നിയമസഭാ തെരഞ്ഞെടുപ്പിന് ഇനിയും മാസങ്ങൾ; വടകര സീറ്റ് ചോദിച്ച് എൽഡിഎഫ് ഘടക കക്ഷികള്‍

Last Updated:
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുൻപേ വടകര സീറ്റ് ചോദിച്ച് എല്‍ഡിഎഫ് ഘടക കക്ഷികള്‍. എൽജെഡി കൂടെയുള്ളത് എൽ ഡി എഫിന് വലിയ നേട്ടമായെന്നും വടകര സീറ്റ് എല്‍ജെഡിക്ക് അവകാശപ്പെട്ടതാണെന്നും ജില്ലാ പ്രസിഡന്‍റ് മനയത്ത് ചന്ദ്രന്‍. എന്നാൽ വടകര ജെഡിഎസിന്‍റെ സീറ്റാണെന്നും മാറേണ്ട സാഹചര്യമില്ലെന്നും ജെഡിഎസ് നിലപാട്.
തദ്ദേശതെരഞ്ഞെടുപ്പ് ഫലം അനുകൂലമായതോടെ കിട്ടാനുള്ള നിയമസഭാ സീറ്റുകള്‍ ഉറപ്പിക്കാനുള്ള തിരക്കിട്ട ആലോചനയിലാണ് എല്‍ഡിഎഫിലെ ഘടക കക്ഷികള്‍. വടകര നിയമസഭാ സീറ്റ് എല്‍ജെഡിക്ക് അവകാശപ്പെട്ടതാണെന്ന് പറഞ്ഞ് ജില്ലാ പ്രസിഡന്‍റ് മനയത്ത് ചന്ദ്രനാണ് ആദ്യവെടി പൊട്ടിച്ചത്. ജെഡിഎസ് നേതാവ് സികെ നാണുവാണ് വടകര എംഎല്‍എ. എന്നാല്‍ ജെഡിഎസിനേക്കാള്‍ ശക്തി എല്‍ജെഡിക്കാണെന്നും തദ്ദേശതെരഞ്ഞെടുപ്പ് ഫലം അത് വ്യക്തമാക്കുന്നുവെന്നുമാണ് മനയത്തിന്‍റെ അവകാശവാദം.
You may also like:'പാലക്കാട് നഗരസഭയിൽ ഡിവൈഎഫ്ഐ ദേശീയപതാകയെ അപമാനിച്ചു'; യുവമോർച്ച പൊലീസിൽ പരാതി നൽകി
എന്നാല്‍ മനയത്ത് ചന്ദ്രന്‍റെ അവകാശവാദം അനവസരത്തിലാണെന്നാണ് ജെഡിഎസിന്‍റെ പ്രതികരണം. വടകര ജെഡിഎസിന്‍റെ സീറ്റാണ്. അത് വിട്ടുകൊടുക്കേണ്ട സാഹചര്യം ഇപ്പോഴില്ല. തദ്ദേശതെരഞ്ഞെടുപ്പില്‍ എല്‍ജെഡിയോളം സ്വാധീനം ജെഡിഎസിനും ഉണ്ടായിരുന്നുവെന്ന് ജില്ലാ പ്രസിഡന്റ് കെ ലോഹ്യ പറഞ്ഞു.
advertisement
You may also like:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ 10 കോടി; ഗുരുവായൂർ ദേവസ്വത്തിന് തിരികെ നല്‍കണമെന്ന് ഹൈക്കോടതി
വടകര ബ്ലോക്ക്, ഒഞ്ചിയം മേഖലയിലെ ജില്ലാ പഞ്ചായത്ത് ഡിവിഷനുകള്‍ എന്നിവയിലെ ജയം മുന്‍നിര്‍ത്തിയാണ് എല്‍ജെഡിയുടെ അവകാശവാദമെങ്കിലും സോഷ്യലിസ്റ്റുകളുടെ ശക്തിദുര്‍ഗമെന്നറിയപ്പെടുന്ന ഏറാമലയിലെ ഭരണനഷ്ടം എല്‍ജെഡിക്ക് തിരിച്ചടിയാണ്. ഒഞ്ചിയ്തത്തും ഭരണം പിടിക്കാനായില്ല. എല്‍ജെഡിയുടെ മുന്നണി പ്രവേശനം മേഖലയില്‍ കാര്യമായ ഗുണം ചെയ്തില്ലെന്ന അഭിപ്രായം സിപിഎമ്മിലുണ്ട്. ഏറാമലയില്‍ എല്‍ജെഡിയുടെ വോട്ട് എവിടെ പോയെന്ന് മനയത്ത് ചന്ദ്രന്‍ പറയണമെന്ന് കെ ലോഹ്യയും ആവശ്യപ്പെടുന്നു. ഒപ്പം ജെഡിഎസ് സ്ഥാനാര്‍ഥികളുള്ളിടത്ത് എല്‍ജെഡി വോട്ട് മറിച്ചെന്നും പരാതിയുമുണ്ട്.
advertisement
ഒഞ്ചിയം മേഖലയിലെ ജനകീയ മുന്നണി പരീക്ഷണം വടകരയിലും തുടരാനുള്ള തയ്യാറെടുപ്പിലാണ് ആര്‍എംപി. അങ്ങനെയെങ്കില്‍ കെകെ രമയാവും സ്ഥാനാര്‍ഥി. രമ മത്സരിക്കുകയാണെങ്കില്‍ വടകര എല്‍ജെഡിക്കോ ജെഡിഎസിനോ നല്‍കാതെ സിപിഎം തന്നെ ഏറ്റെടുക്കാനാവും സാധ്യത. സീറ്റ് ഏറ്റെടുക്കാന്‍ സിപിഎമ്മില്‍ നടക്കുന്ന ആലോചനകളാണ് മനയത്ത് ചന്ദ്രന്‍റെ ഒരുമുഴം നീട്ടിയുള്ള ഏറിന് പിന്നിലെന്നാണ് സൂചന.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നിയമസഭാ തെരഞ്ഞെടുപ്പിന് ഇനിയും മാസങ്ങൾ; വടകര സീറ്റ് ചോദിച്ച് എൽഡിഎഫ് ഘടക കക്ഷികള്‍
Next Article
advertisement
'സിനിമ സെന്‍സറിങ് നടത്തുന്നത് മദ്യപിച്ചിരുന്ന്; നിർമാതാക്കൾ സെന്‍സര്‍ ബോര്‍ഡിലുള്ളവര്‍ക്ക് കുപ്പിയും കാശും കൊടുക്കും'; ജി.സുധാകരൻ
'നിർമാതാക്കൾ സെന്‍സര്‍ ബോര്‍ഡിലുള്ളവര്‍ക്ക് കുപ്പിയും കാശും കൊടുക്കും'; ജി.സുധാകരൻ
  • സി.പി.എം നേതാവ് ജി. സുധാകരൻ സെൻസർ ബോർഡിനെതിരെ മദ്യപാന ആരോപണം ഉന്നയിച്ചു.

  • മോഹൻലാൽ അടക്കമുള്ള നടന്മാർ സിനിമയുടെ തുടക്കത്തിൽ മദ്യപിക്കുന്ന റോളിൽ വരുന്നതായി സുധാകരൻ പറഞ്ഞു.

  • മദ്യപാനത്തിനെതിരെ സന്ദേശമില്ലെന്നും മലയാളികളുടെ സംസ്കാരം മാറുകയാണെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.

View All
advertisement