2016ൽ പരസ്പരം പോരാടിയ സ്ഥാനാർഥികളാണ് ഇടുക്കിയിൽ ഇത്തവണയും രംഗത്തുള്ളത്. എന്നാൽ കളം മാറിയാണ് ഇരുവരും തെരഞ്ഞെടുപ്പ് പോരാട്ടത്തിന് എത്തിയിരിക്കുന്നത്. റോഷി അഗസ്റ്റിൻ ഇത്തവണ എൽ ഡി എഫിലാണ്. 2016ൽ യു ഡി എഫിൽ ആയിരുന്നു റോഷി അഗസ്റ്റിൻ. അന്ന് ഫ്രാൻസിസ് ജോർജ് എൽ ഡി എഫിൽ ആയിരുന്നു ഇത്തവണ യു ഡി എഫിൽ.
'സുഖപ്രസവം ആയോണ്ട് നല്ല സുഖം ആണല്ലേ, നിനക്ക് പാലുണ്ടോ പെണ്ണേ' - വൈറലായി ഒരു കുറിപ്പ്
advertisement
കടുത്തുരുത്തിയിൽ സ്റ്റീഫൻ ജോർജും മോൻസ് ജോസഫുമാണ് വീണ്ടും നേർക്കുനേർ പോരാട്ടത്തിന് എത്തിയിരിക്കുന്നത്. നാലാമത്തെ പ്രാവശ്യമാണ് ഇരു സ്ഥാനാർത്ഥികളും ഏറ്റുമുട്ടുന്നത്. 2001, 2006 തെരഞ്ഞെടുപ്പിൽ മോൻസ് എൽ ഡി എഫിലും സ്റ്റീഫൻ യു ഡി എഫിലും സ്ഥാനാർഥികൾ ആയിരുന്നു. 2011ൽ മോൻസ് യു ഡി എഫിലും സ്റ്റീഫൻ എൽ ഡി എഫിലും.
1979ലാണ് കേരള കോൺഗ്രസ് നേതാക്കളായ കെ എം മാണിയും പി ജെ ജോസഫും ആദ്യമായി വേർപിരിയുന്നത്. 1980 ൽ കേരള കോൺഗ്രസ് ജോസഫ് യു ഡി എഫിലും കേരള കോൺഗ്രസ് മാണി എൽ ഡി എഫിലും നിന്നാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എട്ട് മണ്ഡലങ്ങളിൽ നേരിട്ട് മത്സരിച്ചപ്പോൾ നാല് മണ്ഡലങ്ങളിൽ കേരള കോൺഗ്രസ് ജോസഫും മൂന്ന് മണ്ഡലങ്ങളിൽ കേരള കോൺഗ്രസ് മാണിയും വിജയിച്ചു. ഒരു മണ്ഡലത്തിൽ മാണി, ജോസഫ് സ്ഥാനാർഥികളെ തോൽപിച്ച് സ്വതന്ത്രൻ വിജയിച്ചു.
കോൺഗ്രസ് നിയമസഭാ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
നേരിട്ടു ഏറ്റുമുട്ടിയ മണ്ഡലങ്ങളിൽ സംഭവിച്ചത്, 1982, 87, 2011, 2016 ഈ തെരഞ്ഞെടുപ്പുകളിൽ രണ്ട് കേരള കോൺഗ്രസുകളും യു ഡി എഫിന്റെ ഭാഗമായിരുന്നു. അതുകൊണ്ടു തന്നെ നേർക്കുനേർ മത്സരിച്ചില്ല.2011ലും 2016 ലും കേരള കോൺഗ്രസ് (ജോസഫ്), കേരള കോൺഗ്രസ് (മാണി) വിഭാഗങ്ങൾ ഒന്നിച്ചായിരുന്നു.
