COVID 19| ഡല്‍ഹിയിലെ കേരള ഹൗസ് ജീവനക്കാരന് രോഗം സ്ഥിരീകരിച്ചു
- Published by:user_49
- news18-malayalam
Last Updated:
ഇയാളുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശം
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കേരള ഹൗസിലെ ജീവനക്കാരന് കോവിഡ്-19 സ്ഥിരീകരിച്ചു. ഫുള്‍ടൈം സ്വീപ്പര്‍ ആയി ജോലിചെയ്യുന്ന ആള്‍ക്കാണ് വൈറസ് ബാധ. ഉത്തരേന്ത്യക്കാരനായ കരാര്‍ത്തൊഴിലാളിയാണ് ഇയാള്‍. ഇയാളെ ലോക് നായക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എട്ട് ദിവസം മുന്‍പാണ് ഇയാള്‍ അവസാനമായി ജോലിക്കെത്തിയത്. ഇയാളുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശം നല്‍കി. കേരള ഹൗസില്‍ ആദ്യമായാണ് കോവിഡ് സ്ഥിരീകരിക്കുന്നത്.
Location :
First Published :
Jun 13, 2020 6:37 AM IST







