വർഷങ്ങൾ നീണ്ട തർക്കത്തിനൊടുവിൽ കഴിഞ്ഞ ദിവസമാണ് കെഎസ്ആർടിസി ചുരുക്കപ്പേര് ട്രേഡ് മാർക്ക് കേരളത്തിന് അനുവദിച്ചതായി അറിയിപ്പ് വന്നത്. എന്നാൽ ഇത് അംഗീകരിക്കില്ലെന്ന നിലപാടിലാണ് കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ. തങ്ങൾക്ക് ട്രേഡ് മാർക്ക് സംബന്ധിച്ച് അറിയിപ്പുകൾ ലഭിച്ചില്ല. കേരളത്തിന്റെ നോട്ടീസ് ലഭിച്ചാൽ ഉചിതമായ മറുപടി നൽകും. പേര് നിലനിർത്താൻ നിയമ നടപടി തുടരുമെന്നും കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ അറിയിച്ചു
എന്നാൽ പരസ്യ തർക്കത്തിന് ഇല്ലെന്നാണ് കേരളത്തിന്റെ നിലപാട്. ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിൽ കെഎസ്ആർടിസി എന്ന ഡൊമയിൻ കർണാടകയുടെ കൈവശമാണ് ഉള്ളത്. ഇത് ടിക്കറ്റ് നഷ്ടമാകുന്നതിന് കാരണമാകുന്നുണ്ട്. അതിനാൽ ഡൊമെയിൻ വിട്ട് നൽകില്ല. ഈ സാഹചര്യത്തിലാണ് ksrtc.in, ksrtc.org, ksrtc.com എന്നിവയുടെ ഉടമസ്ഥാവകാശം ഇപ്പോഴത്തെ രജിസ്ട്രാർ ഓഫ് ട്രേഡ്മാർക്ക്സിന്റെ ഉത്തരവ് വെച്ച് കെഎസ്ആർടിസിക്ക് തന്നെ വേണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുമെന്നും കെഎസ്ആർടിസി എംഡി അറിയിച്ചു.
advertisement
Also Read- Covid 19 | കോവിഡ് രണ്ടാം തരംഗത്തിന് കാരണം ഡെല്‍റ്റ വകഭേദം; ആല്‍ഫയെക്കാള്‍ അപകടകാരി
കർണാടക സംസ്ഥാനവുമായി ഇക്കാര്യത്തിൽ ഒരു തുറന്ന പോരാട്ടമോ മത്സരമോ ആവശ്യമില്ല. ഫെഡറൽ സംവിധാനത്തിൽ രണ്ട് സംസ്ഥാനങ്ങൾ തമ്മിൽ അങ്ങനെ സ്വകാര്യ വ്യക്തികളെ പോലെ മത്സരിക്കേണ്ട കാര്യമില്ല. ഈ വിഷയം ഇരുസംസ്ഥാനങ്ങൾ തമ്മിൽ ഉചിതമായി പരിഹരിക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റേയും കെഎസ്ആർടിസിയുടേയും ആവശ്യം. ഈക്കാര്യത്തിൽ ഒരു സ്പർദ്ധയ്ക്കും ഇടവരാതെ സെക്രട്ടറി തലത്തിലും, ആവശ്യമെങ്കിൽ മന്ത്രി തലത്തിലും ചർച്ച നടത്തും.
എന്നാൽ ഈ വിവരം ഔദ്യോഗികമായി കർണാടകയെ അറിയിക്കും. അതിനേക്കാൾ ഉപരി കെഎസ്ആർടിസിക്ക് ഇത് കൊണ്ട് നേരിട്ട് ഉണ്ടാകുന്ന ബുദ്ധിമുട്ട്, യാത്രാക്കാർ ഓൺലൈനിൽ ടിക്കറ്റിനായി സെർച്ച് ചെയ്യുമ്പോൾ കെഎസ്ആർടിസി എന്ന ഡൊമെയിന്റെ പേര് കർണാടക കൈവശം വെച്ചിരിക്കുന്നത് കൊണ്ട് ടിക്കറ്റ് മുഴുവൻ കർണാടകയ്ക്കാണ് പോകുന്നത്. പ്രത്യേകിച്ച് ലാഭകരമായിട്ടുള്ള അന്തർ സംസ്ഥാന സർവ്വീസുകൾ ബംഗുളുരുവിൽ നിന്നും ഓപ്പറേറ്റ് ചെയ്യുന്നത് കാരണം കർണാടകയ്ക്കാണ് ആ ഇനത്തിൽ കൂടുതൽ വരുമാനം ലഭിക്കുന്നത് കെഎസ്ആർടിസിയുടെ വരുമാനത്തെ സാരമായി ബാധിക്കുന്നുണ്ട്. അതിനാൽ ഡൊമെയിനിൽ വിട്ടുവീഴ്ച്ച വേണ്ടെന്നാണ് തീരുമാനം.
Also Read- ഏത് കോവിഡ് വാക്സിനുകളാണ് കുട്ടികൾക്ക് ലഭിക്കുക? കുത്തിവയ്പ്പാണോ നേസൽ സ്പ്രേയാണോ നല്ലത്?
ലോഗോ അടക്കമുള്ള മറ്റു കാര്യങ്ങളിൽ ചർച്ച ചെയ്ത് സമവായത്തിലേക്ക് എത്താൽ ശ്രമിക്കും. കർണാടക കേരളത്തിലേക്കും, കേരളം കർണാടകയിലേക്കും യാത്രാക്കാര്യത്തിൽ മാത്രമല്ല മറ്റുള്ള എല്ലാ കാര്യത്തിലും പരസ്പരം സഹകരിക്കുന്നവരാണ്. അതിനാൽ ഇരു സംസ്ഥാനത്തേയും ജനങ്ങളുടെ സഹകരണങ്ങൾ എല്ലാം മുൻനിർത്തി മറ്റു കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും എന്നാൽ ഓൺലൈൻ ഡൊമെന്റെ കാര്യത്തിൽ മുന്നോട്ട് പോകാനാണ് തീരുമാനമെന്നും സിഎംഡി അറിയിച്ചു.