ഉഴവൂരിലെ വൺ ഇന്ത്യ വൺ പെൻഷൻ സ്ഥാനാർഥികളുടെ ജയം എൽഡിഎഫ്-യുഡിഎഫ് മുന്നണികൾക്കും വളരെ നിർണായകമാണ്. 13 അംഗങ്ങള്‍ ഉള്ള പഞ്ചായത്തിൽ അഞ്ച് സീറ്റുകള്‍ വീതം നേടി എൽഡിഎഫും യുഡിഎഫും തുല്യത പാലിച്ചിരിക്കുകയാണ്. ബിജെപി ഒരു സീറ്റും നേടിയിട്ടുണ്ട്. ആ സാഹചര്യത്തിൽ ഭരണം ആർക്ക് എന്നത് OIOP സ്ഥാനാർഥികളുടെ തീരുമാനം അനുസരിച്ചാകും.
advertisement
Also Read-Kerala Local Body Election 2020 Result | ഇടതുപക്ഷത്തിന് ഐതിഹാസിക വിജയമെന്ന് കോടിയേരി ബാലകൃഷ്ണൻ
ഇടതുമുന്നണിയിൽ ജോസ് വിഭാഗത്തിന് മൂന്നും, സിപിഎംന് രണ്ടും സീറ്റാണ് ഇവിടെ ലഭിച്ചത്. യു ഡിഎഫിൽ കോൺഗ്രസിന് മൂന്നും, ജോസഫ് വിഭാഗത്തിന് രണ്ടും അംഗങ്ങളെ ലഭിച്ചു. ഭരണം പിടിക്കാൻ നിർണായകമായതിനാൽ പ്രസിഡന്‍റ് , വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങൾ വാഗ്ദാനം ചെയ്ത് OIOP സ്ഥാനാർഥികളെ ഒപ്പം നിർത്താനുള്ള ശ്രമങ്ങൾ യുഡിഎഫ് കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
അതേസമയം വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ സംസ്ഥാനത്ത് എൽഡിഎഫ് മുന്നേറ്റം തുടരുകയാണ്. ഇതുവരെയുള്ള കണക്കുകള്‍ പരിശോധിച്ചാൽ ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും കോര്‍പറേഷനുകളിലും എല്‍ഡിഎഫ് വ്യക്തമായ ആധിപത്യം നേടി മുന്നേറുകയാണ്. മുൻസിപ്പാലിറ്റികളില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം കനത്ത മത്സരവും കാഴ്ച വയ്ക്കുന്നുണ്ട്.