ആനക്കാട്ടിൽ ചാക്കോച്ചി വീണ്ടും വരും; ലേലം രണ്ടാം ഭാഗം ഉറപ്പിച്ച് സുരേഷ് ഗോപി

Last Updated:

Suresh Gopi promises a sequel to Lelam | സിനിമയ്ക്ക് രൺജി പണിക്കർ സ്ക്രിപ്റ്റ് എഴുതും

1997ൽ പുറത്തിറങ്ങിയ സുരേഷ് ഗോപിയുടെ ആക്ഷൻ ചിത്രം 'ലേലം' രണ്ടാം ഭാഗത്തിനായി തയ്യാറെടുക്കുന്നു. രൺജി പണിക്കരുടെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്ത ചിത്രം രണ്ടാം വരവിനൊരുങ്ങുന്ന വിവരം ഉറപ്പു നൽകുന്നത് മറ്റാരുമല്ല, നായകൻ ആനക്കാട്ടിൽ ചാക്കോച്ചി തന്നെ; സുരേഷ് ഗോപി. രണ്ടാം ഭാഗത്തിന് രൺജി പണിക്കർ സ്ക്രിപ്റ്റ് എഴുതും.
ആദ്യ സംവിധാന സംരംഭം 'കസബ'ക്ക് മുൻപ് രൺജി പണിക്കരുടെ മകൻ നിതിൻ രൺജി പണിക്കർ ഈ ചിത്രം സംവിധാനം ചെയ്യാൻ പ്ലാൻ ചെയ്ത കാര്യം തന്നോട് പറഞ്ഞതായി സുരേഷ് ഗോപി ഔദ്യോഗിക പേജിൽ കുറിക്കുന്നു. വർഷങ്ങൾക്ക് മുൻപേ ലേലം രണ്ടാം ഭാഗം ഉണ്ടാവുമെന്ന സൂചന പുറത്തു വന്നിരുന്നു.
രണ്ട് പതിറ്റാണ്ടുകൾക്കപ്പുറം ലേലം രണ്ടാം ഭാഗം ഒരുങ്ങുമ്പോൾ, പല പ്രധാന കഥാപാത്രങ്ങളെയും അനശ്വരമാക്കിയ അഭിനേതാക്കൾ ഇന്ന് ജീവിച്ചിരിപ്പില്ല. ആനക്കാട്ടിൽ ഈപ്പച്ചൻ എന്ന് സുരേഷ് ഗോപിയുടെ അച്ഛൻ കഥാപാത്രം ചെയ്ത എം.ജി. സോമൻ, എൻ.എഫ്. വർഗീസ്, കൊച്ചിൻ ഹനീഫ, കെ.പി.എ.സി. അസീസ്, സത്താർ, സുബൈർ, ജഗന്നാഥ വർമ്മ എന്നിവർ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു കഴിഞ്ഞു.
advertisement
advertisement
ഈ ചിത്രത്തിൽ സുരേഷ് ഗോപിയുടെ നായികയായി വേഷമിട്ടത് നന്ദിയാണ്.
നിലവിൽ നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്യുന്ന കാവൽ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയിരിക്കുകയാണ് സുരേഷ് ഗോപി. ഹെെറേഞ്ച് പശ്ചാത്തലത്തിൽ രണ്ടു കാലഘട്ടത്തിന്റെ കഥ ദൃശ്യവൽക്കരിക്കുന്ന ഈ ചിത്രം ഒരു ആക്ഷൻ ഫാമിലി ഡ്രാമ ആയിരിക്കും. ലാൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
കൂടാതെ 250-ാം ചിത്രമായ മാസ് പടം 'ഒറ്റക്കൊമ്പൻ' എന്ന ചിത്രവും അണിയറയിൽ പുരോഗമിക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Film/
ആനക്കാട്ടിൽ ചാക്കോച്ചി വീണ്ടും വരും; ലേലം രണ്ടാം ഭാഗം ഉറപ്പിച്ച് സുരേഷ് ഗോപി
Next Article
advertisement
കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന 50 വിദ്യാർത്ഥികൾക്ക് വീട് വെച്ചു നൽകും: മന്ത്രി ശിവൻകുട്ടി
കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന 50 വിദ്യാർത്ഥികൾക്ക് വീട് വെച്ചു നൽകും: മന്ത്രി ശിവൻകുട്ടി
  • കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടിയ 50 വിദ്യാർത്ഥികൾക്ക് വീട് നൽകുമെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചു.

  • ഇടുക്കി സ്വദേശിനിയായ ദേവപ്രിയയ്ക്ക് സി.പി.എം. ഇടുക്കി ജില്ലാ കമ്മിറ്റി വീട് നൽകും എന്ന് അറിയിച്ചു.

  • പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ദേവനന്ദയ്ക്ക് വീട് നിർമിച്ചു നൽകും.

View All
advertisement