Sufiyum Sujatayum | 'അള്ളാഹു അക്ബർ 'എം ജയചന്ദ്രന്റെ മാന്ത്രിക സ്പർശവുമായി വീഡിയോ ഗാനം

Last Updated:

സിയാ ഉൽ ഹഖിന്റെ മാസ്മരിക ശബ്ദത്തിൽ ആസ്വാദനത്തിന്റെ പുതിയ തലത്തിൽ കാഴ്ച്ചക്കാരെ എത്തിക്കുന്നതാണ് ഗാനം. ഒപ്പം അദിതിയുടെ മനോഹര നൃത്തവും. 

ബാങ്ക് വിളിയുടെ സൗന്ദര്യവും ജയചന്ദ്രന്റെ മാന്ത്രിക സംഗീതവുമായി സൂഫിയും സുജാതയും സിനിമയിലെ പുതിയ വീഡിയോ ഗാനം എത്തി. അള്ളാഹു അക്ബർ അക്ബർ എന്ന ഗാനത്തിന്റെ വീഡിയോ ആണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്.
സിയാ ഉൽ ഹഖിന്റെ മാസ്മരിക ശബ്ദത്തിൽ ആസ്വാദനത്തിന്റെ പുതിയ തലത്തിൽ കാഴ്ച്ചക്കാരെ എത്തിക്കുന്നതാണ് ഗാനം. ഒപ്പം അദിതിയുടെ മനോഹര നൃത്തവും.
ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്ത സൂഫിയും സുജാതയും മികച്ച പ്രതികരണം നേടി മുന്നോട്ടുപോകുകയാണ്. അദിതി റാവു ഹൈദരി, നവാഗതനായ ദേവ് മോഹൻ, ജയസൂര്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
advertisement
മലയാളത്തിലെ ആദ്യ ഒടിടി റിലീസാണ് വിജയ് ബാബു നിർമിച്ച സൂഫിയും സുജാതയും. ചിത്രത്തിലെ വാതിൽക്കല് വെള്ളരിപ്രാവ് എന്ന ഗാനവും ഇതിനകം ഹിറ്റ് ചാർട്ടിൽ ഇടം നേടിക്കഴിഞ്ഞു.
കോവിഡ് മഹാമാരിയുടെ കാലത്ത് മികച്ച സംഗീതം ജനങ്ങളെ സ്വാധീനിക്കുമെന്നതിന് തെളിവാണ് ചിത്രത്തിലെ ഗാനങ്ങൾ. സിനിമയുടെ ജീവൻ തന്നെ ഇതിലെ ഉള്ളുതൊടുന്ന സംഗീതമാണ്.
മലയാളം വാർത്തകൾ/ വാർത്ത/Film/
Sufiyum Sujatayum | 'അള്ളാഹു അക്ബർ 'എം ജയചന്ദ്രന്റെ മാന്ത്രിക സ്പർശവുമായി വീഡിയോ ഗാനം
Next Article
advertisement
വാലിബനെ വീഴ്ത്തി പോറ്റി നേടുമോ? അതോ അജയൻ മോഷ്ടിക്കുമോ സംസ്ഥാന ചലച്ചിത്ര അവാർഡ്
വാലിബനെ വീഴ്ത്തി പോറ്റി നേടുമോ? അതോ അജയൻ മോഷ്ടിക്കുമോ സംസ്ഥാന ചലച്ചിത്ര അവാർഡ്
  • മമ്മൂട്ടി, മോഹൻലാൽ, ആസിഫ് അലി, ടൊവിനോ തോമസ് എന്നിവരാണ് മികച്ച നടനുള്ള അവസാന റൗണ്ടിൽ.

  • കനി കുസൃതി, ദിവ്യ പ്രഭ, അനശ്വര രാജൻ, നസ്രിയ നസീം എന്നിവരാണ് മികച്ച നടിമാരുടെ പട്ടികയിൽ.

  • 128 ചിത്രങ്ങളിൽ നിന്ന് 38 സിനിമകൾ മാത്രമാണ് സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ അവസാന റൗണ്ടിൽ.

View All
advertisement