TRENDING:

Jose K Mani 'ജോസിനോട് യു.ഡി.എഫ് ചെയ്തത് ക്രൂരത; എൽ.ഡി.എഫ് വേദന മാറ്റുന്ന മുന്നണി; കാനം മഹാൻ': ഇ.പി. ജയരാജൻ

Last Updated:

''മഹാ പണ്ഡിതന്മാരൊക്കെ വലിയ കാര്യങ്ങൾ പറയും. അതൊക്കെ കേൾക്കുന്നുണ്ട്. കേട്ട് മനസ്സിലാക്കുന്നുണ്ട് "

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ജോസ് കെ.മാണിയോട് യു.ഡി.എഫ് ചെയ്തത് ക്രൂരതയെന്ന് മന്ത്രി ഇ.പി ജയരാജൻ. ഒരു പാർട്ടിയോടും ചെയ്യാൻ പാടില്ലാത്തതാണത്. 32 വർഷം ഒരുമിച്ചു പ്രവർത്തിച്ചവരാണ് അവർ. ഒരു ദിവസം രാവിലെ പത്രക്കാരെ വിളിച്ചു  ചേർത്ത് പുറത്താക്കിയെന്ന് അറിയിച്ചു. അത് അവരെ വല്ലാതെ വേദനിപ്പിച്ചു. എല്ലാവരുടേയും വേദന മാറ്റുന്ന പാർട്ടിയും മുന്നണിയുമാണ് ഇടതു മുന്നണിയെന്നും ഇ.പി. ന്യൂസ് 18 മലയാളത്തോടു പറഞ്ഞു.
advertisement

"കേരള രാഷ്ട്രീയത്തിലെ അതികായനായ നേതാവും യു.ഡി.എഫിൻ്റെ സ്ഥാപക നേതാവുമാണ് കെ.എം മാണി.

കർഷകർക്കിടയിൽ അംഗീകാരമുള്ള പാർട്ടിയാണ് അദ്ദേഹത്തിൻ്റെത്. ജോസ് കെ.മാണി വിഭാഗത്തിന് നല്ല ജന സ്വാധീനവുമുണ്ട്. ആ പാർട്ടിയെയാണ് പുറത്താക്കിയത്. അത് സ്വാഭാവികമായും അവരെ വേദനിപ്പിച്ചു" - ഇ.പി.കൂട്ടിച്ചേർത്തു.

ഇടതിന് അനുകൂലം; യു ഡി എഫ് തകരും

കേരളത്തിലെ രാഷ്ട്രീയ സാഹചര്യം ഇടതിന് അനുകൂലമാണെന്നും ഇ.പി.ജയരാജൻ. ഇടതു മുന്നണി വലിയ ബഹുജന പിന്തുണ ആർജിക്കുകയാണ്. ഇത് യു.ഡി.എഫിനെ ദുർബലമാക്കും. യു.ഡി.എഫിൽ ഭിന്നത മൂർച്ഛിക്കുകയാണ്. വരും ദിവസങ്ങളിൽ ഇത് വർധിക്കും. എസ്ഡിപിയെയും ജമാ അത്തെ ഇസ്ലാമിയേയും കൂട്ടു പിടിക്കുകയാണ്. ഇത് ജനാധിപത്യ മതേതരവാദികളെ യുഡിഎഫിൽ നിന്ന് അകറ്റുമെന്നും ഇ.പി.ജയരാജൻ പറഞ്ഞു.

advertisement

TRENDING: 5 കിലോമീറ്റർ യാത്ര ചെയ്യാൻ 8 രൂപയ്ക്കു പകരം 10 രൂപ; ബസ് നിരക്ക് വർധന ഇന്നു മുതൽ [NEWS]കോവി‍ഡ് സുരക്ഷാ നിർദേശങ്ങളുടെ ലംഘനം: ഫോട്ടോയും വിവരങ്ങളും പുറത്തുവിട്ട് യുഎഇ

[PHOTO]ഓർമയുണ്ടോ ഈ മുഖം? കേരള പൊലീസിലെ പി സി കുട്ടൻപിള്ള വീഡിയോയുമായി വീണ്ടുമെത്തി? [NEWS]

advertisement

കൂടുതൽ പേർ ഇടതു മുന്നണിയിലേക്കു വരും. കേരളത്തിൽ എൽ.ഡി.എഫിൻ്റെ തുടർ ഭരണമുണ്ടാകും. ഇരുട്ടത്ത് കരിമ്പൂച്ചയെ തപ്പുകയാണ് പ്രതിപക്ഷ നേതാവ് . യു ഡി എഫിലുള്ളവർ സ്വയം രക്ഷപ്പെടണം. രക്ഷപ്പെട്ടു വരുന്നവർക്ക് റെഡ് സല്യൂട്ടെന്നും ഇ.പി.

കാനം "മഹാ പണ്ഡിതൻ

കാനം രാജേന്ദ്രൻ മഹാ പണ്ഡിതനെന്ന് ഇ.പി ജയരാജന്റെ പരിഹാസം. ജോസ് കെ.മാണിയെ മുന്നണിയിൽ എടുക്കാനുള്ള രാഷ്ട്രീയ സാഹചര്യമില്ലെന്ന കാനത്തിൻ്റെ പരാമർശത്തിലായിരുന്നു  ഇ.പിയുടെ പ്രതികരണം.

"അദ്ദേഹത്തിൻ്റെ നിലപാട് എനിക്ക് അ റിയില്ല. ഇന്നത്തെ സാഹചര്യത്തിൽ പരിമിതമായ അറിവ്  വച്ചാണ് ഞാൻ പറയുന്നത്. മഹാ പണ്ഡിതന്മാരൊക്കെ വലിയ കാര്യങ്ങൾ പറയും. അതൊക്കെ കേൾക്കുന്നുണ്ട്. കേട്ടു മനസ്സിലാക്കുന്നുണ്ട് "-  ഇ.പി പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Jose K Mani 'ജോസിനോട് യു.ഡി.എഫ് ചെയ്തത് ക്രൂരത; എൽ.ഡി.എഫ് വേദന മാറ്റുന്ന മുന്നണി; കാനം മഹാൻ': ഇ.പി. ജയരാജൻ
Open in App
Home
Video
Impact Shorts
Web Stories