ജനുവരി 3 മുതൽ സാമ്പത്തിക സംവരണം നടപ്പാക്കി സർക്കാർ ഉത്തരവിറക്കിയെന്നും പിഎസ്‌സി ഇതു നവംബർ 23 മുതൽ നടപ്പാക്കുമെന്നുമാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ, തീയതി മാറ്റിവയ്ക്കാൻ പിഎസ്‌സിക്ക് അധികാരമില്ല. ജനുവരി 3 മുതൽ ഉത്തരവ് പിഎസ്‌സി നടപ്പാക്കണം. നിലവിലുണ്ടായിരുന്നതും തുടർന്നുള്ളതുമായ എല്ലാ റാങ്ക് ലിസ്റ്റുകൾക്കും സാമ്പത്തിക സംവരണം നടപ്പാക്കണം. നേരത്തേ ഏർപ്പെടുത്തിയ എല്ലാ സംവരണവും സർക്കാർ ഉത്തരവിറക്കിയ അന്നു മുതൽ നടപ്പാക്കിയിട്ടുണ്ട്.
Also Read മുന്നോക്കക്കാർക്കുള്ള 10% സംവരണം എങ്ങനെ അവകാശപ്പെടാം? പി.എസ്.സി നിർദേശം ഇങ്ങനെ
advertisement
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗക്കാർക്ക് ഒൻപതാമതായാണ് ഊഴം നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ, പൊതു വിഭാഗത്തിലെ മൂന്നാം ഊഴം നൽകണം. പൊതുവിഭാഗത്തിൽ നിന്നാണു സാമ്പത്തിക സംവരണം എന്നതിനാൽ മറ്റു സംവരണ വിഭാഗങ്ങളെ ബാധിക്കില്ല.
സാമ്പത്തിക സംവരണ ഊഴം അനുസരിച്ചു നിയമനത്തിന് ആളില്ലെങ്കിൽ ആ ഒഴിവ് ഓപ്പൺ ക്വോട്ടയിലേക്കു വിടുമെന്ന വ്യവസ്ഥ റദ്ദാക്കണം. ഇക്കാര്യത്തിൽ മറ്റു സംവരണ സമുദായങ്ങൾക്കു നൽകിയതു പോലെ 2 പ്രാവശ്യം കൂടി ‘നോട്ടിഫൈ’ ചെയ്യാൻ അവസരം ഉണ്ടാകണം. 2 തവണ അങ്ങനെ ചെയ്തിട്ട് ആളെ ലഭിച്ചില്ലെങ്കിൽ പൊതു വിഭാഗത്തിലെ സാമ്പത്തിക സംവരണത്തിന് അർഹതയുള്ളവർക്കായി മാറ്റണം.
