Bus fare hike | 5 കിലോമീറ്റർ യാത്ര ചെയ്യാൻ 8 രൂപയ്ക്കു പകരം 10 രൂപ; ബസ് നിരക്ക് വർധന ഇന്നു മുതൽ

Last Updated:

8 രൂപ മിനിമം നിരക്കിനുള്ള യാത്ര 5 കിലോമീറ്ററിൽ നിന്ന് രണ്ടര കിലോമീറ്ററായി കുറയും.

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് നിരക്ക് വർധന ഇന്നു മുതൽ പ്രബല്യത്തിൽ വരും. ഇതു സംബന്ധിച്ച വിജ്ഞാപനം സർക്കാർ പുറത്തിറങ്ങി. 8 രൂപ മിനിമം നിരക്കിനുള്ള യാത്ര 5 കിലോമീറ്ററിൽ നിന്ന് രണ്ടര കിലോമീറ്ററായി കുറയും. 5 കിലോമീറ്റർ യാത്രയ്ക്ക് 8 രൂപയ്ക്കു പകരം ഇനി 10 രൂപ നൽകണം.
കെഎസ്ആർടിസി ഓർഡിനറി സർവീസിനും ഇതേ നിരക്കാണെങ്കിലും സിറ്റി ഫാസ്റ്റ്, ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് തുടങ്ങിയ സൂപ്പർ ക്ലാസ് ബസുകൾക്കു മിനിമം നിരക്കിലും കിലോമീറ്റർ ചാർജിലും 25% വർധനയുണ്ട്. അതേസമയം വിദ്യാർഥികളുടെ കൺസഷൻ നിരക്കിൽ മാറ്റമില്ല.
advertisement
[PHOTO]ഓർമയുണ്ടോ ഈ മുഖം? കേരള പൊലീസിലെ പി സി കുട്ടൻപിള്ള വീഡിയോയുമായി വീണ്ടുമെത്തി? [NEWS]
കിലോമീറ്റർ നിരക്ക് നിലവിലുള്ള 70 പൈസയിൽനിന്ന് 90 പൈസയാക്കാനുള്ള ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയുടെ ശുപാർശ അംഗീകരിച്ചെന്നു മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. വിദ്യാർഥികൾക്ക് 50 % നിരക്കുവർധന, മിനിമം നിരക്ക് 10 രൂപ എന്നീ ശുപാർശകളിൽ മാറ്റം വരുത്തി. യാത്രക്കാരെ സാമൂഹിക അകലം പാലിച്ചു കൊണ്ടുപോകുന്ന കോവിഡ് കാലത്തേക്കു മാത്രമാണ് ഈ നിരക്കുകളെന്നും മന്ത്രി വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Bus fare hike | 5 കിലോമീറ്റർ യാത്ര ചെയ്യാൻ 8 രൂപയ്ക്കു പകരം 10 രൂപ; ബസ് നിരക്ക് വർധന ഇന്നു മുതൽ
Next Article
advertisement
ബ്രാഹ്‌മണരല്ലാത്തവർക്കും ക്ഷേത്രങ്ങളിലെ ശാന്തിമാരാകാം;ദേവസ്വം ബോര്‍ഡ് വിജ്ഞാപനം ഹൈക്കോടതി ശരിവെച്ചു
ബ്രാഹ്‌മണരല്ലാത്തവർക്കും ക്ഷേത്രങ്ങളിലെ ശാന്തിമാരാകാം;ദേവസ്വം ബോര്‍ഡ് വിജ്ഞാപനം ഹൈക്കോടതി ശരിവെച്ചു
  • കേരള ഹൈക്കോടതി ദേവസ്വം ബോർഡിന്റെ ശാന്തി നിയമന വിജ്ഞാപനം ശരിവെച്ചു.

  • ശാന്തി നിയമനത്തിൽ ജാതിയും പാരമ്പര്യവും മാനദണ്ഡമല്ലെന്ന് ഹൈക്കോടതി വിധി.

  • ദേവസ്വം ബോർഡിന്റെ നിയമന നടപടികൾ ഭരണഘടനാപരമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

View All
advertisement