TRENDING:

Lightning | മൂന്നാറില്‍ വിനോദസഞ്ചാരത്തിനെത്തിയ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു; രണ്ടു പേര്‍ക്ക് പരിക്ക്

Last Updated:

മെഡിക്കല്‍ റെപ്രസെന്റേറ്റീവായി ജോലി ചെയ്തുവരികയായിരുന്നു ലിജു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൊടുപുഴ: മൂന്നാറില്‍(Munnar) വിനോദസഞ്ചാരത്തിനെത്തിയ യുവാവ് ഇടിമിന്നലേറ്റ്(Lightning) മരിച്ചു(death). തൃശൂര്‍ ഒല്ലൂര്‍ സ്വദേശി ലിജു ജോസഫ് (34) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 6.30നാണ് അപകടം ഉണ്ടായത്. മൂന്നാര്‍ ചിത്തിരപുരം മീന്‍ കെട്ടിനടുത്താണ് സംഭവം. ലിജുവിന്റെ കൂടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ക്കും ഇടിമിന്നലില്‍ പരുക്കേറ്റു.
advertisement

പരിക്കേറ്റവരെ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം തൃശ്ശൂരിലെ ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കല്‍ റെപ്രസെന്റേറ്റീവായി ജോലി ചെയ്തുവരികയായിരുന്നു ലിജു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

Also Read-Suicide Threat | ഭാര്യ കാണാന്‍ വിസമ്മതിച്ചു; എടപ്പാള്‍ മേല്‍പ്പാലത്തില്‍ നിന്ന് യുവാവിന്റെ ആത്മഹത്യാഭീഷണി

അവിവാഹിതനാണ് ലിജു. അമ്മ ലൈല, സഹോദരന്‍ ജിതിന്‍ എന്നിവരാണ്. സംസ്‌കാരം പിന്നീട് നടക്കും.

Malappuram | മലപ്പുറത്ത് ഫുട്ബോള്‍ മത്സരത്തിനിടെ ഗ്യാലറി തകര്‍ന്ന് വീണു; നൂറോളം പേര്‍ക്ക്

advertisement

മലപ്പുറം: മലപ്പുറം(Malappuram) പൂങ്ങോട്ടില്‍ ഫുട്ബോള്‍(Football) മത്സരത്തിനിടെ ഗ്യാലറി തകര്‍ന്നുവീണു. സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിനിടെയാണ് താത്കാലിക ഗ്യാലറി തകര്‍ന്ന് വീണത്. നൂറോളം പേര്‍ക്ക് പരിക്കേറ്റെന്നാണ് വിവരം. ഗ്യാലറിയില്‍ നിറയെ ആളുകളുണ്ടായിരുന്നു. അപകടത്തിന് ശേഷമുള്ള തിക്കിലും തിരക്കിലുംപെട്ടും നിരവധിപേര്‍ക്ക് പരിക്കേറ്റു.

Also Read-Thodupuzha Murder | 'രക്ഷിക്കണേയെന്ന് കുട്ടികള്‍ ഫോണില്‍ വിളിച്ചു'; കൂട്ടക്കൊലയുടെ നടുക്കം മാറാതെ അയല്‍വാസി രാഹുല്‍

യുണെറ്റഡ് എഫ്‌സി നെല്ലിക്കുത്തും റോയല്‍ ട്രാവല്‍സ് എഫ്‌സി കോഴിക്കോടും തമ്മിലുള്ള ഫൈനല്‍ മത്സരത്തിനിടെ രാത്രി 9.45നാണ് അപകടം ഉണ്ടായത്. രണ്ടായിരത്തിലധികം പേരുണ്ടായിരുന്ന ഗാലറിയാണ് തകര്‍ന്നു വീണത്.

advertisement

Also Read-Women Commission | 'നടപടിയില്‍ തൃപ്തിയില്ല'; വനിതാ കമ്മിഷന് നേരെ മുളകുപൊടി എറിഞ്ഞ് എഴുപതുകാരി

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പരുക്കേറ്റവരെ വണ്ടൂരിലേയും നിലമ്പൂരിലെയും ആശുപത്രികളിലേക്ക് മാറ്റി. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയിലുണ്ടായ ബലക്ഷയമാണ് ഗ്യാലറി തകര്‍ന്നുവീഴാന്‍ ഇടയാക്കിയതെന്നാണ് കരുതുന്നത്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Lightning | മൂന്നാറില്‍ വിനോദസഞ്ചാരത്തിനെത്തിയ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു; രണ്ടു പേര്‍ക്ക് പരിക്ക്
Open in App
Home
Video
Impact Shorts
Web Stories