വിമാന യാത്രയ്ക്കിടെ മോശം പെരുമാറ്റം; പുരോഹിതന്റെ പരാതിയിൽ നടന്‍ വിനായകനെ കക്ഷി ചേർക്കാൻ ഹൈക്കോടതി നിർദേശം

Last Updated:

മലയാളിയായ ജിബി ജെയിംസ് ആണ് പരാതിക്കാരന്‍.

കൊച്ചി: കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തില്‍ നിന്ന് യാത്രക്കാരനോടു നടന്‍ വിനായകന്‍ മോശമായി പെരുമാറിയെന്ന് പരാതി. എന്നാൽ പരാതി നൽകിയിട്ടും യാതൊരു തരത്തിലുളള നടപടി സ്വീകരിക്കാത്ത സാഹചര്യത്തിൽ ഇന്‍ഡിഗോ എയര്‍ലൈന്‍സിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹർജിയിലാണ് വിനായകനെ കക്ഷി ചേര്‍ക്കാന്‍ കോടതി നിര്‍ദേശിച്ചു.
കഴിഞ്ഞ മെയ് 27 നാണ് സംഭവം. ഗോവയില്‍നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ പഞ്ചാബിലെ സ്കൂളിൽ ജോലി ചെയ്യുന്ന മലയാളിയായ ജിബി ജെയിംസിനോട് വിനായകന്‍ മോശമായി പെരുമാറുകായായിരുന്നു. എന്നാൽ വിമാനത്തിൽ നിന്നും ഇറങ്ങിയ ശേഷം പരാതിപ്പെട്ടതിനാൽ നടനെതിരെ നടപടിയെടുക്കാനാവില്ലെന്നായിരുന്നു വിമാനക്കമ്പനിയുടെ നിലപാട്. സിവിൽ ഏവിയേഷന്‍ മന്ത്രാലവും ഇതിനെതിരെ നടപടി എടുത്തില്ല. തുടർന്ന് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
advertisement
 ഇതിനുമുൻപും നടനെതിരെ പരാതി ഉയർന്നിരുന്നു.
മീ ടൂ ആരോപണ വിഷയത്തിൽ മാധ്യമങ്ങൾക്കു മുന്നിൽ പൊട്ടിത്തെറിച്ച് നടൻ വിനായകൻ (actor Vinayakan). മീ ടൂ എന്നാൽ ശാരീരികവും മാനസികവുമായ ഉപദ്രവം എന്നാണ് ഉദ്ദേശിക്കുന്നത്. എന്തിന്റെ അടിസ്ഥാനത്തിലാണ് തന്റെ നേർക്ക് ആരോപണം ഉന്നയിക്കുന്നത്. അത്തരത്തിൽ ആരെയും ഉപദ്രവിച്ചിട്ടില്ലെന്നായി വിനായകൻ. കൊച്ചിയിൽ വച്ചായിരുന്നു വിനായകന്റെ പ്രതികരണം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വിമാന യാത്രയ്ക്കിടെ മോശം പെരുമാറ്റം; പുരോഹിതന്റെ പരാതിയിൽ നടന്‍ വിനായകനെ കക്ഷി ചേർക്കാൻ ഹൈക്കോടതി നിർദേശം
Next Article
advertisement
കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന 50 വിദ്യാർത്ഥികൾക്ക് വീട് വെച്ചു നൽകും: മന്ത്രി ശിവൻകുട്ടി
കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന 50 വിദ്യാർത്ഥികൾക്ക് വീട് വെച്ചു നൽകും: മന്ത്രി ശിവൻകുട്ടി
  • കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടിയ 50 വിദ്യാർത്ഥികൾക്ക് വീട് നൽകുമെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചു.

  • ഇടുക്കി സ്വദേശിനിയായ ദേവപ്രിയയ്ക്ക് സി.പി.എം. ഇടുക്കി ജില്ലാ കമ്മിറ്റി വീട് നൽകും എന്ന് അറിയിച്ചു.

  • പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ദേവനന്ദയ്ക്ക് വീട് നിർമിച്ചു നൽകും.

View All
advertisement