രാജി വേണ്ടെന്ന് ധാരണ; എ കെ ശശീന്ദ്രന് സിപിഎമ്മിന്റേയും പിന്തുണ

Last Updated:

ഇന്ന് രാവിലെ ശശീന്ദ്രന്‍ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയുമായി കൂടികാഴ്ച നടത്തിയിരുന്നു. ഇന്നലെ എകെ ശശീന്ദ്രന്‍ ഫോണില്‍ മുഖ്യമന്ത്രിയോട് വിശദീകരണം നല്‍കിയതിന് പിന്നാലെയാണ് അദ്ദേഹം നേരിട്ടെത്തിയത്.

മന്ത്രി എ.കെ ശശീന്ദ്രൻ
മന്ത്രി എ.കെ ശശീന്ദ്രൻ
തിരുവനന്തപുരം: പീഡന പരാതി ഒത്തുതീർപ്പാക്കാൻ ഇടപെടൽ നടത്തിയെന്ന ആരോപണത്തിൽ മന്ത്രി എ കെ ശശീന്ദ്രനെ പിന്തുണച്ച് സിപിഎം. ശശീന്ദ്രൻ രാജിവെക്കേണ്ട സാഹചര്യം നിലവിലില്ലെന്നാണ് സിപിഎം വിലയിരുത്തൽ. അവെയിലബിൾ സെക്രട്ടറിയേറ്റാണ് വിഷയം പരിശോധിച്ചത്. അതേസമയം, ശശീന്ദ്രൻ രാജിവെക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് പ്രതിപക്ഷം.
ഇന്ന് രാവിലെ ശശീന്ദ്രന്‍ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയുമായി കൂടികാഴ്ച നടത്തിയിരുന്നു. ഇന്നലെ എകെ ശശീന്ദ്രന്‍ ഫോണില്‍ മുഖ്യമന്ത്രിയോട് വിശദീകരണം നല്‍കിയതിന് പിന്നാലെയാണ് അദ്ദേഹം നേരിട്ടെത്തിയത്. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ രാജി വയ്ക്കേണ്ട സാഹചര്യമില്ലെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം എ കെ ശശീന്ദ്രന്‍ പ്രതികരിച്ചത്. കാര്യങ്ങള്‍ ഇന്നലെ തന്നെ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയിരുന്നു. മറ്റ് ചിലകാര്യങ്ങളാണ് മുഖ്യമന്ത്രിയുമായി സംസാരിച്ചത്. നടന്ന കാര്യങ്ങള്‍ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തി. മുഖ്യമന്ത്രി വിളിച്ചിട്ടല്ല, താന്‍ നേരിട്ടെത്തിയതാണ് എന്നും എകെ ശശീന്ദ്രന്‍ പ്രതികരിച്ചു. കൂടുതല്‍ പ്രതികരണം ഇല്ലെന്നും എകെ ശശീന്ദ്രന്‍ വ്യക്തമാക്കി.
advertisement
അതേസമയം, യുവതിയുടെ പീഡനപരാതി ഒത്തുതീര്‍പ്പിക്കാന്‍ മന്ത്രി എ കെ ശശീന്ദ്രന്റെ ഇടപെട്ടുവെന്ന് സൂചിപ്പിക്കുന്ന ഫോണ്‍ സംഭാഷണം വലിയ വിവാദമാവുന്നതിനിടെ കേസ് എടുക്കുന്നത് സംബന്ധിച്ച് പൊലീസ് നിയമോപദേശം തേടി. ക്രിമിനല്‍ കേസെടുക്കാവുന്ന വിഷയങ്ങള്‍ ഫോണ്‍ സംഭാഷണത്തില്‍ ഇല്ലായെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ മന്ത്രിക്കെതിരെ കേസെടുത്തേക്കില്ല. കേസെടുത്താല്‍ തന്നെ അത് നിലനില്‍ക്കില്ലെന്ന നിയമോപദേശമാണ് ലഭിച്ചിരിക്കുന്നത്.
advertisement
Also Read- 'ശശീന്ദ്രൻ രാജിവെക്കേണ്ടതില്ല'; പീഡന വിഷയത്തിൽ മന്ത്രി ഇടപെട്ടിട്ടില്ലെന്ന് പി സി ചാക്കോ
