advertisement

കൂട്ടിൽ കയറാതെ ഹനുമാൻ കുരങ്ങ്; ഇണയെ കാണിച്ച് ആകർഷിക്കാനുള്ള ശ്രമം തുടരുന്നു

Last Updated:

ഇണയെ കാണിച്ച് ആകർഷിച്ച് കൂട്ടിലാക്കാനാണ് ശ്രമം

തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ കൂട്ടിലാക്കാനുള്ള ശ്രമം തുടരുന്നു. ഇന്നലെ രാവിലെയാണ് മൃഗശാലയ്ക്കു പുറത്തേക്ക് ചാടിപ്പോയ കുരങ്ങ് തിരിച്ചെത്തിയത്. ഇണയെ കാണിച്ച് ആകർഷിച്ച് കൂട്ടിലാക്കാനാണ് ശ്രമം.
ഇന്നലെ തുടങ്ങിയ ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. കുരങ്ങിനെ പ്രകോപിപ്പിച്ച് ബലപ്രയോഗത്തിലൂടെ കൂട്ടിലാക്കാൻ ശ്രമിക്കില്ലെന്ന് മൃഗശാല അധികൃതർ അറിയിച്ചു. അങ്ങോട്ട് ആക്രമിച്ചാൽ അല്ലാതെ തിരികെ ആക്രമിക്കില്ലെന്നതിനാൽ ആശങ്കകൾ വേണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ചൊവ്വാഴ്ച്ച പരീക്ഷണ അടിസ്ഥാനത്തിൽ കൂട് തുറക്കുന്നതിനിടെയാണ് അക്രമസ്വഭാവമുള്ള കുരങ്ങ് പുറത്തു ചാടിയത്. മൃഗശാലയ്ക്ക് പുറത്ത് തിരച്ചിൽ തുടരുന്നതിനിടയിൽ കുരങ്ങ് തിരിച്ചെത്തുകയായിരുന്നു. മൃഗശാലയ്ക്കുള്ളിലുള്ള ആഞ്ഞിലിയിലാണ് കുരങ്ങിനെ കണ്ടെത്തിയത്.
advertisement
പുതുതായി എത്തിച്ച മൃഗങ്ങളെ സന്ദർശകർക്ക് കാണാനായി തുറന്ന് വിടുന്ന ചടങ്ങ് മറ്റന്നാൾ നടക്കാനിരിക്കെ അതിന് മുന്നോടിയായി കൂട് തുറന്ന് പരീക്ഷണം നടത്തിയപ്പോഴാണ് കുരങ്ങ് ചാടിപ്പോയത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൂട്ടിൽ കയറാതെ ഹനുമാൻ കുരങ്ങ്; ഇണയെ കാണിച്ച് ആകർഷിക്കാനുള്ള ശ്രമം തുടരുന്നു
Next Article
advertisement
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
  • ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ വീടിനുള്ളിൽ തുടരാനും ജാഗ്രത പാലിക്കണമെന്നും എംബസി നിർദേശിച്ചു

  • വൈദ്യുതി നിലയങ്ങൾ, സൈനിക കേന്ദ്രങ്ങൾ, ബഹുനില കെട്ടിടങ്ങളുടെ മുകൾനിലകൾ ഒഴിവാക്കണമെന്ന് നിർദേശം

  • പശ്ചിമേഷ്യയിൽ നിന്ന് 6.49 ലക്ഷം ഇന്ത്യക്കാർ മടങ്ങിയെന്നും സുരക്ഷയ്ക്ക് കേന്ദ്രം നടപടി സ്വീകരിക്കുന്നുവെന്നും മന്ത്രാലയം പറഞ്ഞു

View All
advertisement