2021
കേരള കോൺഗ്രസ് (ജോസഫ്) - യു ഡി എഫ്
കേരള കോൺഗ്രസ് (മാണി) - എൽ ഡി എഫ്
തൊടുപുഴ
പി ജെ ജോസഫ് (കേ സി ജെ)
കെ ഐ ആന്റണി (കേ സി എം)
ഇടുക്കി
റോഷി അഗസ്റ്റിൻ (കേ സി എം)
കെ ഫ്രാൻസിസ് ജോർജ് (കേ സി ജെ)
കടുത്തുരുത്തി
മോൻസ് ജോസഫ് (കേ സി ജെ)
സ്റ്റീഫൻ ജോർജ് (കേ സി എം)
ചങ്ങനാശേരി
വി ജെ ലാലി (കേ സി ജെ)
ജോബ് മൈക്കിൾ (കേ സി എം)
നേരിട്ടു ഏറ്റുമുട്ടിയ മണ്ഡലങ്ങളിൽ സംഭവിച്ചത്
1980
കേരള കോൺഗ്രസ് (ജോസഫ്) - യു ഡി എഫ്
കേരള കോൺഗ്രസ് (മാണി) - എൽ ഡി എഫ്
നേരിട്ട് മത്സരം - എട്ട്
മൂവാറ്റുപുഴ
വി വി ജോസഫ് (കേ സി ജെ)– ജയം
ജോണി നെല്ലൂർ (കേ സി എം)
കോതമംഗലം
ടി എം ജേക്കബ് (കേ സി ജെ) – ജയം
എം വി മാണി (കേ സി എം)
പൂഞ്ഞാർ
പി സി ജോർജ് (കേ സി ജെ) – ജയം
വി ജെ ജോസഫ് (കേ സി എം)
കല്ലൂപ്പാറ
പ്രഫ കെ എ മാത്യു (കേ സി ജെ) – ജയം
സി എ മാത്യു (കേ സി എം)
കാഞ്ഞിരപ്പള്ളി
തോമസ് കല്ലമ്പള്ളി (കേ സി എം) – ജയം
ജോസഫ് വാരണം (കേ സി ജെ)
ചങ്ങനാശേരി
സി എഫ് തോമസ് (കേ സി എം) – ജയം
കെ ജെ ചാക്കോ (കേ സി ജെ)
കടുത്തുരുത്തി
ഒ ലൂക്കോസ് (കേ സി എം) – ജയം
ഇ ജെ ലൂക്കോസ് (കേ സി ജെ)
പത്തനംതിട്ട
കെ കെ നായർ (സ്വത) ജയം
ഈപ്പൻ വർഗീസ് (കേ സി ജെ)
ഡോ. ജോർജ് മാത്യു (കേ സി എം)
1991
കേരള കോൺഗ്രസ് (ജോസഫ്) - എൽ ഡി എഫ്
കേരള കോൺഗ്രസ് (മാണി) - യു ഡി എഫ്
കേരള കോൺഗ്രസ് (പിളള്) യു ഡി എഫ്
കുട്ടനാട്
ഡോ കെ സി ജോസഫ് (കേ സി ജെ) – ജയം
പി ഡി ലൂക്ക് (കേ സി എം)
ഇടുക്കി
മാത്യു സ്റ്റീഫൻ (കേ സി എം)– ജയം
ജോണി പൂമറ്റം (കേ സി ജെ)
കടുത്തുരുത്തി
പി എം മാത്യു (കേ സി എം) – ജയം
ഇ ജെ ലൂക്കോസ് (കേ സി ജെ)
കല്ലൂപ്പാറ
ജോസഫ് എം പുതുശേരി (പിള്ള) – ജയം
ടി എസ് ജോൺ (കേ സി ജെ)
1996
കേരള കോൺഗ്രസ് (ജോസഫ്) - എൽ ഡി എഫ്
കേരള കോൺഗ്രസ് (മാണി) - യു ഡി എഫ്
പൂഞ്ഞാർ
പി സി ജോർജ് (കേ സി ജെ) – ജയം
ജോയി ഏബ്രഹാം (കേ സി എം)
കല്ലൂപ്പാറ
ടി എസ് ജോൺ (കേ സി ജെ) – ജയം
ജോസഫ് എം പുതുശേരി (കേ സി എം)
2001
കേരള കോൺഗ്രസ് (ജോസഫ്) - എൽ ഡി എഫ്
കേരള കോൺഗ്രസ് (മാണി) - യു ഡി എഫ്
പൂഞ്ഞാർ
പി സി ജോർജ് (കേ സി ജെ) – ജയം
ടി വി എബ്രഹാം (കേ സി എം)
കടുത്തുരുത്തി
സ്റ്റീഫൻ ജോർജ് (കേ സി എം) – ജയം
മോൻസ് ജോസഫ് (കേ സി ജെ)
കല്ലൂപ്പാറ
ജോസഫ് എം പുതുശേരി (കേ സി എം) – ജയം
ടി എസ് ജോൺ (കേ സി ജെ)
2006
കേരള കോൺഗ്രസ് (ജോസഫ്) - എൽ ഡി എഫ്
കേരള കോൺഗ്രസ് (മാണി) - യു ഡി എഫ്)
കടുത്തുരുത്തി
മോൻസ് ജോസഫ് (കേ സി ജെ) – ജയം
സ്റ്റീഫൻ ജോർജ് ( എം)
2016
പൂഞ്ഞാർ
പിസി ജോര്‍ജ് ജനപക്ഷം ജയം
ജോർജുകുട്ടി അഗസ്തി (മാണി )
പിസി ജോസഫ് (ജനാധിപത്യ കേരള)
ചങ്ങനാശേരി
സിഎഫ് തോമസ് (മാണി) ജയം
ഡോ.കെസി.ജോസഫ് (ജനാധിപത്യ കേരള)