കൊച്ചി: സ്വപ്ന, സരിത്, യു.എ.ഇ കോൺസുലേറ്റിലെ ഫിനാൻസ് തലവൻ ഖാലിദ് എന്നിവർ ചേർന്ന് 1,90000 അമേരിക്കൻ ഡോളർ ഒമാൻ വഴി കെയ്റോയിലേക്ക് കടത്തി. അതിന് ശേഷം ഇവർ ദുബൈയിലേക്കും യാത്ര ചെയ്തു. സ്വപ്ന നൽകിയ രഹസ്യമൊഴിയിലും ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. 2019 ആഗസ്റ്റ് ഏഴിന് ഖാലിദ് തിരുവനന്തപുരത്തു നിന്ന് 19 ലക്ഷം യു.എസ് ഡോളർ മസ്കറ്റിലേക്ക് കടത്തി.
ഹാൻഡ് ബാഗിനുള്ളിൽ പണം വച്ചാണ് കടത്തിയത്. സരിത്തും സ്വപ്നയും അന്നും ഒപ്പമുണ്ടായിരുന്നു. കോൺസൽ ജനറൽ, അറ്റാഷെ എന്നിവർ അതിന് മുമ്പ് തന്നെ പല പ്രാവശ്യം വൻ തുകകൾ വിദേശത്തേക്ക് കടത്തിയിട്ടുണ്ട്. സ്വപ്നയും സരിത്തും ചേർന്ന് വിമാനത്താവളത്തിലൂടെ സുഗമമായി കടന്നു പോകാൻ സൗകര്യമൊരുക്കി.
You may also like:ലഡാക്കിൽ ചൈനീസ് സൈനികൻ പിടിയിൽ; സിവിൽ, സൈനിക രേഖകളും കൈവശം [NEWS]തന്നെ വധിക്കാന്‍ കണ്ണൂരിലെ CPM നേതാവ് ക്വട്ടേഷന്‍ നല്‍കിയെന്ന് കെ.എം ഷാജി MLA [NEWS] പഞ്ചറൊട്ടിച്ചു നൽകാത്തതിന് ഗുണ്ടാസംഘം വെടിയുതിർത്തു; തൃശൂരിൽ മൂന്നുപേർ അറസ്റ്റിൽ [NEWS]
ഈ യാത്രകൾക്ക് മുമ്പ് കോൺസുലേറ്റിലെ എക്സറേ യന്ത്രത്തിലൂടെ ബാഗ് കടത്തിവിട്ട്, പണത്തിന്റെ ദൃശ്യം എക്സറേയിൽ തെളിയില്ലെന്ന് ഉറപ്പു വരുത്തി. ഇതിന് താനും സരിത്തും ദൃക്സാക്ഷികളാണെന്നും സ്വപ്നയുടെ മൊഴിയിൽ ഉണ്ട്. വൻതോതിൽ ഇന്ത്യൻ രൂപ ഇവർ വിദേശ നാണയത്തിലേക്ക് മാറ്റിയ ശേഷം കടത്തിക്കൊണ്ട് പോയിട്ടുണ്ടെന്നാണ് കസ്റ്റംസ് നിഗമനം.
ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ കേസ് കസ്റ്റംസ് രജിസ്റ്റർ ചെയ്തത്.
പുതിയ കേസിൽ സ്വപ്നയെയും സരിത്തിനെയും അറസ്റ്റ് ചെയ്യാനുള്ള അപേക്ഷ കസ്റ്റംസ് കൊച്ചിയിലെ സാമ്പത്തിക കുറ്റാന്വേഷണ കോടതിയിൽ സമർപ്പിച്ചു. ഇന്ത്യൻ രൂപ വൻതോതിൽ യു.എസ് ഡോളറാക്കി മാറ്റാൻ സ്വപ്നയ്ക്ക് സഹായം ചെയ്തത് ശിവശങ്കറാണെന്ന നിഗമനത്തിലാണ് കസ്റ്റംസ്.
ഇതിന്റെ അടിസ്ഥാനത്തിൽ ശിവശങ്കറിന്റെ മൊഴി എടുക്കാനും അറസ്റ്റ് രേഖപ്പെടുത്താനും കസ്റ്റംസ് ശ്രമിക്കുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.