'സുഖപ്രസവം ആയോണ്ട് നല്ല സുഖം ആണല്ലേ, നിനക്ക് പാലുണ്ടോ പെണ്ണേ' - വൈറലായി ഒരു കുറിപ്പ്
Last Updated:
പ്രസവം കഴിഞ്ഞ സ്ത്രീകളെ പോസ്റ്റാപാർട്ടം ഡിപ്രഷൻ അടക്കമുള്ള ഘട്ടങ്ങളിലേക്ക് എത്തിക്കുന്ന ചില ചോദ്യങ്ങൾ പരിചയപ്പെടുത്തുകയാണ് ഡോ അശ്വതി പ്രസൂൺ.
സ്ത്രീയുടെ ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കുന്ന ഒരു ഘട്ടമാണ് ഗർഭകാലവും പ്രസവവും. ഈ ഘട്ടം കഴിയുമ്പോൾ സ്ത്രീകളുടെ ശരീരത്തിൽ വലിയ മാറ്റങ്ങളാണ് ഉണ്ടാകുന്നത്. ചിലർക്ക് തടി വയ്ക്കും മറ്റു ചിലർക്ക് പുറംവേദന, നടുവേദന എന്നിവയാകാം. പ്രസവം കഴിയുന്ന ഘട്ടത്തിൽ മിക്ക അമ്മമാരിലും പോസ്റ്റ്പാർട്ടം ഡിപ്രഷൻ കണ്ടു വരുന്നു.
എന്നാൽ, പ്രസവം കഴിഞ്ഞ സ്ത്രീകളെ പോസ്റ്റാപാർട്ടം ഡിപ്രഷൻ അടക്കമുള്ള ഘട്ടങ്ങളിലേക്ക് എത്തിക്കുന്ന ചില ചോദ്യങ്ങൾ പരിചയപ്പെടുത്തുകയാണ് ഡോ അശ്വതി പ്രസൂൺ. പ്രസവ ശേഷം ശാരീരിക പരിഗണനയേക്കാൾ ഓരോ പെണ്ണിനും ആവശ്യം മാനസിക പരിഗണനയും സുരക്ഷിതത്വവുമാണെന്ന് അശ്വതി കുറിക്കുന്നു.
പ്രസവിച്ചപ്പോ വയറു ചാടിയല്ലോ, സുഖപ്രസവം ആയോണ്ട് നല്ല സുഖം ആണല്ലേ, സിസേറിയൻ അല്ലേ, നടുവേദന മരിക്കുന്ന വരെയും കാണും തുടങ്ങിയ ഒരു കൂട്ടം ചോദ്യങ്ങളാണ് അശ്വതി കുറിച്ചിരിക്കുന്നത്. ഇത്തരം ചോദ്യങ്ങളാണ് പോസ്റ്റ്പാർട്ടം ഡിപ്രഷൻ എന്ന അവസ്ഥയിലേക്ക് എത്തിക്കുന്നതെന്ന് അശ്വതി കുറിക്കുന്നു.
advertisement
ഡോ അശ്വതി ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ്,
1.കുഞ്ഞിന് ഭാരം കുറവാണല്ലോ
2. നിറം അത്ര ഇല്ലല്ലോ, മഞ്ഞൾ തേച്ചു കുളിപ്പിച്ചാൽ മതി
3.നിനക്ക് പാലുണ്ടോ പെണ്ണെ
4. ആരാ കുളിപ്പിക്കാൻ വരുന്നത്, നല്ലോണം തടവി വയറൊക്കെ ഒതുക്കുന്നുണ്ടോ
5. കൊച്ചിന്റെ പൊക്കിൾ എന്താ ഇങ്ങനെ വീർത്തു പോയത്. അറിയാത്തവർ കുളിപ്പിക്കുന്നത് കൊണ്ടാണ് വെള്ളം കേറി വലുതായത്
6. പ്രസവിച്ചപ്പോ വയറു ചാടിയല്ലോ
7. സുഖപ്രസവം ആയോണ്ട് നല്ല സുഖം ആണല്ലേ
8. സിസേറിയൻ അല്ലെ, നടുവേദന മരിക്കുന്ന വരെയും കാണും
advertisement
9. 5മാസം ആയില്ലേ ഇനി എല്ലാം കൊച്ചിന് കൊടുക്കാം കേട്ടോ. ഉര മരുന്ന് കഴിയുമെങ്കിൽ എല്ലാ ആഴ്ചയിലും കൊടുക്കണം. ഇല്ലെങ്കിൽ മലം പോകില്ല, സംസാരിക്കാൻ താമസിക്കും
10. പ്രസവിച്ചു കഴിഞ്ഞപ്പോൾ പെണ്ണ് വീപ്പക്കുറ്റി പോലെയായി
11. ഒരു വയസ്സ് കഴിഞ്ഞില്ലേ ഇനി പാലുകുടി നിർത്താം, ഇപ്പോൾ തന്നെ നീയൊരു കോലമായി
12. എന്ത് പറഞ്ഞാലും കരച്ചിൽ തന്നെ. പ്രസവിച്ചു കഴിഞ്ഞാൽ പെണ്ണിന് നല്ലത് പറഞ്ഞാലും കരച്ചിൽ തന്നെ.. വീട് മുടിയാൻ വേറെന്ത് വേണം .
