PSC പരീക്ഷാ തട്ടിപ്പ് സിബിഐ അന്വേഷിക്കണം; ഹൈക്കോടതിയിൽ ഹർജി
Last Updated:
കൊച്ചി: പി.എസ്.സി തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. പൊലീസ് കോണ്‍സ്റ്റബിൾ ബറ്റാലിയനിലേക്ക് നടന്ന പരീക്ഷാ തട്ടിപ്പ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം സ്വദേശി ശ്രീകുമാര്‍, മലപ്പുറം സ്വദേശി ഇ പി സുബിന്‍ എന്നിവരാണ് ഹര്‍ജി നല്‍കിയത്.
സംസ്ഥാന ഏജന്‍സി അന്വേഷിച്ചാല്‍ ക്രമക്കേട് പുറത്തുവരില്ലെന്നും സിബിഐക്ക് വിടുന്നതാണ് അഭികാമ്യമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
നിലവിലുള്ള അന്വേഷണം തൃപ്തികരമല്ല. ഇക്കാര്യം പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. കോടതി പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം മറ്റൊരു ഏജന്‍സിക്ക് വിടേണ്ടത് അനിവാര്യമാണെന്നും ഹർജിയിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 05, 2019 2:44 PM IST