സംസ്ഥാനത്ത് ഇന്ന് കൂടുതൽ കോവിഡ് കേസുകൾ കൊല്ലത്ത്; ആറുപേരും വിദേശത്തുനിന്ന് വന്നവർ

Last Updated:

പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള നാലുപേർ ഉൾപ്പെടെ 8 രോഗികളാണ് നിലവിൽ ജില്ലയിൽ ഉള്ളത്.

കൊല്ലം: സംസ്ഥാനത്ത് ഇന്ന് ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് കൊല്ലത്ത്. ആറു കൊല്ലം ജില്ലക്കാരിലാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ആറുപേരും വിദേശത്തു നിന്നെത്തിയവർ. ഇതിൽ മൂന്നുപേർ മാത്രമാണ് ജില്ലയിലുള്ളത്. ബാക്കി മൂന്നു പേർ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
മെയ് 16 ന് അബുദാബിയിൽ നിന്നും തിരുവനന്തപുരത്തെത്തിയ IX 538 ആം നമ്പർ വിമാനത്തിലെ യാത്രക്കാരാണ് കൊല്ലം ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ച ആറുപേരും. ജില്ലയിലുള്ള മൂന്നുപേരും പാരിപ്പള്ളി കോളജിൽ ചികിത്സയിലാണ്. തൃക്കരുവ അഷ്ടമുടി സ്വദേശിയായ 30 വയസ്സുകാരൻ, ചന്ദനത്തോപ്പ് കുഴിയം സ്വദേശിയായ 40 വയസുകാരൻ, ചിറക്കര പുത്തൻകുളം സ്വദേശിയായ 42 വയസ്സുകാരൻ എന്നിവരാണ് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ഉള്ളത്. ഇവർ മൂന്നുപേർക്കും ആയി ഒറ്റ റൂട്ട്മാപ്പ് ആണ് ജില്ലാഭരണകൂടം പുറത്തുവിട്ടിരിക്കുന്നത്.
advertisement
മെയ് 16ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ഇവർ നേരെ കൊട്ടാരക്കരയിലെ സ്ഥാപന നിരീക്ഷണത്തിൽ പോവുകയായിരുന്നു. രോഗം സ്ഥിരീകരിച്ച ഉടൻ ഇവരെ പാരിപ്പള്ളി മെഡിക്കൽ കോളജിലേക്കു മാറ്റി.
പത്തനാപുരം പിടവൂർ സ്വദേശിയായ 44 വയസുകാരൻ, എഴുകോൺ ഇരുമ്പനങ്ങാട് സ്വദേശിയായ 40 വയസുകാരൻ, പാരിപ്പള്ളി ചാവർകോട് സ്വദേശിയായ 57 വയസുകാരൻ എന്നിവരാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ളത്.
advertisement
പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള നാലുപേർ ഉൾപ്പെടെ 8 രോഗികളാണ് നിലവിൽ ജില്ലയിൽ ഉള്ളത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സംസ്ഥാനത്ത് ഇന്ന് കൂടുതൽ കോവിഡ് കേസുകൾ കൊല്ലത്ത്; ആറുപേരും വിദേശത്തുനിന്ന് വന്നവർ
Next Article
advertisement
ബ്രാഹ്‌മണരല്ലാത്തവർക്കും ക്ഷേത്രങ്ങളിലെ ശാന്തിമാരാകാം;ദേവസ്വം ബോര്‍ഡ് വിജ്ഞാപനം ഹൈക്കോടതി ശരിവെച്ചു
ബ്രാഹ്‌മണരല്ലാത്തവർക്കും ക്ഷേത്രങ്ങളിലെ ശാന്തിമാരാകാം;ദേവസ്വം ബോര്‍ഡ് വിജ്ഞാപനം ഹൈക്കോടതി ശരിവെച്ചു
  • കേരള ഹൈക്കോടതി ദേവസ്വം ബോർഡിന്റെ ശാന്തി നിയമന വിജ്ഞാപനം ശരിവെച്ചു.

  • ശാന്തി നിയമനത്തിൽ ജാതിയും പാരമ്പര്യവും മാനദണ്ഡമല്ലെന്ന് ഹൈക്കോടതി വിധി.

  • ദേവസ്വം ബോർഡിന്റെ നിയമന നടപടികൾ ഭരണഘടനാപരമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

View All
advertisement