തൃശൂര്‍: വനിതാ കമ്മിഷന്(Women Commission) നേരെ മുളകുപൊടി(Chilli Powder) എറിഞ്ഞു എഴുപതുകാരി. തൃശൂര്‍(Thrissur) ടൗണ്‍ ഹാളില്‍ വനിതാ കമ്മിഷന് സിറ്റിങ്ങില്‍ പരാതിയുമായി എത്തിയ എഴുപതുകാരിയാണ് മുളകുപൊടി എറിഞ്ഞത്. നല്കിയ പരാതിയില്‍ കമ്മിഷന് സ്വീകരിച്ച നടപടി വയോധികയ്ക്ക് തൃപ്തി നല്‍കിയില്ലെന്ന് പറഞ്ഞായിരുന്നു അക്രമം.
ഭര്‍ത്താവ് മരിച്ചത് ചികിത്സാപ്പിഴവ് മൂലമാണെന്നാരോപിച്ച് ഇവര്‍ വനിതാ കമ്മിഷനില്‍ പരാതി നല്‍കിയിരുന്നു. വനിതാ കമ്മിഷന് ഇന്ന് നടക്കുന്ന സിറ്റിംഗില്‍ ഇവരുടെ പരാതി പരിഗണിച്ചിരുന്നില്ല. എന്നാല്‍ സിറ്റിങ്ങിനിടെ ഹാളിലെത്തിയ സ്ത്രീ കയ്യില്‍ കരുതിയിരുന്ന പായ്ക്കറ്റ് പൊട്ടിച്ച് മുളകുപൊടി സ്റ്റേജിലേക്ക് വിതറുകയായിരുന്നു.
നേരത്തെയും വനിതാ കമ്മിഷന് നേരെ പ്രതിഷേധവുമായി വയോധിക രംഗത്തെത്തിയിരുന്നു. പരാതിയില്‍ കമ്മിഷന് നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം സ്വരാജ് ഗ്രൗണ്ടില്‍ നാമജപ പ്രതിഷേധം നടത്തിയിരുന്നു
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.