TRENDING:

PSC തട്ടിപ്പിലെ പ്രതികളുടെ കേസുകൾ പിൻവലിക്കാൻ നീക്കം; സിപിഎം നേതാക്കൾക്കെതിരായ കേസുകളും പിൻവലിക്കും

Last Updated:

അകെ 150 കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാർ കോടതിയെ സമീപിച്ചിട്ടുള്ളത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ഇടതു ജനപ്രതിനിധികൾ അടക്കമുളള നേതാക്കൾക്കെതിരായ പൊതുമുതൽ നശിപ്പിച്ച കേസുകൾ പിൻവലിക്കാൻ സർക്കാർ നീക്കം. പിഎസ് സി തട്ടിപ്പ് കേസിലെ പ്രതികളായ എസ്എഫ്ഐ നേതാക്കള്‍ക്കെതിരായ കേസുകളും ഇതിൽ ഉൾപ്പെടും. അകെ 150 കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാർ കോടതിയെ സമീപിച്ചിട്ടുള്ളത്.
advertisement

Also Read- ചറപറ ഇംഗ്ലീഷ് പോസ്റ്റുകൾ; രമേഷ് പിഷാരടിക്ക് ഇതെന്തു പറ്റിയെന്ന് സോഷ്യൽ മീഡിയ

കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് നടന്ന സമരങ്ങളിൽ പൊതുമുതൽ നശിപ്പിച്ച കേസുകൾ പിൻവലിക്കാനാണ്  ഇടതുസർക്കാർ നീക്കം നടത്തുന്നത്. സിപിഎം, എസ്എഫ്ഐ നേതാക്കളും, എംപിമാർ എംഎൽഎമാർ അടക്കമുള്ള ജനപ്രതിനിധികളും ഉൾപ്പെടെ  കേസുകളാണ് പിൻവലിക്കാൻ തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റു മൂന്നാം കോടതിയിൽ 50 അപേക്ഷകൾ സമർപ്പിച്ചത്.

Also Read- ട്രെയിന്‍ യാത്രയ്ക്കിടെ പീഡന ശ്രമം; യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

advertisement

മ്യൂസിയം, കൻ്റോൺമെൻ്റ് സ്‌റ്റേഷനുകളിലാണ് കേസുകൾ ഏറെയും രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതടക്കം നഗരപരിധിയിലെ എല്ലാ സ്റ്റേഷനുകളിലും രജിസ്റ്റർ ചെയ്തിരിക്കുന്ന കേസുകളാണ് പിൻവലിക്കാൻ നീക്കം നടത്തുന്നത്. പി എസ് സി  പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളിൽ പ്രതികളായ ശിവ രഞ്ജിത്ത്, നസീം എന്നിവര്‍ക്കെതിരായ കേസുകളും പിന്‍വലിക്കാനാണ് സർക്കാരിൻ്റെ  നീക്കം. യൂണിവേഴ്സിറ്റി കോളേജ് കത്തിക്കുത്ത് കേസ്, പിഎസ് സി പരീക്ഷ പേപ്പര്‍ ചോര്‍ന്ന കേസ് എന്നിവയിലടക്കം പ്രതിയാണ് നസീം.

advertisement

Also Read- പിതാവ് വഴക്കു പറഞ്ഞു; വീട് വിട്ടിറങ്ങിയ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പൊതുമുതൽ നശീകരണ കേസുകൾ സർക്കാരിനു തന്നെ എതിരായതിനാൽ അവ പിൻവലിക്കാൻ അനുവദിക്കരുതെന്ന നിരവധി കോടതി ഉത്തരവുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ സർക്കാർ നടത്തുന്ന നീക്കം ഏറെ വിവാദങ്ങൾക്കു പുറമേ കോടതിയുടെ വിമർശനത്തിനും കാരണമായേക്കും.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
PSC തട്ടിപ്പിലെ പ്രതികളുടെ കേസുകൾ പിൻവലിക്കാൻ നീക്കം; സിപിഎം നേതാക്കൾക്കെതിരായ കേസുകളും പിൻവലിക്കും
Open in App
Home
Video
Impact Shorts
Web Stories