TRENDING:

'ഈ പ്രത്യയശാസ്ത്രം ഇനി അവശേഷിക്കാൻ പാടില്ല; സർക്കാരിനെ കാലുവാരിയെടുത്ത് അറബിക്കടലിൽ എറിയണം': സുരേഷ് ഗോപി

Last Updated:

സംസ്ഥാനത്ത് സർക്കാർ നടത്തുന്ന കൊള്ളയ്ക്ക് ഇടയിൽ കൊലപാതകത്തിന് ചെറിയ ശമനം വന്നതിൽ ദൈവത്തോട് നന്ദി പറയാം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: ജനങ്ങളോട് സ്മരണയില്ലാത്ത ഇടത് സർക്കാരിനെ കാലുവാരിയെടുത്ത് അറബിക്കടലിൽ എറിയണമെന്ന് സുരേഷ്ഗോപി എം.പി. ഇത്രയും മോശം ഭരണം കേരളം മാത്രമല്ല ഇന്ത്യ പോലും ഇതുവരെ കണ്ടിട്ടില്ല. ശബരിമലയിലെ വിശ്വാസം സംരക്ഷിക്കാൻ ഉറക്കാത്ത നാളുകൾ ഉണ്ടായിരുന്നെന്നത് മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.
advertisement

സംസ്ഥാനത്ത് സർക്കാർ നടത്തുന്ന കൊള്ളയ്ക്ക് ഇടയിൽ കൊലപാതകത്തിന് ചെറിയ ശമനം വന്നതിൽ ദൈവത്തോട് നന്ദി പറയാം. കോസ്മിക്ക് ലോ ഇവരെ ഒടുക്കിയിരിക്കും. കേരളത്തിലെ പ്രതിപക്ഷം പാവങ്ങളാണ്. ശക്തമായ പ്രതിപക്ഷമായിരുന്നെങ്കിൽ ഇവരെ എടുത്ത് കളയുമായിരുന്നെന്ന് സുരേഷ് ഗോപി പറഞ്ഞു.

2016 തെഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് പത്ത് പേരെ തന്നിരുന്നെങ്കിൽ സർക്കാരിനെ ശക്തമായി നേരിടാമായിരുന്നു. ഈ പ്രത്യയശാസ്ത്രം ഇനി അവശേഷിക്കാൻ പാടില്ല. കഴിഞ്ഞ നാലേമുക്കാൽ വർഷം ഈ സർക്കാർ ചെയ്തുകൂട്ടിയത് ഇഴ കീറി പരിശോധിക്കണം. അങ്ങനെ വാന്നാൽ ജനങ്ങൾക്ക് താമര ചിഹ്നത്തിൽ മാത്രമെ വോട്ട് ചെയ്യാനാവൂ. മലയാളികൾക്ക് കൈവന്ന ഈ അവസരം ഉത്തരവാദിത്വത്തോടെ വിനിയോഗിക്കണമെന്നും സുരേഷ് ഗോപി ഓർമ്മിപ്പിച്ചു.

advertisement

Also Read 'സ്വര്‍ണക്കടത്ത് ബന്ധത്തിന് തെളിവുണ്ട്; ആരോപണം തെളിഞ്ഞാല്‍ സ്പീക്കര്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമോ? കെ. സുരേന്ദ്രൻ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അരി ആര് കൊടുത്തു എന്ന് ആരും അന്വേഷിക്കില്ല. അവിടെ നടക്കുന്ന നൻമകൾ ആരും കാണില്ല, പ്രചരിപ്പിക്കില്ല. അപേക്ഷയുമായി വരുന്നവർ ജില്ല കാണണമെന്നു പറഞ്ഞത് നടപടിക്രമങ്ങൾ മുൻകൂട്ടി അറിയിക്കാൻ വേണ്ടിയായിരുന്നു.  അല്ലെങ്കിൽ തിരുവനന്തപുരം വരെ വന്നതിനു ശേഷം വീണ്ടും രേഖകൾ എടുക്കാൻ മടങ്ങി പോകേണ്ടി വരും. തൻറെ പ്രസ്താവനയിൽ അനാവശ്യ വിവാദം സൃഷ്ടിച്ചെന്നും സുരേഷ് ഗോപി പറഞ്ഞു. ആവശ്യമായി വന്നത് സി.പി.എം പ്രവർത്തകനായിരുന്നു. കെ കെ രാഗേഷ് എംപിയുടെ ഫണ്ടിൽ നിന്നും ധനസഹായം കൈപ്പറ്റിയ ശേഷമാണ് വന്നത്. വീണ്ടും ധന സഹായം ലഭിക്കില്ലെന്ന് ജില്ലാ പ്രസിഡന്റിനെ കണ്ടിരുന്നെങ്കിൽ അയാൾക്ക് വ്യക്തമായേനെയെന്നും സുരേഷ്ഗോപി പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഈ പ്രത്യയശാസ്ത്രം ഇനി അവശേഷിക്കാൻ പാടില്ല; സർക്കാരിനെ കാലുവാരിയെടുത്ത് അറബിക്കടലിൽ എറിയണം': സുരേഷ് ഗോപി
Open in App
Home
Video
Impact Shorts
Web Stories