TRENDING:

Actress Attack Case|ദിലീപിനെ വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

Last Updated:

ദിലീപിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: ഗൂഢാലോചന കേസിൽ ദിലീപിനെ (Dileep)വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി വാക്കാൽ നിർദേശം നൽകി. ദിലീപിന്റെ മുൻകൂർ ജാമ്യഹർജിയിൽ സർക്കാരിന്റെ നിലപാട് തേടിയ കോടതി ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി. നടിയെ ആക്രമിച്ച കേസിൽ (Actress Attack CAse)നാലു വർഷത്തിന് ശേഷം ചിലർ വെളിപ്പെടുത്തൽ നടത്തുന്നത് സംശയകരമാണെന്നും  വിചാരണ വൈകിപ്പിക്കാൻ പ്രോസിക്യൂഷൻ ശ്രമിക്കുകയാണെന്നും കേസ് പരിഗണിക്കവെ ദിലീപിന്റെ അഭിഭാഷകൻ പറഞ്ഞു.
ദിലീപ്
ദിലീപ്
advertisement

ദിലീപിന്റെ കേസ് കൈകാര്യം ചെയ്യുന്ന സീനിയർ അഭിഭാഷകന്റെ സൗകര്യാർത്ഥം കേസ് തിങ്കളാഴ്ച പരിഗണിക്കണമെന്ന  ആവശ്യപ്പെട്ടെങ്കിലും കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. തുടർന്ന് ദിലീപിനെ വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി പ്രോസിക്യൂഷന് വാക്കാൽ  നിര്‍ദേശം നല്കി. വെള്ളിയാഴ്ച വരെ അറസ്റ്റ് ഉണ്ടാകില്ലെന്ന് സർക്കാരും കോടതിയിൽ അറിയിച്ചു. ന​ടി​യെ ആ​ക്ര​മി​ച്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്‍ ദി​ലീ​പി​നെ​തി​രെ പു​തി​യ കേ​സ് കഴിഞ്ഞ ദിവസം ക്രൈം​ബ്രാ​ഞ്ച് ര​ജി​സ്റ്റ​ര്‍ ചെ​യ്തിരുന്നു.

advertisement

അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ അ​പാ​യ​പ്പെ​ടു​ത്താ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​തി​ന് ദി​ലീ​പ് ഉ​ള്‍​പ്പെ​ടെ ആ​റു ​പേ​ര്‍​ക്കെ​തി​രെ​യാ​ണ് ജാമ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ദി​ലീ​പി​നെ ഒ​ന്നാം പ്ര​തി​യാ​ക്കി ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ സ​ഹോ​ദ​ര​ന്‍ അ​നൂ​പ്, സ​ഹോ​ദ​രീ ​ഭ​ര്‍​ത്താ​വ് സു​രാ​ജ് എ​ന്നി​വ​രാ​ണ് ര​ണ്ടും മൂ​ന്നും പ്ര​തി​ക​ള്‍. ബന്ധുവായ അ​പ്പു , ബൈ​ജു ചെ​ങ്ങ​മ​നാ​ട് എ​ന്നി​വ​രാ​ണ് നാ​ലും അ​ഞ്ചും പ്ര​തി​ക​ള്‍.

Also Read-Actress Attack Case|'ഇരയ്ക്കൊപ്പം എന്ന് പറയാൻ എളുപ്പമാണ്; എന്നാൽ കുറ്റവാളിയുമായി സഹകരിക്കില്ലെന്ന് പറയാൻ ആരുമില്ല': ജോയ് മാത്യു

advertisement

ക​ണ്ടാ​ല​റി​യാ​വു​ന്ന വ്യ​ക്തി​യെ​ന്നാ​ണ് ആ​റാം പ്ര​തി​യെ​ക്കു​റി​ച്ച്‌ എ​ഫ്.​ഐ.​ആ​റി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ന​ടി​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ലെ അ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രാ​യ ബി. ​സ​ന്ധ്യ, എ​റ​ണാ​കു​ളം മു​ന്‍ റൂ​റ​ല്‍ എ​സ്.​പി​യും ഇ​പ്പോ​ള്‍ ഐ.​ജി​യു​മാ​യ എ.​വി. ജോ​ര്‍​ജ്, എ​സ്.​പി. സു​ദ​ര്‍​ശ​ന്‍, സോ​ജ​ന്‍, ബൈ​ജു പൗ​ലോ​സ് എ​ന്നി​വ​രെ അ​പാ​യ​പ്പെ​ടു​ത്താ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​തി​നാ​ണ് കേ​സ്.

Also Read-Campus Murder| ധീരജിന്റെ കൊലപാതകം: കലാലയങ്ങളിൽ സംഘർഷം തുടരുന്നു; മഹാരാജാസ് കോളജ് രണ്ടാഴ്ചത്തേക്ക് അടച്ചു

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ത​ന്‍റെ ദേ​ഹ​ത്ത് കൈ​വെ​ച്ച ക്രൈം​ബ്രാ​ഞ്ച് എ​സ്.​പി സു​ദ​ര്‍​ശ​ന്‍റെ കൈ​വെ​ട്ട​ണം, അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ബൈ​ജു പൗ​ലോ​സി​നെ അ​പാ​യ​പ്പെ​ടു​ത്ത​ണ​മെ​ന്ന രീ​തി​യി​ല്‍ ദി​ലീ​പ് മ​റ്റു ​പ്ര​തി​ക​ളു​മാ​യി സം​ഭാ​ഷ​ണം ന​ട​ത്തി​യെ​ന്നും ഇ​തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. സംവിധായ​ക​ന്‍ ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​ന് പി​ന്നാ​ലെ പു​റ​ത്തു​വ​ന്ന ദി​ലീ​പി​ന്‍റെ ചി​ല ഓ​ഡി​യോ ക്ലി​പ്പു​ക​ളാ​ണ് പു​തി​യ കേ​സി​ലേ​ക്ക് വ​ഴി​വെ​ച്ചി​രി​ക്കു​ന്ന​ത്. പ്ര​തി​ക​ളു​ടെ ഗൂ​ഢാ​ലോ​ച​ന ബാ​ല​ച​ന്ദ്ര​കു​മാ​ര്‍ നേ​രി​ട്ട് കാ​ണാ​നും കേ​ള്‍​ക്കാ​നും ഇ​ട​യാ​യി​ട്ടു​ണ്ടെ​ന്ന് എ​ഫ്. ​ഐ.​ ആ​റി​ല്‍ പ​റ​യു​ന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Actress Attack Case|ദിലീപിനെ വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി
Open in App
Home
Video
Impact Shorts
Web Stories