പി കെ കുഞ്ഞനന്തന്റെ ഫോട്ടോ സ്റ്റാറ്റസാക്കി; ആദരാഞ്ജലിയും; പൊലീസ് ഉദ്യോഗസ്ഥരുടെ നടപടി വിവാദമായി

Last Updated:

PK Kunjananthan | 'പ്രതിരോധത്തിന്റെ കോട്ടമതിൽ തീർത്ത ധീരനായ പോരാളിക്ക് ലാൽ സലാം'- എന്നാണ് ഒരു ഉദ്യോഗസ്ഥന്റെ പോസ്റ്റ് .

കഴിഞ്ഞ ദിവസം അന്തരിച്ച സിപിഎം പാനൂർ ഏരിയ കമ്മിറ്റി അംഗം പി കെ കുഞ്ഞനന്തന് ഫേസ്ബുക്കിൽ കണ്ണൂരിലെ പൊലീസ് ഉദ്യോഗസ്ഥർ ആദരാഞ്ജലികൾ അർപ്പിച്ചത് വിവാദമാകുന്നു. നടപടി സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ച് കണ്ണൂർ ഡിസിസി പരാതി നൽകും.
ടിപി വധക്കേസിൽ ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തന്റെ ഫോട്ടോ ഫേസ്ബുക്ക് സ്റ്റാറ്റസ് ആക്കുകയും ആദരാഞ്ജലികൾ ആർപ്പിക്കുകയും ചെയ്തു വെന്നാണ് ആരോപണം. പൊലീസ് അസോസിയേഷൻ ഭാരവാഹികൾ ഉൾപ്പെടെയുള്ളവരാണ് കുഞ്ഞനന്തന് ഫേസ്ബുക്കിൽ ആദരാഞ്ജലികൾ അർപ്പിച്ചു എന്ന് ഡി സി സി ആരോപിക്കുന്നു.
TRENDING:സർക്കാരിന്റെ കോവിഡ് പ്രവർത്തനങ്ങളെ പ്രശംസിച്ചതിന് സസ്പെൻഷൻ; മലപ്പുറത്തെ കോൺഗ്രസ് നേതാവ് ഇനി സിപിഎമ്മിനൊപ്പം[NEWS]Man Missing| 50 പവനും 50,000 രൂപയുമായി മോഹനൻ എവിടെ? ഒരു ലക്ഷം രൂപ പാരിതോഷികവുമായി ബന്ധുക്കൾ. [NEWS]ചേരയ്ക്കെന്ത് ക്വറന്റീൻ? ക്വറന്റീനിൽ കഴിയുന്ന വീട്ടിൽ പാമ്പ് കേറിയാലും പണി ഹെൽത്തിന് [NEWS]
പൊലീസ് അസോസിയേഷൻ ഭാരവാഹി ആയാൽ പോലും യാതൊരു വിധ രാഷ്ട്രിയ പ്രവർത്തനങ്ങളിൽ പ്രത്യക്ഷമായൊ, പരോക്ഷമായൊ പങ്കെടുക്കാൻ പാടില്ലെന്നാണ് ചട്ടം. ഇതിന്റെയും ലംഘനമാണ് നടന്നിരിക്കുന്നത് എന്നും കോൺഗ്രസ് ചൂണ്ടികാണിക്കുന്നു.
advertisement
'പ്രതിരോധത്തിന്റെ കോട്ടമതിൽ തീർത്ത ധീരനായ പോരാളിക്ക് ലാൽ സലാം'- എന്നാണ് ഒരു ഉദ്യോഗസ്ഥന്റെ പോസ്റ്റ് .
കണ്ണൂരിലെ ഉയർന്ന ഉദ്യോഗസ്ഥന്റെ ഗൺമാൻ, കെ എ പി നാലാം ബറ്റാലിയനിലെ പൊലീസ് അസോസിയേഷൻ ഭാരവാഹി എന്നിവർ ഉൾപെടെ എട്ടോളം ഉദ്യോഗസ്ഥരാണ് കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തനെ പ്രകീർത്തിച്ച് പോസ്റ്റിട്ടത്.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പി കെ കുഞ്ഞനന്തന്റെ ഫോട്ടോ സ്റ്റാറ്റസാക്കി; ആദരാഞ്ജലിയും; പൊലീസ് ഉദ്യോഗസ്ഥരുടെ നടപടി വിവാദമായി
Next Article
advertisement
ഡ്രോണ്‍ പറത്തി കുട്ടികളുടെ സ്വകാര്യത ലംഘിച്ചു; ദിലീപിന്റെ സഹോദരി മാധ്യമങ്ങൾക്കെതിരെ പരാതി നൽകി
ഡ്രോണ്‍ പറത്തി കുട്ടികളുടെ സ്വകാര്യത ലംഘിച്ചു; ദിലീപിന്റെ സഹോദരി മാധ്യമങ്ങൾക്കെതിരെ പരാതി നൽകി
  • ദിലീപിന്റെ സഹോദരി മാധ്യമങ്ങൾ ഡ്രോൺ ഉപയോഗിച്ച് സ്വകാര്യത ലംഘിച്ചതായി പോലീസിൽ പരാതി നൽകി

  • റിപ്പോർട്ടർ ടിവി, ഏഷ്യാനെറ്റ് ന്യൂസ് ചാനലുകൾക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് പരാതി നൽകി

  • ഡ്രോൺ ഉപയോഗിച്ച് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരുടെ ദൃശ്യങ്ങൾ അനുമതിയില്ലാതെ പകർത്തി

View All
advertisement