കണ്ണൂർ: ട്രെയിന്‍ യാത്രയ്ക്കിടെ പീഡനശ്രമം നടന്ന സംഭവത്തിൽ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. കണ്ണൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് മൊഴി രേഖപ്പെടുത്തിയത്. കണ്ണൂർ അണ്ടലൂർ സ്വദേശി ദീക്ഷിത് പീഡിപ്പിക്കാൻ ശ്രമിച്ചതായി കൊല്ലം സ്വദേശിയായ 24കാരിയാണ് പരാതി നൽകിയത്. പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടർന്നാണ് സംഭവം പുറത്തായത് .
പെൺകുട്ടിയും പ്രതിയും മുൻപരിചയക്കാരായിരുന്നു.ഇരുവരും കണ്ണൂരിൽ ഒരേ സ്ഥാപനത്തിൽ നേരത്തെ ഒരുമിച്ച് ജോലി ചെയ്യുകയും ചെയ്തിട്ടുണ്ട്.കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേയാണ് തീവണ്ടിയിൽ വച്ച് കൊല്ലം സ്വദേശിയായ യുവതിയെ പ്രതി കടന്നു പിടിച്ചത്.കഴിഞ്ഞ മാസം അമിതമായി ഗുളികകൾ കഴിച്ച് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അവശനിലയിലായ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് പീഡനവിവരം പൊലീസിനെ അറിയിച്ചത്.
തുടര്‍ന്ന് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ധർമ്മടം എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഐ പി സി 354, 354 a, 506 എന്നീ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
കേസിൽ നിന്ന് പിന്മാറാൻ ഭീഷണിപ്പെടുത്തിയതായും സമ്മർദ്ദം ചെലുത്തിയതായും യുവതി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.