നേരത്തെ ആരോപണത്തിൽ മന്ത്രി എ കെ ശശീന്ദ്രനെ പിന്തുണച്ച് എൻസിപി രംഗത്തെത്തിയിരുന്നു. ആരോപണങ്ങളുടെ പേരിൽ ശശീന്ദ്രൻ രാജിവെക്കേണ്ടതില്ലെന്നാണ് എൻ സി പി സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ ഡൽഹിയിൽ പറഞ്ഞത്. ശശീന്ദ്രൻ യുവതിയുടെ അച്ഛനെ ഫോൺ ചെയ്തത് പാർട്ടിയിലെ അഭിപ്രായ ഭിന്നത പരിഹരിക്കാനായിരുന്നു. പ്രാദേശിക നേതാക്കൾ ആവശ്യപ്പെട്ടിട്ടാണ് ശശീന്ദ്രൻ ഇടപെട്ടത്. പാർട്ടിയിലെ പ്രശ്‌നം പരിഹരിക്കണമെന്നാണ് സംഭാഷണത്തിലുള്ളത്. പീഡന കേസ് ഒത്ത് തീർപ്പാക്കണമെന്ന് ശശീന്ദ്രൻ പറഞ്ഞിട്ടില്ലെന്നും ചാക്കോ പറഞ്ഞു.
advertisement
Also Read- കുണ്ടറ പീഡന കേസ്; എന്‍സിപിയുടെ അന്വേഷണ കമ്മീഷനുമായി സഹകരിക്കുമെന്ന് യുവതിയുടെ പിതാവ്
പീഡന പരാതിയെ ക്കുറിച്ച് ശശീന്ദ്രൻ അറിഞ്ഞിട്ടില്ലെന്നും പി സി ചാക്കോ ഡൽഹിയിൽ പറഞ്ഞു. "ലോഡഡ് " ചോദ്യങ്ങളാണ് പെൺകുട്ടിയുടെ അച്ഛൻ ചോദിച്ചത്. പെൺകുട്ടി പൊലീസിൽ പരാതി നൽകിയിട്ടുണ്ടെങ്കിൽ നിയമപരമായ നടപടികൾ എടുക്കണം. പെൺകുട്ടിയുടെ പരാതിയിൽ പാർട്ടി ഇടപെടില്ല. ശശീന്ദ്രൻ വിഷയം പാർട്ടിയിലെ പ്രതിരോധത്തിൽ ആക്കിയിട്ടില്ല. ശശീന്ദ്രനുമായി സംസാരിച്ച് വിശദാംശങ്ങൾ മനസിലാക്കിയിട്ടുണ്ടെന്നും പി സി ചാക്കോ പറഞ്ഞു.
advertisement
ആരോപണങ്ങൾ അന്വേഷിക്കുന്നതിന് അന്വേഷണ കമ്മിഷനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തിയോ എന്നതിൽ മന്ത്രി തന്നെ വിശദീകരണം നൽകിയിട്ടുണ്ട്. എ കെ ശശീന്ദ്രനോട് പാർട്ടി രാജി ആവശ്യപ്പെടില്ല. ആരോപണങ്ങൾ തെളിയിക്കെപ്പെടുമ്പോഴാണ് ആരെങ്കിലും രാജി വെക്കുക. ഇതിന് മുൻപും മന്ത്രിമാർക്കെതിരെ ആരോപണങ്ങൾ ഉണ്ടായിട്ടുണ്ട്. എൻസിപി സംസ്ഥാന പ്രസിഡന്റ് അറിഞ്ഞു കൊണ്ടാണ് മന്ത്രി ഭീക്ഷണിപെടുത്തിയതെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും പി സി ചാക്കോ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രാജി വേണ്ടെന്ന് ധാരണ; എ കെ ശശീന്ദ്രന് സിപിഎമ്മിന്റേയും പിന്തുണ
Next Article
advertisement
Modi@75: പ്രധാനമന്ത്രി മോദിയുടെ ജീവിതത്തെക്കുറിച്ചുള്ള നെറ്റ്‌വർക്ക് 18-കോഫി ടേബിൾ ബുക്ക് അമിത് ഷായ്ക്ക് സമ്മാനിച്ചു
Modi@75:പ്രധാനമന്ത്രി മോദിയുടെ ജീവിതത്തെക്കുറിച്ചുള്ള നെറ്റ്‌വർക്ക് 18-കോഫി ടേബിൾ ബുക്ക് അമിത് ഷായ്ക്ക് സമ്മാനിച്ചു
  • പ്രധാനമന്ത്രി മോദിയുടെ 75 വർഷത്തെ ജീവിതത്തിലെ നിർണായക നിമിഷങ്ങൾ ഉൾക്കൊള്ളിച്ച പുസ്തകം പുറത്തിറങ്ങി.

  • നെറ്റ്‌വർക്ക് 18 ഗ്രൂപ്പ് എഡിറ്റർ-ഇൻ-ചീഫ് രാഹുൽ ജോഷി പുസ്തകം അമിത് ഷായ്ക്ക് സമ്മാനിച്ചു.

  • മോദിയുടെ ജീവിതം, ദർശനം, നാഴികക്കല്ലുകൾ എന്നിവ ഉൾക്കൊള്ളുന്ന പുസ്തകം അഞ്ച് വിഭാഗങ്ങളിലായി ക്രമീകരിച്ചു.

View All
advertisement