കീഴ്ജീവനക്കാർക്ക് ജാഗ്രത നൽകുന്നതിനായി ആണ് ഇങ്ങനെയൊരു ശബ്ദസന്ദേശം സൃഷ്ടിച്ചതെന്ന് നഴ്സിങ് ഓഫീസർ രേഖാമൂലം വിശദീകരണം നൽകിയിട്ടുണ്ട്.
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാലാണ് കോവിഡ് രോഗി മരിച്ചത്. ഉയർന്ന രക്തസമ്മർദ്ദവും ന്യൂമോണിയയും ബാധിച്ചിരുന്നു. ശ്വസന സഹായിയുടെ ഓക്സിജൻ ട്യൂബുകൾ ഊരി പോകുന്നതല്ല. രോഗിയെ വാർഡിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നതായി ശബ്ദസന്ദേശത്തിൽ പറയുന്നതും അടിസ്ഥാനരഹിതമാണെന്ന് അധികൃതർ വ്യക്തമാക്കി.
You may also like:ഗർഭിണിയായ കോവിഡ് രോഗിയെ ആരോഗ്യപ്രവർത്തകരുടെ അടുത്തു നിന്ന് ബന്ധുക്കൾ തട്ടിക്കൊണ്ടു പോയി [NEWS]കാവ്യയ്ക്കും കാർത്തികയ്ക്കും ജീവിതത്തിലേക്കുള്ള താക്കോൽ; രാഹുൽ ഗാന്ധിയുടെ മണ്ഡല പര്യടനത്തിന് തുടക്കം [NEWS] വിദേശത്തേക്ക് പണം കടത്തുന്നതിന് മുമ്പ് UAE. കോൺസൽ ജനറൽ എക്സറേ യന്ത്രത്തിൽ പരീക്ഷണം നടത്തി [NEWS]
advertisement
ശബ്ദസന്ദേശത്തിന് പിന്നിലുള്ളത് ആരെന്ന് കണ്ടെത്തണമെന്നും സമൂഹമാധ്യമങ്ങളിലൂടെ അത് പ്രചരിപ്പിച്ചവർക്ക് എതിരെയും മാതൃകാപരമായ നടപടിയെടുക്കണമെന്നും ആശുപത്രി അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ആശുപത്രിയിലെ ചികിത്സാപ്പിഴവ് കാരണം കോവിഡ് രോഗി മരിച്ചു എന്ന നഴ്സിംഗ് ഓഫീസറുടെ ശബ്ദസന്ദേശം വിവാദമായതിനെ തുടർന്നാണ് ആശുപത്രി അധികൃതർ വിശദീകരണം നൽകിയത്.
കളമശ്ശേരി മെഡിക്കൽ കോളേജിലെ നഴ്സിങ് ഓഫീസർ ജലജാ ദേവിയുടെ ശബ്ദ സന്ദേശമായിരുന്നു പുറത്തുവന്നത്. കേന്ദ്ര സംഘത്തിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് ആശുപത്രിയിലെ ജീവനക്കാർക്ക് നൽകുന്ന നിർദ്ദേശത്തിൽ ആണ് ആശുപത്രിയിൽ നിന്നുണ്ടായ ഗുരുതര വീഴ്ചകളെപറ്റി പറയുന്നത്. ഗുരുതരാവസ്ഥയിൽ കോവിഡ് വാർഡുകളിൽ കഴിയുന്ന രോഗികളിൽ ചിലർക്ക് ജീവനക്കാരുടെ അശ്രദ്ധ മൂലം മരണം സംഭവിച്ചതായി ശബ്ദസന്ദേശത്തിൽ പറയുന്നു.
ഓക്സിജൻ മാസ്കുകളും വെന്റിലേറ്റർ ട്യൂബുകളും കൃത്യമായി അല്ല ഘടിപ്പിച്ചിരിക്കുന്നതെന്നും ഡോക്ടർമാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. വാർഡിലേക്ക് മാറ്റേണ്ടിയിരുന്ന കൊച്ചി സ്വദേശി ഹാരിസ് ഇങ്ങനെ ഉണ്ടായ ഗുരുതര വീഴ്ച കാരണം ആണ് മരിച്ചത്. ഇക്കാര്യങ്ങൾ ഡോക്ടർമാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു എങ്കിലും അവർ ഈ വിവരങ്ങൾ റിപ്പോർട്ട് ചെയ്യാത്തത് കൊണ്ടും സംരക്ഷിച്ചത് കൊണ്ടും മാത്രമാണ് ഇത്തവണ രക്ഷപ്പെട്ടത്. ഇനി ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണം എന്നും ഓഡിയോ സന്ദേശത്തിൽ ജലജ ദേവി ജീവനക്കാർക്ക് നിർദേശം നൽകുന്നുണ്ട്.