ലാവ്‌ലിൻ കേസിലെ പ്രതി ദിലീപ് രാഹുലും സ്വപ്നയും തമ്മിലുള്ള ബന്ധം എന്താണ്, പ്രതി ദിലീപ് രാഹുൽ കേരളത്തിൽ എത്തിയത് എങ്ങിനെ? മുഖ്യമന്ത്രിയുടെയും ആശ്രിതരുടെയും വിദേശ രാജ്യങ്ങളിലെ ഇടനിലക്കാരിയാണോ സ്വപ്ന? എം ടി രമേശ് വാർത്ത സമ്മേളനത്തിൽ ചോദിച്ചു.
TRENDING:Sufiyum Sujatayum | 'അള്ളാഹു അക്ബർ 'എം ജയചന്ദ്രന്റെ മാന്ത്രിക സ്പർശവുമായി വീഡിയോ ഗാനം [NEWS]Usain Bolt | ഒളിമ്പ്യ ലൈറ്റ്നിങ് ബോൾട്ട്; മകളുടെ ചിത്രം ആദ്യമായി പങ്കുവെച്ച് ഉസൈൻ ബോൾട്ട് [PHOTO]'ഷേക് ഹാന്‍ഡ് കൊടുക്കുന്നതും ഒന്നു തട്ടുന്നതും വലിയ പ്രശ്‌നമായി ആരെങ്കിലും കാണാറുണ്ടോ': സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ [NEWS]
advertisement
ഇക്കാര്യങ്ങൾ മുഖ്യമന്ത്രി വിശദീകരിക്കണം. സ്വർണക്കടത്ത് സംഘങ്ങളുമായി സിപിഎം നേതാക്കൾക്ക് ബന്ധമുണ്ട്. കള്ളക്കടത്തിലൂടെ പണം ഉണ്ടാക്കാനാണ് സി പി എം ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു റാക്കറ്റ് പ്രവർത്തിക്കുന്നു.
യു എ ഇ ഭരണാധികാരിയുടെ സന്ദർശനത്തിൽ ദിലീപ് രാഹുൽ അതിഥിയാണ്. ദിലീപിനെ ക്ഷണിച്ചത് സ്വപനയാണ്. ദിലീപ് സ്വർണക്കടത്തിലെ മറ്റൊരു കാരിയർ ആണോ എന്ന് സംശയിക്കുന്നു.
ലാവ്‌ലിൻ കേസ് അന്നത്തെ കോൺഗ്രസ് സർക്കാരിനെ സ്വാധീനിച്ച് അട്ടിമറിച്ചപോലെ ഇപ്പോൾ നടക്കില്ലെന്നും എം ടി രമേശ് പറഞ്ഞു.