advertisement

Suicide Threat | ഭാര്യ കാണാന്‍ വിസമ്മതിച്ചു; എടപ്പാള്‍ മേല്‍പ്പാലത്തില്‍ നിന്ന് യുവാവിന്റെ ആത്മഹത്യാഭീഷണി

Last Updated:

ഇടുക്കി സ്വദേശിയായ ബസ് ജീവനക്കാരനായ യുവാവ് സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഭാര്യയെ കാണാനായി നഗരത്തിൽ എത്തിയതായിരുന്നു

മലപ്പുറം: ഭാര്യ കാണാൻ വിസമ്മതിച്ചതിന്റെ പേരിൽ ആത്മഹത്യാ ഭീഷണി (Suicide Threat) മുഴക്കി യുവാവ്. ഇന്നലെ വൈകീട്ട് എടപ്പാളിൽ (Edappal) വെച്ചായിരുന്നു പോലീസിനെയും നാട്ടുകാരെയും വട്ടംകറക്കിക്കൊണ്ട് യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. എടപ്പാൾ മേൽപ്പാലത്തിൽ കയറി നിന്നായിരുന്നു യുവാവിന്റെ ഭീഷണി.
ഇടുക്കി സ്വദേശിയും എറണാകുളം റൂട്ടില്‍ ഓടുന്ന ബസിലെ ജീവനക്കാരനുമായ യുവാവ് സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഭാര്യയെ കാണാനായി നഗരത്തിൽ എത്തിയതായിരുന്നു. എന്നാൽ ഇയാളെ കാണാൻ ഭാര്യ കൂട്ടാക്കിയില്ല. ഇതേ തുടർന്നായിരുന്നു നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
ഭാര്യ കാണാൻ വിസമ്മതിച്ചതിന് പിന്നാലെ എടപ്പാള്‍ ഗോവിന്ദ ടാക്കീസിന് സമീപത്തെത്തിയ യുവാവ് മദ്യലഹരിയില്‍ റോഡില്‍ കിടക്കുകയും വാഹനങ്ങൾ തടയുകയുമായിരുന്നു. ഇവിടെ നിന്നും ഒരു വാഹനത്തിൽ കയറി എടപ്പാൾ ടൗണിലെത്തുകയായിരുന്നു. ഇതിനിടെ യുവാവിനെ വാഹനത്തിൽ കേറ്റി പോലീസ് സ്റ്റേഷനിൽ എത്തിക്കാൻ സ്ഥലത്തുണ്ടായിരുന്ന ഹോം ഗാര്‍ഡും ഡ്രൈവര്‍മാരും നാട്ടുകാരും ശ്രമിച്ചെങ്കിലും ഇവരെ യുവാവ് ആക്രമിക്കുകയായിരുന്നു. ഇതിന് ശേഷമേ പാലത്തിൽ കയറി താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കിയത്.
advertisement
Also read- K-Rail |'സിൽവർലൈനെ എതിർത്താൽ നെഞ്ചത്തൂടെ ട്രെയിൻ ഓടിക്കും'; സുധാകരനെതിരെ CPM ഇടുക്കി ജില്ലാ സെക്രട്ടറി
പാലത്തിന് മുകളിൽ കയറി നിന്ന് ഭീഷണി മുഴക്കിയ യുവാവ് കൂടി നിന്ന ആളുകളിൽ ഭീതി പടർത്തുകയും വലിയ ഗതാഗതക്കുരുക്കിന് വഴിവെക്കുകയും ചെയ്തു. ആംബുലന്‍സുകള്‍ ഉള്‍പ്പെടെ ഒരുപാട് വാഹനങ്ങൾ കുരുക്കിൽ പെട്ടതോടെ പോലീസ് സ്ഥലത്തെത്തി വിഷയം പരിഹരികുകയായിരുന്നു. സ്ഥലത്തെത്തിയ ചങ്ങരംകുളം എസ്‌ഐ ഒ പി വിജയകുമാര്‍ യുവാവിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. പിന്നീട് ബന്ധുക്കളെ വിളിച്ച് വരുത്തിയ ശേഷം യുവാവിനെ അവരുടെ കൂടെ പറഞ്ഞയയ്ക്കുകയായിരുന്നു.
advertisement
Private Bus | അമിതവേഗം, റോങ് സൈഡ്; ആശുപത്രിക്ക് മുന്നില്‍ ബ്ലോക്ക്; ബസിന്റെ വീഡിയോയുമായി പെപ്പേ
അമിതവേഗതയില്‍ റോങ് സൈഡ് കയറി വന്ന സ്വകാര്യ ബസിന്റെ വിഡിയോ പങ്കുവച്ച് നടന്‍ ആന്റണി വര്‍ഗീസ്. എറണാകുളം സര്‍ക്കാര്‍ ആശുപത്രിയുടെ മുന്നില്‍ വച്ചാണ് സംഭവം. ഇതിന്റെ വീഡിയോ പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. പോസ്റ്റിന് താഴെ കൊച്ചിയിലെ സ്ഥിരം കാഴ്ചയാണിതെന്ന് അനുഭവം പറഞ്ഞ് ഒട്ടേറെ പേരെ കാണാം.
advertisement
Also read- Suicide | തൃശൂരില്‍ യുവതി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ച നിലയില്‍; വിവാഹം നടന്നത് 6 മാസം മുന്‍പ്
'ഓവര്‍ സ്പീഡില്‍ റോങ് സൈഡ് കയറിവന്നു അവിടെ മൊത്തം ബ്ലോക്ക് ആക്കിയത് ഈ ബസ്സ് ആണ് അതും എറണാകുളം ഗവണ്മെന്റ ജനറല്‍ ഹോസ്പിറ്റലിന്റെ മുന്നില്‍ . എത്ര രോഗികള്‍ ദിവസവും വരുന്ന സ്ഥലമാണ്', എന്നാണ് ആന്റണി വര്‍ഗീസ് ഫേസ്ബുക്കില്‍ കുറിച്ചത്. ആന്റണിയെ അനുകൂലിച്ചും പ്രതികൂലിച്ചും ആണ് കമന്റുകള്‍.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Suicide Threat | ഭാര്യ കാണാന്‍ വിസമ്മതിച്ചു; എടപ്പാള്‍ മേല്‍പ്പാലത്തില്‍ നിന്ന് യുവാവിന്റെ ആത്മഹത്യാഭീഷണി
Next Article
advertisement
'തമിഴ് ജനതയ്ക്കായി' നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ പാർട്ടി പ്രഖ്യാപിച്ച് ശശികല
'തമിഴ് ജനതയ്ക്കായി' നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ പാർട്ടി പ്രഖ്യാപിച്ച് ശശികല
  • ജയലളിതയുടെ 78-ാം ജന്മദിനത്തിൽ ശശികല പുതിയ ദ്രാവിഡ പാർട്ടി പ്രഖ്യാപിച്ചു, പതാകയും പുറത്തിറക്കി

  • പാർട്ടിയുടെ പതാകയിൽ അണ്ണാദുരൈ, എംജിആർ, ജയലളിതയുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്

  • 2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ശശികലയുടെ തിരിച്ചുവരവ് തമിഴ് രാഷ്ട്രീയത്തിൽ ചലനം സൃഷ്ടിക്കും

View All
advertisement