ആസാം സ്വദേശിനിയായ ബി.ജെ.പി.യുടെ മുൻമി ഷാജിക്ക് വീടൊരുക്കാൻ സുരേഷ് ഗോപി

Last Updated:
Suresh Gopi promises a home to BJP candidate Munmi Shaji | നിലവിൽ ഒറ്റമുറി വാടക വീട്ടിലാണ് മുൻമിയും കുടുംബവും താമസിക്കുന്നത്
1/5
 ആസാമിൽ നിന്നും കേരളത്തിന്റെ മരുമകളായെത്തി ഇരിട്ടിയിൽ ജനവിധി തേടുന്ന ബി.ജെ.പി. സ്ഥാനാർഥി മുൻമി ഷാജിക്ക് വീട് ഉറപ്പു നൽകി എം.പി.യും അഭിനേതാവുമായ സുരേഷ് ഗോപി. കഴിഞ്ഞ ദിവസം സുരേഷ് ഗോപിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം ഹാന്ഡിലിൽ പ്രത്യക്ഷപ്പെട്ട സന്ദേശത്തിലാണ് മുൻമിക്കു വീട് നൽകുന്ന വാർത്ത പുറത്തു വന്നത്

advertisement
2/5
 ഏഴു വർഷങ്ങൾക്ക് മുൻപ് കണ്ണൂർ സ്വദേശിയായ ഷാജിയുടെ ഭാര്യയായി ആസാമിൽ നിന്നും കേരളത്തിലെത്തിയതാണ് മുൻമി. രാഷ്ട്രീയത്തിൽ യാതൊരു മുൻപരിചയവുമില്ല. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. രണ്ടു പെണ്മക്കളുണ്ട്. ഇപ്പോൾ വീടുവീടാന്തരം വോട്ട് ചോദിച്ചുള്ള തിരക്കിലാണ് മുൻമി

3/5
 ഇരിട്ടി ഊവ്വാപ്പള്ളിയിലെ ഒറ്റമുറി വാടകവീട്ടിലാണ് മുൻമിയും കുടുംബവും ഇപ്പോൾ താമസിക്കുന്നത്. നമ്പർ തെറ്റി വന്ന മിസ് കോളിലാണ് ഷാജിയുമായുള്ള പ്രണയം പൂവിടുന്നത്. ശേഷം ഷാജിയുടെ കുടുംബം മുൻമിയെ മരുമകളായി നാട്ടിലേക്കെത്തിച്ചു

4/5
 ബിജെപിയുടെ കടന്നുവരവോടെ ആസാമിലെ കോൺഗ്രസിനുണ്ടായ തകർച്ചയും മുൻമിയുടെ ഓർമകളിലുണ്ട്. കോൺഗ്രസ് പ്രവർത്തകരായിരുന്ന തന്റെ കുടുംബം മുഴുവൻ ബിജെപിയിലേക്ക് ചേർന്നുവെന്ന് മുൻമി പറയുന്നു

5/5
 കോടീശ്വരൻ പരിപാടിയിലും അല്ലാതെയും ഒട്ടേറെ പേരെ മനസറിഞ്ഞ് സഹായിച്ചിട്ടുള്ള ചരിത്രം സുരേഷ് ഗോപിക്കുണ്ട്. സ്വന്തം സാമ്പത്തിക സുരക്ഷ പോലും നോക്കാതെയുള്ള സുരേഷ് ഗോപിയുടെ ഈ പെരുമാറ്റം പലപ്പോഴും പരിചയക്കാരെ അമ്പരപ്പിച്ചിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം ഫ്‌ളൈറ്റുകൾ ആരംഭിച്ചപ്പോഴും മലയാളികൾക്ക് നാട്ടിലെത്താൻ സുരേഷ് ഗോപി ഒട്ടേറെ സഹായം ചെയ്തു നൽകിയിരുന്നു

Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക ;  ഐക്യം നിലനിർത്താൻ  ശ്രമിക്കണം : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക; ഐക്യം നിലനിർത്താൻ ശ്രമിക്കണം: ഇന്നത്തെ പ്രണയഫലം അറിയാം
  • ആശയവിനിമയവും ക്ഷമയും പ്രണയത്തിൽ പ്രധാനമാണ്

  • ധനു രാശിക്കാർക്ക് പുതിയ പ്രണയ അവസരങ്ങൾക്കും സാധ്യത

  • മീനം രാശിക്കാർ ഐക്യം നിലനിർത്താനും തിടുക്കം ഒഴിവാക്കാനും ശ്രദ്ധിക്കണം

View All
advertisement