advertisement
13. നേരം വെളുത്തിട്ടും ഉറക്കം എണീക്കാൻ ആയില്ലേ...കൊച്ചുണ്ടെന്നു പറഞ്ഞു ഇങ്ങനേം കിടന്നുറങ്ങാമോ
14. സിസേറിയൻ ആണെങ്കിൽ എല്ലാർക്കും നടു വേദന ഉള്ളതാണ്. എന്നും പറഞ്ഞു എപ്പഴും കിടക്കണോ
15. സുഖപ്രസവത്തിൽ നടു വേദന ഒന്നും വരില്ല, ഇത് ജോലി ചെയ്യാൻ വയ്യാത്തേന്റെ അടവാണ്. നമ്മളും രണ്ട് പെറ്റതല്ലേ
16. ഇവളുടെ കൂടെ പെറ്റ പെണ്ണ് വീട്ടിലെ ജോലിയെല്ലാം ഒറ്റയ്ക്കാ ചെയുന്നത്. ഇവൾക്ക് എന്താ പറ്റില്ലേ
17. കൊച്ചിന് രണ്ടു വയസായില്ലേ ഇനി അടുത്ത കൊച്ച് എപ്പഴാ... ഇപ്പോൾ ആണേൽ രണ്ടും ഒന്നിച്ചങ്ങു വളർന്നോളും
advertisement
18. കൊച്ചുങ്ങൾ രണ്ടായില്ലേ, പ്രസവം നിർത്തിയോ
19. രണ്ടും പെണ്ണാണല്ലോ, അച്ഛനും അമ്മയ്ക്കും പണി ആയല്ലോ
20. രണ്ടും ആൺകുട്ടികൾ ആയത്കൊണ്ട് പാട് പെടേണ്ട കാര്യമില്ല
21. കൊച്ചു ഭയങ്കര കുരുത്തകേടാണല്ലോ.. ഒന്നും പറഞ്ഞു കൊടുക്കാറില്ലേ
22. കൊച്ചു പാവമാണല്ലോ കുരുത്തക്കേട് ഒന്നുമില്ല.. പിള്ളേരായാൽ കുറച്ചു കുരുത്തക്കേട് വേണം കേട്ടോ
പ്രസവിച്ചു കഴിഞ്ഞാൽ ഓരോ പെൺകുട്ടികളും ഈ പറഞ്ഞതിൽ കുറച്ചെങ്കിലും ഒരുവട്ടമെങ്കിലും കേട്ടുകാണും. ഇതൊക്കെ പറയുന്നവർക്ക് എന്ത് സുഖം കിട്ടുമോ ആവോ 🤔 എല്ലാ പെൺകുട്ടികളും ഒരുപോലെയല്ല. പ്രസവശേഷമുള്ള ഹോർമോൺ വ്യതിയാനം ഓരോരുത്തരിലും വ്യത്യാസപ്പെട്ടിരിക്കും.. നല്ലതായാലും മോശമായാലും ഉൾക്കൊള്ളാൻ പ്രയാസമാണ്.3 മാസം സ്വന്തം അമ്മയുടെ രാജകീയ പരിചരണത്തിന് ശേഷം തിരികെ വന്നു ഓരോന്നും സ്വന്തമായി ചെയുമ്പോൾ ഉണ്ടാകുന്ന മാനസികവിഷമം... കൂടെ ഇമ്മാതിരി ഓരോ പറച്ചിലുകൾ....
advertisement
ഇതൊക്കെയാണ് postpartum depression എന്ന അവസ്ഥയിലേക്ക് ഓരോ പെണ്ണിനേയും എത്തിക്കുന്നത്. മനസിന്റെ പിടി വിട്ടാൽ ഒരു പക്ഷെ ആത്മഹത്യയോ കൊലപാതകമോ ഒക്കെ ചെയ്യാൻ അവൾ മുതിരും.
പ്രസവ ശേഷം ശാരീരിക പരിഗണനയേക്കാൾ ഓരോ പെണ്ണിനും ആവശ്യം മാനസിക പരിഗണനയും സുരക്ഷിതത്വവുമാണ്.
നഷ്ടം നമ്മുടേത് മാത്രമാണ്... ഒരമ്മയും ഒരിക്കലും സ്വന്തം കുഞ്ഞിനെ നേരായ മനസോടെ ഇരിക്കുമ്പോൾ കൊല്ലാൻ ശ്രമിക്കില്ല.
നബി: കുറ്റവാളികളും ഉണ്ടാകാം. പക്ഷെ എല്ലാവരും അങ്ങനെ ആയിരിക്കില്ല.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 14, 2021 5:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
'സുഖപ്രസവം ആയോണ്ട് നല്ല സുഖം ആണല്ലേ, നിനക്ക് പാലുണ്ടോ പെണ്ണേ' - വൈറലായി ഒരു കുറിപ്പ്