പൃഥ്വിരാജിന് പിറന്നാളാശംസ നേർന്നു; പിന്നാലെ ചറപറ ഇംഗ്ലീഷ് പോസ്റ്റുകൾ; രമേഷ് പിഷാരടിക്ക് ഇതെന്തു പറ്റിയെന്ന് സോഷ്യൽ മീഡിയ

Last Updated:

പൃഥ്വിക്ക് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ടാണ് രമേഷ് പിഷാരടി തന്‍റെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം പുറത്തുകാട്ടിയത്. ഇതിനുപിന്നാലെ ചറപറാ വീണ്ടും വന്ന് പിഷാരടി വക ഇംഗ്ലീഷ് ക്യാപ്ഷനുകൾ. ഇതോടെ രമേഷ് പിഷാരടിക്ക് പെട്ടെന്ന് എന്തുപറ്റിയെന്ന അന്വേഷണത്തിലാണ് സോഷ്യൽ മീഡിയ.

രമേഷ് പിഷാരടി എന്ന പേരു കേട്ടാൽ തന്നെ നമ്മളിലേക്ക് ഒരു പോസിറ്റീവ് എനർജി ഒഴുകിയെത്തും. പിഷാരടി എന്തു പറഞ്ഞാലും അതിൽ ഇത്തിരി നർമം ഉണ്ടാകും. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സോഷ്യൽമീഡിയ പോസ്റ്റുകൾ ആരാധകർക്ക് ഏറെ പ്രിയങ്കരമാണ്. സോഷ്യൽ മീഡിയയിൽ എന്ത് പോസ്റ്റ് ചെയ്താലും അതിനൊപ്പം പിഷാരടി ടച്ചുള്ള ക്യാപ്ഷനുണ്ടാകും. എന്നാൽ സോഷ്യൽ മീഡിയ ഇപ്പോൾ ചർച്ച ചെയ്യുന്നത് മറ്റൊരു കാര്യമാണ്.
മലയാളികളെ ഇം​ഗ്ലീഷ് പറഞ്ഞ് മലയാളികളെ ഞെട്ടിച്ച രണ്ട് പേരാണ് ശശി തരൂർ എം പിയും നടൻ പൃഥ്വിരാജും. ഇതുവരെ കേട്ടിട്ടില്ലാത്തെ വാക്കുകളും പ്രയോഗങ്ങളുമൊക്കെ ഇവരിലൂടെയാണ് പലരും ആദ്യമായി കേട്ടത്. ഇപ്പോഴിതാ ഇവർക്കു രണ്ടുപേർക്കും 'കടുത്ത' ഒരു എതിരാളി എത്തിയിരിക്കുകയാണ്. മറ്റാരുമല്ല രമേഷ് പിഷാരടി തന്നെ. പൃഥ്വിക്ക് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ടാണ് രമേഷ് പിഷാരടി തന്‍റെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം പുറത്തുകാട്ടിയത്. ഇതിനുപിന്നാലെ ചറപറാ വീണ്ടും വന്ന് പിഷാരടി വക ഇംഗ്ലീഷ് ക്യാപ്ഷനുകൾ. ഇതോടെ രമേഷ് പിഷാരടിക്ക് പെട്ടെന്ന് എന്തുപറ്റിയെന്ന അന്വേഷണത്തിലാണ് സോഷ്യൽ മീഡിയ.
advertisement
"Its my fortuitous fortune to send bounteous felicitations for an exultant, effulgent and baronial Birthday, to a compadre like you"-ഇതായിരുന്നു പൃഥ്വിരാജിന് രമേഷ് പിഷാരടി നൽകിയ പിറന്നാള്‍ ആശംസ. ഇതിന് പിന്നാലെ കമന്റുകളുമായി ആരാധകരെത്തി. ‘ഇന്നലെ ശശി തരൂരിനെ കണ്ടിരുന്നു അല്ലെ പിഷു? വാട്ട് ആൻ ബോംബാസ്റ്റിക് ആശംസ’, “ഇത് കണ്ട പൃഥ്വിരാജ്: എനിക്കറിയാത്ത ഇംഗ്ലീഷോ! ഇവനെ ഇനിയും വളരാൻ അനുവദിച്ചുകൂടാ’,സൗത്ത് ഇന്ത്യയിൽ ഇംഗ്ലീഷ് പറയുന്ന ഏക മിമിക്രിക്കാരൻ എന്നിങ്ങനെ നിരവധി പ്രതികരണങ്ങളാൽ നിറഞ്ഞു.
advertisement
ഇന്നലെ ഭാര്യയ്ക്ക് പിറന്നാള്‍ ആശംസ നേർന്നുകൊണ്ടുള്ള പിഷാരടിയുടെ പോസ്റ്റും ഇംഗ്ലീഷിൽ തന്നെ. 'Woman on my shoulder is getting older..' എന്നാണ് ഭാര്യയ്ക്കൊപ്പമുള്ള ചിത്രത്തിനൊപ്പം പിഷാരടി പങ്കുവെച്ചത്.
ഇതിനു പിന്നാലെ ഇട്ട മറ്റൊരു പോസ്റ്റ് ഇങ്ങനെ- If you are the smartest person in the room,Then you are in the wrong room.
'രാജുവേട്ടന്റെ പോസ്റ്റ് നു ക്യാപ്ഷൻ ഇടനായി എടുത്ത ഇംഗ്ലീഷ് ട്രാൻസ്ലേറ്റർ കളഞ്ഞില്ല അല്ലെ', 'ആ ഇംഗ്ലീഷ് ഡിക്ഷണറി വലിച്ചെറിഞ്ഞ് നല്ലവനായ ഉണ്ണിയായി , പഴയ മലയാള Caption King ആയി മടങ്ങി വരൂ സഹോ....😍😁' എന്നിങ്ങനെ പോകുന്നു രസകരമായ കമന്റുകൾ.
മലയാളം വാർത്തകൾ/ വാർത്ത/Film/
പൃഥ്വിരാജിന് പിറന്നാളാശംസ നേർന്നു; പിന്നാലെ ചറപറ ഇംഗ്ലീഷ് പോസ്റ്റുകൾ; രമേഷ് പിഷാരടിക്ക് ഇതെന്തു പറ്റിയെന്ന് സോഷ്യൽ മീഡിയ
Next Article
advertisement
തമിഴ്നാട്ടിലെ വണ്ടല്ലൂർ മൃഗശാലയിൽ നിന്ന് കാണാതായ സിംഹം തിരികെയെത്തി
തമിഴ്നാട്ടിലെ വണ്ടല്ലൂർ മൃഗശാലയിൽ നിന്ന് കാണാതായ സിംഹം തിരികെയെത്തി
  • വണ്ടല്ലൂർ മൃഗശാലയിൽ നിന്ന് കാണാതായ സിംഹം 2 ദിവസത്തിനു ശേഷം തിരികെയെത്തി.

  • സിംഹത്തെ കണ്ടെത്താൻ തെർമൽ ഇമേജിങ് ഡ്രോണും പത്ത് ക്യാമറകളും സ്ഥാപിച്ചിരുന്നു.

  • കാണാതായ സിംഹം ലയൺ സഫാരി മേഖലയിൽത്തന്നെ ഉണ്ടെന്നും പുറത്തെവിടേക്കും പോയിട്ടില്ലെന്നും സ്ഥിരീകരിച്ചു.

View All
advertisement