ഇപ്പോൾ കേക്ക്, ഹൽവ, ജിലേബി, ലഡ്ഡു തുടങ്ങിയ പലഹാരങ്ങളും ഇവിടെ ഉണ്ടാക്കുന്നുണ്ട്. വീട്ടിൽ ഉണ്ടാക്കുന്ന അതേ രുചിയിലാണ് ഇവിടെ നിന്നും പലഹാരങ്ങൾ ലഭിക്കുന്നത് എന്നതാണ് മാമി ചേടത്തിസ് ഫുഡ്
പ്രോഡക്റ്റ്സിന്റെ പ്രേത്യേകത. ഇവിടുത്തെ അടുക്കളയിലും റീട്ടൈൽ ഔട്ട്‌ലെറ്റിലുമായി ഏകദേശം ഇരുപതോളം ലേഡി സ്റ്റാഫാണ് ജോലി ചെയ്യുന്നത്. കോട്ടയത്ത് നിന്ന് മാത്രമല്ല കേരളത്തിലെമ്പാടുമുള്ള വ്യാപാരികൾ ഇവിടെ നിന്നും ഉത്പന്നങ്ങൾ വാങ്ങി അവരുടെ സ്ഥലത്ത് പോയി വിൽക്കാറുണ്ട്.
പ്രിയപ്പെട്ടവർ അവധിക്ക് നാട്ടിലെത്തി മടങ്ങുമ്പോൾ വിദേശത്തേക്കും മറ്റും കൊടുത്തയയ്ക്കാനുള്ള പലഹാരങ്ങൾ വാങ്ങാൻ നിരവധി പേർ ഇവിടെയെത്താറുണ്ട് . അത്രയ്ക്കും രുചികരമാണ് ഇവിടത്തെ പലഹാരങ്ങൾ . സ്വന്തം യന്ത്രങ്ങളിലാണ് ഇവർ അരി കഴുകുന്നതും വറുത്തു പൊടിക്കുന്നതുമെല്ലാം. മാത്രമല്ല, ലഘുഭക്ഷണങ്ങൾ തയ്യാറാക്കുമ്പോഴും, പാക്കേജിങ്ങിന്റെ ഓരോ ഘട്ടത്തിലും കർശനമായ കൃത്യത ഇവർ പുലർത്തുന്നു .
advertisement
പ്രാരംഭ കാലഘട്ടത്തിൽ ചുരുട്ടും, കുഴലപ്പുമായി ആരംഭിച്ച മാമി ചേടത്തിസ് ഫുഡ് പ്രോഡക്റ്റ്സ്
ഇന്ന് വ്യത്യസ്തതരം നാടൻ രുചികളുടെ ഒരു കലവറയായി മാറിയിരിക്കുന്നു. മാമി ചേടത്തിസ് ഫുഡ് പ്രോഡക്റ്റ്സിന് കേരളത്തിലുടനീളം നിരവധി ഉപഭോക്താക്കളുണ്ട്. തിരക്കില്ലാത്ത ഒരു ദിവസം പോലും കടയിൽ ഉണ്ടാവാറില്ല എന്നാണ് ഇവിടെ ജോലിചെയ്യുന്നവർ പറയുന്നത് . കോട്ടയം പുത്തനങ്ങാടി കുരിശുപള്ളിക്ക് സമീപമാണ് മാമി ചേടത്തിസ് ഫുഡ് പ്രോഡക്റ്റ്സിന്റെ റീട്ടൈൽ ഔട്ട്ലെറ്റ് സ്ഥിതി ചെയ്യുന്നത്. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 8:30 മുതൽ രാത്രി 8 മണി വരെയും, ഞായറാഴ്ചകളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെയുമാണ് ഔട്ട്ലെറ്റ് പ്രവർത്തിക്കുന്നത്.