TRENDING:

പ്രധാനമന്ത്രിയുടെ നയങ്ങൾ രാജ്യത്തെ ഉയരങ്ങളിൽ എത്തിച്ചു: മിസോറം ഗവർണർ പി.എസ് ശ്രീധരൻ പിള്ള

Last Updated:

പ്രധാനമന്ത്രിയുടെ നയങ്ങള്‍ കാരണം ചൈനയും പാകിസ്ഥാനും ഒഴികെ എല്ലാ ലോകരാജ്യങ്ങളും സൗഹൃദത്തിലായി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങൾ രാജ്യത്തെ ഉയരങ്ങളിൽ കൊണ്ടുപോകുകയും ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട രാജ്യങ്ങളിലൊന്നായി മാറ്റുകയും ചെയ്യുന്നുവെന്ന് മിസോറം ഗവർണർ അഡ്വ പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു. നരേന്ദ്ര മോദിയുടെ പ്രധാനമന്ത്രി പദത്തിന്റെ ആറ് മഹത്തായ വർഷങ്ങൾ എന്ന വിഷയത്തിൽ സെന്റർ ഫോർ പോളിസി ആന്റ് ഡവലപ്മെന്റ് സ്റ്റഡീസ് സംഘടിപ്പിച്ച വെബിനറിൽ സംസാരിക്കുകയായിരന്നു അദ്ദേഹം.
advertisement

പ്രധാനമന്ത്രിയുടെ പരിപാടികളും നയങ്ങളും ചൈനയും, പാകിസ്ഥാനും ഒഴികെയുള്ള മറ്റെല്ലാ ലോക രാജ്യങ്ങളുമായി സൗഹൃദത്തിലാകാൻ കാരണമായി. ജമ്മു കശ്മീരിൽ പ്രധാനമന്ത്രി എടുത്ത നടപടികൾ പ്രശ്‌നബാധിതമായ സംസ്ഥാനത്ത് സമാധാനവും സുസ്ഥിരതയും ഉറപ്പുവരുത്തുന്നതിനുള്ള പ്രധാന നടപടിയാണെന്നും ഇത് രാജ്യത്തിന് അഭിമാനിക്കാൻ വക നൽകുന്നതാണെന്നും ശ്രീധരൻപിള്ള പറഞ്ഞു. വികസനത്തിൽ രാജ്യം അതിവേഗം മുന്നേറുകയാണെന്നും രാജ്യത്തെ ജനങ്ങൾക്ക് നേട്ടങ്ങൾ സൃഷ്ടിക്കുകയാണെന്നും അതുവഴി രാജ്യത്തു സ്വാശ്രയത്വം ഉണ്ടാകുന്നെന്നും മിസോറം ഗവർണർ പറഞ്ഞു.

advertisement

എല്ലാ കാര്യങ്ങളിലും പ്രധാനമന്ത്രി അദ്വിതീയനാണെന്നും അദ്ദേഹത്തിന്റെ പദ്ധതികൾ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുകയാണെന്നും മുൻ കേന്ദ്രമന്ത്രി പിസി തോമസ് പറഞ്ഞു.

രാജ്യത്തെ സ്ത്രീ ശാക്തീകരണത്തിനായി പ്രധാനമന്ത്രി വളരെയധികം ശ്രദ്ധ ചെലുത്തിയെന്ന് ബിജെപി കർണാടക സംസ്ഥാന വൈസ് പ്രസിഡന്റും മുൻ കേന്ദ്രമന്ത്രി പരേതനുമായ അനന്ത്കുമാറിന്റെ ഭാര്യ തേജസ്വിനി അനന്തകുമാർ പറഞ്ഞു. ബാംഗ്ലൂർ, ഹുബ്ലി, കൽബർഗി, ജോധ്പൂർ എന്നിവിടങ്ങളിലെ രണ്ട് ലക്ഷം കുട്ടികൾക്ക് ദിനം പ്രതി ഉച്ചഭക്ഷണം നൽകുന്ന പദ്ധതി കഴിഞ്ഞ പത്തു വർഷത്തിൽ അധികമായി നടപ്പിലാക്കുന്ന താൻ താഴെത്തട്ടിലാണ് പ്രവർത്തിക്കുന്നതെന്ന് അവർ പറഞ്ഞു. എല്ലാ ഞായറാഴ്ചയും മരങ്ങൾ നട്ടുപിടിപ്പിക്കുന്ന പദ്ധതി താനും തന്റെ "അദമ്യ ചേതന" എന്ന സംഘടനയും കഴിഞ്ഞ കുറച്ചു കാലമായി നടത്തി കൊണ്ടിരിക്കുന്നു. 246 ഞായറാഴ്ചകളായി ഈ പദ്ധതി നടക്കുന്നുണ്ടെന്നും അവർ പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഗോഫ്രൂഗൽ ടെക്നോളജീസ് സ്ഥാപകനും സിഇഒയും ഇയ കുമാർ വേമ്പു, എംസി യൂണിവേഴ്സിറ്റി ഓഫ് ജേണലിസം വൈസ് ചാൻസലറും മുതിർന്ന മാദ്ധ്യമ പ്രവർത്തകനും ആയ പ്രൊഫ. കെ ജി സുരേഷും പരിപാടിയിൽ സംസാരിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്രധാനമന്ത്രിയുടെ നയങ്ങൾ രാജ്യത്തെ ഉയരങ്ങളിൽ എത്തിച്ചു: മിസോറം ഗവർണർ പി.എസ് ശ്രീധരൻ പിള്ള
Open in App
Home
Video
Impact Shorts
Web Stories