ആദ്യം പതറിപ്പോയി, സുഹൃത്താണ് ധൈര്യം തന്നത്. KSRTC കണ്ടക്ടറുടെയും നിയമ വിദ്യാർഥിനിയുടെയും ഇടപെടൽ സഹായകമായി. സോഷ്യൽ മീഡിയയിൽ വരുന്ന നെഗറ്റീവ് കമന്റ്‌സിനെ സ്പിരിറ്റിൽ എടുക്കുന്നതായും നന്ദിത വ്യക്തമാക്കി.
Also Read-‘തൊട്ടുരുമ്മി ലൈംഗിക ചേഷ്ട’; KSRTC ബസിൽ യുവനടിയോട് മോശമായി പെരുമാറിയ യുവാവ് അറസ്റ്റിൽ
സംഭവത്തിൽ കോഴിക്കോട് ചേവായൂർ സ്വദേശി സവാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച ഉച്ചയോടെ ദേശീയപാതയിൽ അത്താണിയിലാണ് സംഭവം. അങ്കമാലിയിൽ നിന്ന് ബസിൽ കയറിയ യുവാവ് അടുത്ത് വന്നിരുന്ന് ഒരു കൈ കൊണ്ട് ഉരസുകയും കുറച്ച് കഴിഞ്ഞതോടെ പാന്‍റിന്‍റെ സിബ്ബ് തുറന്ന് നഗ്നത പ്രദർശിപ്പിക്കുയും സ്വയം ഭോഗം ചെയ്യുകയുമായിരുന്നു.
advertisement
ഇത് ശ്രദ്ധയിൽ പെട്ടതോടെ യുവാവറിയാതെ മൊബൈലില്‍ വീഡിയോ എടുത്ത് ചോദ്യം ചെയ്തു. തുടർന്ന് ബസിൽ നിന്ന് യുവാവ് ഇറങ്ങിയോടുകയും ചെയ്തു. ഇറങ്ങിയോടിയ യുവാവിനെ ബസ് ജീവനക്കാരാണ് പിടികൂടിയത്. സിനിമാ ചിത്രീകരണത്തിനായി എറണാകുളത്തേക്ക് പോവുകയായിരുന്നു നന്ദിത.
Also Read-എറണാകുളം ജനറല്‍ ആശുപത്രിയില്‍ ജീവനക്കാര്‍ക്ക് നേരെ അക്രമം; ആലപ്പുഴ സ്വദേശിക്കെതിരെ കേസ്
സ്ത്രീകൾക്ക് മുൻഗണന ഉള്ള 3 പേർക്ക് ഇരിക്കാവുന്ന സീറ്റിൽ നന്ദിതയ്ക്കും മറ്റൊരു യാത്രക്കാരിക്കും ഇടയിലിരിക്കുകയായിരുന്നു സവാദ്. തുടർന്നാണ് യുവാവ് മോശമായി പെരുമാറാൻ തുടങ്ങിത്. സംഭവത്തിൻറെ ദൃശ്യങ്ങളടക്കം നന്ദിത സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ഇതുവരെ 12 ലക്ഷത്തിലധികം പേരാണ് വിഡിയോ കണ്ടത്.