Kerala Local Body Election 2020 Result |ആധിപത്യം ഉറപ്പിച്ച് ട്വന്റി-20; കിഴക്കമ്പലത്തിന് പുറത്തും അക്കൗണ്ട് തുറന്നു
- Published by:Naseeba TC
- news18-malayalam
Last Updated:
കുന്നത്തുനാട് പഞ്ചായത്തിൽ ഫലം വന്ന നാല് സീറ്റിലും ട്വന്റി ട്വന്റിക്കാണ് മുന്നേറ്റം.
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ ആധിപത്യം ഉറപ്പിച്ച് ട്വന്റി 20. കിഴക്കമ്പലത്തിന് പുറമെ കൂടുതൽ പഞ്ചായത്തുകളിൽ മികച്ച വിജയത്തിലേക്ക്. ഐക്കരനാട് പഞ്ചായത്തില്‍ പതിനാലില്‍ പത്തിടത്തും മഴുവന്നൂര്‍ പഞ്ചായത്തില്‍ ആറിടത്തും ട്വന്റി 20 വിജയിച്ചു.
കുന്നത്തുനാട് 18 ൽ 7 ഇടത്ത് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 6 വാർഡുകളിൽ ട്വന്റി 20 ജയിച്ചു
You may also like:നാമം ജപിച്ച് ബിജെപി പിടിച്ചെടുത്തത് പന്തളം നഗരസഭാ ഭരണം; മധ്യകേരളത്തിലെ ബിജെപി ശക്തികേന്ദ്രം
കുന്നത്തുനാട് പഞ്ചായത്തിൽ ഫലം വന്ന നാല് സീറ്റിലും ട്വന്റി ട്വന്റിക്കാണ് മുന്നേറ്റം. അഞ്ച് പഞ്ചായത്തുകളിലാണ് ട്വന്റി, ട്വന്റി മത്സരിക്കുന്നത്. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലെ 19 സീറ്റുകളിൽ 17 ഉം ട്വന്റി ട്വന്റി നേടിയിരുന്നു.
advertisement
You may also like:ചെന്നിത്തലയുടെയും മുല്ലപ്പള്ളിയുടെയും വാർഡുകളിലെ യു.ഡി.എഫ് സ്ഥാനാർത്ഥികൾ തോറ്റു
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൽഡിഎഫ് മുന്നേറ്റം തുടരുകയാണ്. ഇതുവരെയുള്ള കണക്ക് നിലയനുസരിച്ച് ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്കിലും മുന്‍സിപ്പാലിറ്റിയിലും കോര്‍പ്പറേഷനിലും ഇടതുമുന്നണി തന്നെയാണ് മുന്നിട്ട് നിൽക്കുന്നത്. മിന്നുന്ന വിജയമാണിതെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പ്രതികരിച്ചു. സർക്കാരിനെതിരായ പ്രചാരണങ്ങൾ ജനങ്ങൾ തള്ളിക്കളഞ്ഞു എന്നതിന് തെളിവാണെന്ന് കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു.
advertisement
തുടക്കത്തിൽ എൽഡിഎഫും യുഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ച വച്ചതെങ്കിലും പിന്നീട് എൽഡിഎഫ് മുന്നേറുകയായിരുന്നു. എൻഡിഎയും ശക്തമായ മത്സരം തന്നെ കാഴ്ച വയ്ക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 16, 2020 2:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Local Body Election 2020 Result |ആധിപത്യം ഉറപ്പിച്ച് ട്വന്റി-20; കിഴക്കമ്പലത്തിന് പുറത്തും അക്കൗണ്ട് തുറന്നു