വടകര സീറ്റ് ആര്‍എംപിക്ക് നല്‍കുന്നത് ചര്‍ച്ച ചെയ്തിട്ടില്ല. യു.ഡി.എഫിന് പുറത്തുള്ളവര്‍ക്ക് സീറ്റ് നല്‍കുന്ന കാര്യം മുന്നണി ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ടതാണ്. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ആര്‍എംപി സഖ്യം യുഡിഎഫിന് ഗുണം ചെയ്തു. ആര്‍എംപിയുമായുള്ള സഹകരണം വടകര മേഖലയില്‍ യുഡിഎഫിന്റെ വിജയത്തില്‍ കാര്യമായ സംഭാവന നല്‍കി.
Also Read ലീഗിന് മാത്രമായി കൂടുതൽ സീറ്റ് നൽകണമെന്ന് താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ.മുരളീധരൻ എംപി
advertisement
എല്‍ജെഡി പോയിട്ട് പോലും നാല് പഞ്ചായത്തുകളില്‍ മൂന്ന് എണ്ണത്തിലും യുഡിഎഫിന്റെ ഭരണസമിതി വന്നു. പക്ഷേ, നിയമസഭ തിരഞ്ഞെടുപ്പിന്റെ കാര്യം തീരുമാനിക്കേണ്ടത് മുന്നണിക്കുള്ളിലെ ചര്‍ച്ചയിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു.
വടകരയിലെ ഏഴ് നിയമസഭാ മണ്ഡലത്തില്‍ ഒഴികെ മറ്റെവിടെയും പ്രചരണത്തിന് പോകുന്നില്ലെന്നും ഉറച്ച തീരുമാനമാണെന്നും അതില്‍ യാതൊരു മാറ്റവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
