ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി ജയിക്കേണ്ടതും എൽ ഡി എഫിന് തുടർഭരണം കേരളത്തിൽ ഉണ്ടാകേണ്ടതുമാണെന്നും ജോസ് കെ മാണി പറഞ്ഞു. രാഷ്ട്രീയമായ അനിവാര്യതയാണെന്ന വീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
കോൺഗ്രസ് സ്ഥാനാർഥികളിൽ മുന്തിയ പരിഗണന നായർ സമുദായത്തിന്; ക്രിസ്ത്യൻ സ്ഥാനാർഥികൾ 22 പേർ
കേരള കോൺഗ്രസ് എമ്മിന്റെ ഭാഗത്തു നിന്ന് മുന്നണിയുടെ ഐക്യത്തിന് പോറലേൽപിക്കുന്ന ഒന്നും ഉണ്ടാകരുതെന്ന് നിർബന്ധമുണ്ടെന്ന് ജോസ് കെ മാണി പറഞ്ഞു. ഇടതുമുന്നണി നേതൃത്വവുമായി നടത്തിയ ചർച്ചയിലാണ് ഈ തീരുമാനം എടുത്തിട്ടുള്ളതെന്നും ജോസ് കെ മാണി വ്യക്തമാക്കി. ഇതോടെ, കേരള കോൺഗ്രസ് മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം 12 ആയി.
advertisement
കോൺഗ്രസ് നിയമസഭാ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
അതേസമയം, കുറ്റ്യാടിയിൽ എ എ റഹീം അടക്കമുള്ള നേതാക്കളെയാണ് സി പി എം പരിഗണിക്കുന്നത്. കേരള കോൺഗ്രസ് എമ്മിന് കുറ്റ്യാടി സീറ്റ് നൽകിയതിൽ പ്രാദേശിക സി പി എം പ്രവർത്തകർ തെരുവിൽ പ്രതിഷേധിച്ചിരുന്നു. സീറ്റ് സി പി എമ്മിന് തന്നെ വേണമെന്ന് ആയിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. പ്രതിഷേധങ്ങൾ ഉടലെടുത്തതിനെ തുടർന്ന് സ്ഥാനാർഥികളെ പ്രഖ്യാപിച്ചപ്പോൾ കേരള കോൺഗ്രസ് കുറ്റ്യാടിയിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരുന്നില്ല.
'സ്ഥാനാർഥിയാകാൻ ബിജെപി ഇടനിലക്കാർ സമീപിച്ചു'; കോടികൾ വാഗ്ദാനമെന്ന് എംഎ വാഹിദ്
മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ കുഞ്ഞമ്മദ് കുട്ടിയെ കുറ്റ്യാടിയിൽ സി പി എം സ്ഥാനാർഥിയാക്കണം എന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. സമാന നിലപാട് തന്നെ ആയിരുന്നു സി പി എം പ്രാദേശിക നേതൃത്വത്തിനും. കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് കുറ്റ്യാടിയിൽ വിവിധ ഇടങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.
കുറ്റ്യാടി മണ്ഡലത്തിൽ പലയിടത്തെയും പാർട്ടി പ്രവർത്തകർക്ക് കേരള കോൺഗ്രസിന്റെ കൊടി പോലും അറിയില്ലെന്ന് പ്രവർത്തകർ പറഞ്ഞിരുന്നു. പാർട്ടി നേതൃത്വം നിലപാട് മാറ്റണമെന്ന് പ്രതിഷേധക്കാർ ആവശ്യം ഉന്നയിച്ചിരുന്നു. 2016ൽ ലീഗ് സ്ഥാനാർഥിയായി മത്സരിച്ച പാറക്കൽ അബ്ദുള്ള കുറ്റ്യാടിയിൽ നിന്ന് ജയിച്ചതും വെറും 1901 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്.
രണ്ടാം സ്ഥാനത്ത് എത്തിയ സി പി എം സ്ഥാനാർഥി കെ കെ ലതിക 70, 652 വോട്ടുകൾ നേടിയിരുന്നു.