'നിങ്ങളുടെ വോട്ട്, നിങ്ങളുടെ നാളെ' എന്ന മുദ്രാവാക്യം ഉയര്‍ത്തി യുവാക്കളെയും സ്ത്രീകളെയും ഉള്‍പ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും തിരഞ്ഞെടുപ്പില്‍ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെയാണ് കാമ്പയിന് നടത്തുന്നത്.
കാമ്പയിൻ്റെ ഭാഗമായി വിവിധ ബോധവത്കരണ പരിപാടികളും ഇതിനോടകം സംഘടിപ്പിച്ചു. പയ്യാമ്പലം ബീച്ചിലൊരുക്കിയ ബോധവത്ക്കരണ കാമ്പയിനില്‍ ആര്‍.ജെ. ജിത്തു ചോദ്യോത്തരങ്ങളിലൂടെ ജനങ്ങളുമായി സംവദിച്ച് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അവബോധം നടത്തി. സ്വീപ് ലോഗോയുടെ മണല്‍ ശില്‍പ്പവും ഒരുക്കി. ഇങ്ക് വാള്‍ റൈറ്റിംഗ് ഉള്‍പ്പെടെയുള്ള സെല്‍ഫി പോയിൻ്റുകളും സജ്ജീകരിച്ചിരുന്നു.
advertisement
തെരഞ്ഞെടുപ്പില്‍ ജില്ലയിലെത്തിയ കേന്ദ്ര നിരീക്ഷകര്‍ ദീപശിഖ തെളിയിച്ചു. തുടര്‍ന്ന് ആദ്യ വോട്ടര്‍ ദീപശിഖ ഏറ്റുവാങ്ങി. ശേഷം സമൂഹത്തിലെ വിവിധ മേഖലകളെ പ്രതിനിധീകരിക്കുന്നവര്‍, കേന്ദ്ര നിരീക്ഷകരായ മുഹമ്മദ് സുഹൈല്‍, ഉള്‍പ്പെടെ സംബന്ധിച്ചു.
