TRENDING:

ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരിയുടെ മരണം; അടിയന്തര അന്വേഷണത്തിന് ഉത്തരിവിട്ട് ആരോഗ്യമന്ത്രി

Last Updated:

ലിംഗമാറ്റ ശസ്ത്രക്രിയകളുമായി ബന്ധമുള്ള വിഷയങ്ങളെപ്പറ്റി പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് മന്ത്രി അറിയിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്‌സിന്റെ മരണത്തില്‍ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു. കഴിഞ്ഞദിവസമാണ് അനന്യ കുമാരിയെ ഇടപ്പള്ളിയിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.
Anannyah kumari Alex (Facebook)
Anannyah kumari Alex (Facebook)
advertisement

ലിംഗമാറ്റ ശസ്ത്രക്രിയകളുമായി ബന്ധമുള്ള വിഷയങ്ങളെപ്പറ്റി പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. അനന്യ അലക്സിന്റെ മരണത്തില്‍ ആരോപണ വിധേയനായ ഡോക്ടറുടെ മൊഴിയെടുക്കും. സംഭവത്തില്‍ ട്രാന്‍സ് ജെന്‍ഡര്‍ കൂട്ടായ്മ അന്വേഷണം ആവശ്യപ്പെട്ടു കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് അനന്യയുടെ സുഹൃത്തുക്കള്‍ പരാതിയും നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ലിംഗമാറ്റ ശസ്ത്രക്രീയയ്ക്ക് വിധേയയായ അനന്യ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് നേരിട്ടിരുന്നത്. ഏറെ നേരം എഴുന്നേറ്റ് നിന്ന് ജോലി ചെയ്യുന്നതിന് പോലും അനന്യയ്ക്ക് സാധിച്ചിരുന്നില്ല. ശസ്ത്രക്രിയയിലെ പിഴവാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് അനന്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യ.

advertisement

Also Read-'ശേഷിയും പ്രതിഭയുമുള്ള ഒരു ട്രാന്‍സ് വ്യക്തിക്ക് പോലും അതിജീവിക്കാന്‍ കഴിയാത്തതാണ് നമ്മുടെ വ്യവസ്ഥ'; കെ കെ രമ

ജീവിക്കാന്‍ ആഗ്രഹിച്ചിരുന്ന അനന്യയെ മരണത്തിലേക്ക് നയിച്ചത് തെറ്റായ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ പിഴവാണെന്ന് സുഹൃത്തുക്കള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. അനന്യ ഇതേ പറ്റി പലവട്ടം ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ അനന്യയെ മരിച്ച നിലയില്‍ കണ്ടെത്തിയ ഫ്ളാറ്റില്‍ പൊലീസ് വീണ്ടും പരിശോധന നടത്തും. ആരോപണ വിധേയനായ ഡോക്ടറില്‍ നിന്നും വിശദമായ മൊഴിയെടുക്കും.

advertisement

പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം അനന്യയുടെ ശരീരത്തില്‍ ശസ്ത്രക്രിയ പിഴച്ചതു മൂലം ഉണ്ടായ പ്രശ്‌നങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കും. ഇതിനു ശേഷമായിരിക്കും ഈ വിഷയത്തില്‍ പൊലീസിന്റെ തുടര്‍ നടപടികള്‍. ഇന്ന് ഉച്ചയ്ക്ക് ശേഷം കളമശേരി മെഡിക്കല്‍ കോളേജില്‍ അനന്യയുടെ മൃതദേഹം എത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കും.

Also Read-രാജി വേണ്ടെന്ന് ധാരണ; എ കെ ശശീന്ദ്രന് സിപിഎമ്മിന്റേയും പിന്തുണ

2020 ലാണ് അനന്യയുടെ ലിംഗ മാറ്റ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ എന്ന പേരില്‍ തന്റെ ലിംഗഭാഗത്തെ വെട്ടിക്കീറുകയാണ് ഡോക്ടര്‍ ചെയ്തതെന്ന് അനന്യ തുറന്നു പറഞ്ഞിരുന്നു. അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ ഈ പിഴവ് തന്റെ എത്രമാത്രം ഗുരുതരമായി ബാധിച്ചു എന്ന് അനന്യ വ്യക്തമാക്കിയിരുന്നു. തെറ്റായി ചെയ്ത ലിംഗ മാറ്റ ശസ്ത്രക്രിയ മൂലം ശാരീരികമായ കടുത്ത ബുദ്ധിമുട്ടുകളാണ് ഒരു വര്‍ഷത്തിലേറെയായി അനന്യ നേരിട്ടിരുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരിയുടെ മരണം; അടിയന്തര അന്വേഷണത്തിന് ഉത്തരിവിട്ട് ആരോഗ്യമന്ത്രി
Open in App
Home
Video
Impact Shorts
Web Stories