Also Read- കൂട്ടിൽ കയറാതെ ഹനുമാൻ കുരങ്ങ്; ഇണയെ കാണിച്ച് ആകർഷിക്കാനുള്ള ശ്രമം തുടരുന്നു
കായിക മന്ത്രി അബ്ദുറഹ്മാൻ പങ്കെടുത്ത പുനലൂർ ഇൻഡോർ സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടനച്ചടങ്ങിലും അനുബന്ധയോഗങ്ങളിലും കുടുംബശ്രീ അംഗങ്ങളുടെ എണ്ണം കുറഞ്ഞതാണ് സിഡിഎസ് ഭാരവാഹികളെ ചൊടിപ്പിച്ചത്. ഇതുസംബന്ധിച്ച ശബ്ദ സന്ദേശം പുറത്തുവന്നു. മുൻ കൗൺസിലർ സരോജ ദേവി, മുനിസിപ്പൽ സി ഡി എസ് വൈസ് ചെയർപേഴ്സൺ ഗീതാ ബാബു എന്നിവരുടെ ശബ്ദസന്ദേശമാണ് പുറത്തുവന്നത്. എന്നാൽ, ശബ്ദരേഖ പുറത്തുവന്നിട്ടും ഇത്തരമൊരു നിർദേശം നൽകിയിട്ടില്ലെന്നാണ് അധികൃതരുടെ പ്രതികരണം.
advertisement
മന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ എത്തിയില്ലെങ്കിൽ പിഴ ഈടാക്കുമെന്ന ഭീഷണി ഇതാദ്യമല്ല. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് പഴകുറ്റി പാലത്തിന്റെ ഉദ്ഘാടന സമയത്തും സമാനമായ ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. മന്ത്രി റിയാസ് പങ്കെടുക്കുന്ന ചടങ്ങിൽ വന്നില്ലെങ്കിൽ 100 രൂപ പിഴ ഈടാക്കുമെന്ന് വാർഡ് മെംബർ കുടുംബശ്രീ അംഗങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച ശബ്ദസന്ദേശമാണ് അന്ന് പുറത്തുവന്നത്.