രാവിലെ 9 മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് മദ്യശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത്.
Read Also- Liquor Sale | ബാറുകളിലൂടെ 'കുപ്പി' വിൽക്കുമ്പോൾ: വരുമാന നഷ്ടം ഉണ്ടാകുമോ?
സാധാരണ ഗതിയില്‍ ഒരു ദിവസത്തിനുള്ളില്‍ ഗൂഗിളിന്‍റെ അനുമതി ലഭിക്കേണ്ടതാണ്. തിങ്കളാഴ്ച അപേക്ഷ നല്‍കിയത് കൊണ്ട് ചൊവ്വാഴ്ച അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. അനുമതി ലഭിക്കുന്നതിന് പിന്നാലെ മദ്യശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കാനാണ് തീരുമാനം.
Read Also- സംസ്ഥാനത്ത് ബിവറേജസ് മദ്യവിൽപനശാലകളും ബാറുകളിലെ കൗണ്ടറുകളും ബുധനാഴ്ച തുറക്കും
advertisement
ഒരു ദിവസം ശരാശരി 7 ലക്ഷത്തോളം പേരാണ് മദ്യശാലകളില്‍ മദ്യം വാങ്ങാനെത്തുന്നത്. 50 ലക്ഷത്തോളം പേര്‍ ഉപയോഗിച്ചാലും പ്രവര്‍ത്തനത്തിന് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്.
ബിവറേജിന്‍റേയും കണ്‍സ്യൂമര്‍ ഫെഡിന്‍റേയും 301 ഔട്ട് ലെറ്റുകള്‍ക്ക് പുറമെ ബാറുകളുടെ കൗണ്ടർ വഴിയും മദ്യം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. അതേസമയം ബാറുകൾ വഴി പാഴ്‌സലായി മദ്യം നൽകുന്നതിലൂടെ സർക്കാരിന് റവന്യു നഷ്ടം ഉണ്ടാവുമെന്ന ആരോപണം ശരിയല്ലെന്ന് ബിവറേജസ് കോർപറേഷൻ വ്യക്തമാക്കി.
കോർപ്പറേഷന്റെ വെയർഹൗസിൽ നിന്ന് കൺസ്യൂമർഫെഡ്, ബാർ, ബിയർ/ വൈൻ പാർലർ കൂടാതെ മറ്റു ലൈസൻസികൾക്കും മദ്യം നൽകുന്നത് കോർപ്പറേഷൻ നിശ്ചയിച്ചിട്ടുള്ള ഹോൾസെയിൽ വിലയ്ക്കാണ്. അതേ രീതിയിൽ തന്നെയായിരിക്കും ബാറുകൾക്കും മദ്യം നൽകുക.
സർക്കാർ നിശ്ചയിച്ചിട്ടുള്ള ഉയർന്ന വിൽപ്പനനികുതി നിരക്കും ഉൾപ്പെടുത്തി ആയിരിക്കും വില ഈടാക്കുക. അതിനാൽ കോർപ്പറേഷനോ സർക്കാരിനോ റവന്യു നഷ്ടം ഉണ്ടാവില്ലെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ അവകാശപ്പെട്ടു.