വിദ്യാർത്ഥികളായ ഇരുവരുടെയും പേരില്‍ പൊലീസും എന്‍ഐഎയും ഉയര്‍ത്തിയ ആരോപണം മാവോയിസ്റ്റ് ബന്ധം എന്നതാണ്. ഇവര്‍ മറ്റെന്തെങ്കിലും നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയതായി ആരോപണമില്ലെന്നും രാഷ്ട്രീയ പ്രവര്‍ത്തകരെ യുഎപിഎ ചുമത്തി ജയിലിൽ അടയ്ക്കുന്നതിന് സിപിഎം എതിരാണെന്നും എംഎ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റ് പറയുന്നു.
You may also like:അലനും താഹയ്ക്കും എൻഐഎ കോടതി ജാമ്യം അനുവദിച്ചു [NEWS]Gold Smuggling Case| ഇടനിലക്കാരായ അഞ്ച് പേരെ കൂടി പ്രതി ചേർത്ത് NIA [NEWS] കങ്കണ റണൗട്ടിന്റെ ബംഗ്ലാവ് പൊളിച്ചു; മുംബൈ കോര്‍പ്പറേഷനെതിരെ നടി ഹൈക്കോടതിയില്‍ [NEWS]
advertisement
എന്നാല്‍, അലനും താഹയ്ക്കും ജാമ്യം ലഭിച്ച സംഭവത്തില്‍ പ്രതികരിക്കാനില്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ പറഞ്ഞു. പന്തീരങ്കാവ് യുഎപിഎ കേസില്‍ അലനും താഹയും അറസ്റ്റിലായതിന് പിന്നാലെ തന്നെ ഇരുവരെയും തള്ളി കോഴിക്കോട് ജില്ലാ കമ്മിറ്റി രംഗത്ത് വന്നിരുന്നു.
ഇരുവര്‍ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ജില്ലാ സെക്രട്ടറി തന്നെ ഉറപ്പിച്ച് പറഞ്ഞ സാഹചര്യമുണ്ടായിരുന്നു.
പന്തീരങ്കാവിലും മുതലക്കുളം മൈതാനിയിലുമെല്ലാം നടന്ന പൊതുയോഗങ്ങളില്‍ ഇരുവര്‍ക്കുമെതിരെയായിരുന്നു ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരുടെ പ്രതികരണം.
അലനും താഹയ്ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന തരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചതോടെ അലന്റെ മാതാപിതാക്കള്‍ രംഗത്തുവന്ന സംഭവവുമുണ്ടായിരുന്നു. അതേസമയം, തുടക്കം മുതല്‍ത്തന്നെ ഇരുവര്‍ക്കും അനുകൂലമായ നിലപാടായിരുന്നു എം.എ ബേബിയുടേത്. അലന്‍-താഹ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടായിരുന്നു സിപിഎമ്മിന്റേത്.