TRENDING:

സാമൂഹ്യ അകലം പാലിക്കുന്നില്ല; രാഷ്ട്രീയ പാർട്ടികളെ വിമർശിച്ചു കണ്ണൂർ കളക്ടർ

Last Updated:

വിവിധ മതവിഭാഗങ്ങൾ കാണിച്ച ഉദാത്ത മാതൃക ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള രാഷ്ട്രീയ പ്രവർത്തകർ കാണിക്കുന്നില്ല എന്നാണ് കളക്ട്റുടെ ആക്ഷേപം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോവിഡ് പശ്ചാത്തലത്തിലുള്ള പെരുമാറ്റത്തിൽ സിപിഎമ്മിനെയും കോൺഗ്രസിനെയും പരോക്ഷമായി വിമർശിച്ച് കണ്ണൂർ ജില്ലാ കളക്ടർ. "മന്ത് ഒരു കാലിലായാലും മന്ത് തന്നെ" എന്ന തലകെട്ടോടുകൂടിയുള്ള കളക്ടർ ടിവി സുഭാഷിന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് വിമർശനം.
advertisement

വിവിധ മതവിഭാഗങ്ങൾ കാണിച്ച ഉദാത്ത മാതൃക ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള രാഷ്ട്രീയ പ്രവർത്തകർ കാണിക്കുന്നില്ല എന്നാണ് കളക്ട്റുടെ ആക്ഷേപം. നിലവിലെ സാഹചര്യത്തിൽ അനുശോചനവും ആഹ്ലാദപ്രകടനം തെറ്റാണെന്ന് കലക്ടർ വ്യക്തമാക്കുന്നു.

പി കെ കുഞ്ഞനന്തന്റെ സംസ്കാരത്തിൽ സാമൂഹിക അകലം കൃത്യമായി പാലിക്കപ്പെട്ടില്ലെന്ന് നവ മാധ്യമങ്ങളിൽ ആരോപണം ഉയർന്നിരുന്നു. കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിന് ശേഷമുള്ള യുഡിഎഫിന്റെ ആഹ്ലാദ പ്രകടനവും വിമർശനത്തിന് വഴിവെച്ചു. ഈ പശ്ചാത്തലത്തിലാണ് കളക്ടറുടെ ഫേസ്ബുക്ക് കുറിപ്പ്

You may also like:പി കെ കുഞ്ഞനന്തന്റെ ഫോട്ടോ സ്റ്റാറ്റസാക്കി; ആദരാഞ്ജലിയും; പൊലീസ് ഉദ്യോഗസ്ഥരുടെ നടപടി വിവാദമായി [NEWS]UAPA CASE| 'ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നു'; അലനും താഹയ്ക്കുമെതിരെ ജയിൽ വകുപ്പ് [NEWS] COVID 19| ഡല്‍ഹിയിലെ കേരള ഹൗസ് ജീവനക്കാരന് രോഗം സ്ഥിരീകരിച്ചു [NEWS]

advertisement

"വലിയ മീനുകളെ നോക്കിയാണ് വലയിടേണ്ടത് എന്നത് ശരി തന്നെ. അവരെ കണ്ണടക്കുന്നില്ല. പോലീസ് മേധാവിയുമായി ഇന്നലത്തെ സംഭവങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. എല്ലാവരും ഉദാത്തമായ മാതൃക കാണിക്കേണ്ട സാഹചര്യമാണിത്‌. " ടി വി സുഭാഷ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

"നമ്മുടെ കുട്ടികൾ ഇതെല്ലാം കാണുന്നുണ്ട് അവരെ പിന്നീട് നന്നാക്കിക്കളയാം എന്ന് വ്യമോഹിക്കേണ്ട," ഈ മുന്നറിയിപ്പോടു കൂടിയാണ് കുറിപ്പ് സമാപിക്കുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
സാമൂഹ്യ അകലം പാലിക്കുന്നില്ല; രാഷ്ട്രീയ പാർട്ടികളെ വിമർശിച്ചു കണ്ണൂർ കളക്ടർ
Open in App
Home
Video
Impact Shorts
Web Stories