നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ശേഷിയും പ്രതിഭയുമുള്ള ഒരു ട്രാന്‍സ് വ്യക്തിക്ക് പോലും അതിജീവിക്കാന്‍ കഴിയാത്തതാണ് നമ്മുടെ വ്യവസ്ഥ'; കെ കെ രമ

  'ശേഷിയും പ്രതിഭയുമുള്ള ഒരു ട്രാന്‍സ് വ്യക്തിക്ക് പോലും അതിജീവിക്കാന്‍ കഴിയാത്തതാണ് നമ്മുടെ വ്യവസ്ഥ'; കെ കെ രമ

  ലിംഗമാറ്റ ശസ്ത്രക്രിയകളുടെ സുരക്ഷയും വൈദഗ്ധ്യവും മുന്നൊരുക്കങ്ങളും പരിശോധിച്ച് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ സംവിധാനം ഒരുക്കണമെന്ന് കെ കെ രമ ആവശ്യപ്പെട്ടു

  കെ.കെ രമ

  കെ.കെ രമ

  • Share this:
   തിരുവനന്തപുരം: ശേഷിയും പ്രതിഭയുമുള്ള ഒരു ട്രാന്‍സ് വ്യക്തിക്ക് പോലും അതിജീവിക്കാന്‍ കഴിയാത്തതാണ് നമ്മുടെ വ്യവസ്ഥയെന്ന് അനന്യയുടെ മരണം ബോധ്യപ്പെടുത്തുകയാണെന്ന് കെ കെ രമ എംഎല്‍എ. ലിംഗമാറ്റ ശസ്ത്രക്രിയയുടെ പാകപിഴകള്‍ അവരുടെ ശാരീരികാരോഗ്യത്തെ വല്ലാതെ ബാധിച്ചതായി മാധ്യമ വാര്‍ത്തകളില്‍ നിന്നറിഞ്ഞെന്ന് കെ കെ രമ പറയുന്നു.

   ലിംഗമാറ്റ ശസ്ത്രക്രിയകളുടെ സുരക്ഷയും വൈദഗ്ധ്യവും മുന്നൊരുക്കങ്ങളും പരിശോധിച്ച് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ സംവിധാനം ഒരുക്കണമെന്ന് കെ കെ രമ ആവശ്യപ്പെട്ടു. അനന്യയുടെ പരാതിയുടെ മേല്‍ അന്വേഷണവും നടപടികളും ഉണ്ടാകണമെന്ന് രമ പറഞ്ഞു.

   അതേസമയം ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ട്രാന്‍സ് ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ അലക്‌സിന്റെ മരണത്തില്‍ ആരോപണ വിധേയനായ ഡോക്ടറുടെ മൊഴിയെടുക്കും. സംഭവത്തില്‍ ട്രാന്‍സ് ജെന്‍ഡര്‍ കൂട്ടായ്മ അന്വേഷണം ആവശ്യപ്പെട്ടു കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് അനന്യയുടെ സുഹൃത്തുക്കള്‍ പരാതിയും നല്‍കിയിട്ടുണ്ട്.

   Also Read-ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യാ കുമാരി അലക്‌സ് മരിച്ചനിലയില്‍

   കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ലിംഗമാറ്റ ശസ്ത്രക്രീയയ്ക്ക് വിധേയയായ അനന്യ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് നേരിട്ടിരുന്നത്. ഏറെ നേരം എഴുന്നേറ്റ് നിന്ന് ജോലി ചെയ്യുന്നതിന് പോലും അനന്യയ്ക്ക് സാധിച്ചിരുന്നില്ല. ശസ്ത്രക്രിയയിലെ പിഴവാണ് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് അനന്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യ.

   ജീവിക്കാന്‍ ആഗ്രഹിച്ചിരുന്ന അനന്യയെ മരണത്തിലേക്ക് നയിച്ചത് തെറ്റായ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ പിഴവാണെന്ന് സുഹൃത്തുക്കള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. അനന്യ ഇതേ പറ്റി പലവട്ടം ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ അനന്യയെ മരിച്ച നിലയില്‍ കണ്ടെത്തിയ ഫ്‌ളാറ്റില്‍ പൊലീസ് വീണ്ടും പരിശോധന നടത്തും. ആരോപണ വിധേയനായ ഡോക്ടറില്‍ നിന്നും വിശദമായ മൊഴിയെടുക്കും.

   പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം അനന്യയുടെ ശരീരത്തില്‍ ശസ്ത്രക്രിയ പിഴച്ചതു മൂലം ഉണ്ടായ പ്രശ്നങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കും. ഇതിനു ശേഷമായിരിക്കും ഈ വിഷയത്തില്‍ പൊലീസിന്റെ തുടര്‍ നടപടികള്‍. ഇന്ന് ഉച്ചയ്ക്ക് ശേഷം കളമശേരി മെഡിക്കല്‍ കോളേജില്‍ അനന്യയുടെ മൃതദേഹം എത്തിച്ച് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കും.

   Also Read-കുണ്ടറ പീഡന കേസ്; എന്‍സിപിയുടെ അന്വേഷണ കമ്മീഷനുമായി സഹകരിക്കുമെന്ന് യുവതിയുടെ പിതാവ്

   2020 ലാണ് അനന്യയുടെ ലിംഗ മാറ്റ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ എന്ന പേരില്‍ തന്റെ ലിംഗഭാഗത്തെ വെട്ടിക്കീറുകയാണ് ഡോക്ടര്‍ ചെയ്തതെന്ന് അനന്യ തുറന്നു പറഞ്ഞിരുന്നു. അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ ഈ പിഴവ് തന്റെ എത്രമാത്രം ഗുരുതരമായി ബാധിച്ചു എന്ന് അനന്യ വ്യക്തമാക്കിയിരുന്നു. തെറ്റായി ചെയ്ത ലിംഗ മാറ്റ ശസ്ത്രക്രിയ മൂലം ശാരീരികമായ കടുത്ത ബുദ്ധിമുട്ടുകളാണ് ഒരു വര്‍ഷത്തിലേറെയായി അനന്യ നേരിട്ടിരുന്നത്.
   Published by:Jayesh Krishnan
   First published:
   )}