എറണാകുളം ജനറല്‍ ആശുപത്രിയില്‍ ജീവനക്കാര്‍ക്ക് നേരെ അക്രമം; ആലപ്പുഴ സ്വദേശിക്കെതിരെ കേസ്

Last Updated:

ജീവനക്കാര്‍ക്കെതിരെ അസഭ്യവര്‍ഷം നടത്തിയ ഇയാളെ പൊലീസും ജീവനക്കാരും ചേര്‍ന്ന് കീഴടക്കുകയായിരുന്നു.

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ ജീവനക്കാര്‍ക്ക് നേരെ അക്രമം. ആലപ്പുഴ സ്വദേശി അനില്‍കുമാറാണ് ഇന്നലെ രാത്രി സംഘര്‍ഷമുണ്ടാക്കിയത്. സംഭവത്തിൽ സെൻട്രൽ പൊലീസ് കേസെടുത്തു. ആശുപത്രി സംരക്ഷണനിയമപ്രകാരമാണ് കേസെടുത്തത്.
വനിതാ ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ അസഭ്യവര്‍ഷം നടത്തിയ ഇയാളെ പൊലീസും ജീവനക്കാരും ചേര്‍ന്ന് കീഴടക്കുകയായിരുന്നു. കൃത്യനിർവഹണം തടസപ്പെടുത്തിയതിന് ഇയാള്‍ക്കെതിരെ കേസെസടുത്തിരിക്കുന്നത്.
രോഗികൾക്ക് ഒപ്പം എത്തിയ ആളാണ് വനിത ഡോക്ടർക്കും ജീവനക്കാർക്കും നേരെ അസഭ്യവർഷം നടത്തിയത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അനിൽകുമാർ ജീവനക്കാരെ അക്രമിക്കാൻ ശ്രമിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
എറണാകുളം ജനറല്‍ ആശുപത്രിയില്‍ ജീവനക്കാര്‍ക്ക് നേരെ അക്രമം; ആലപ്പുഴ സ്വദേശിക്കെതിരെ കേസ്
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement