'സംഘപരിവാർ അജണ്ട'; സാമ്പത്തിക സംവരണം പിൻവലിക്കണമെന്ന് മുഖ്യമന്ത്രിയോട് മലയാളത്തിൽ ആവശ്യപ്പെട്ട് ചന്ദ്രശേഖർ ആസാദ്
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ഭീം ആര്‍മി കേരള ഘടകം സാമ്പത്തിക സംവരണത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളുടെ ചിത്രങ്ങളും അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.
ന്യൂഡൽഹി: മുന്നോക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സർക്കാർ ജോലിയിൽ സംവരണം നൽകിയ തീരുമാനം പിൻവലിക്കണമെന്ന് ഭീം ആദ്മി നേതാവ് ചന്ദ്രശേഖർ ആസാദ്. മുഖ്യന്ത്രി പിണറായി വിജയനെ ടാഗ് ചെയ്ത് മലയാളത്തിൽ പോസ്റ്റ് ചെയ്ത ട്വീറ്റിലാണ് ചന്ദ്രശേഖർ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഭീം ആര്‍മി കേരള ഘടകം സാമ്പത്തിക സംവരണത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളുടെ ചിത്രങ്ങളും അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.
'സവര്‍ണ സംവരണം ഒരു സംഘപരിവാര്‍ അജണ്ടയാണ്. അത് ഈ സംസ്ഥാനത്തെ പിന്നാക്ക ജനതയുടെ ജീവിതം കൂടുതല്‍ ദുഷ്‌കരമാക്കും. കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ സാമ്പത്തിക സംവരണം പിന്‍വലിക്കുക', മുഖ്യമന്ത്രിയുടെ ഓഫീസിനെ ടാഗ് ചെയ്തുകൊണ്ടുള്ള പോസ്റ്റില്‍ ചന്ദ്രശേഖര്‍ ആസാദ് ട്വീറ്റ് ചെയ്തു.
സവർണ സംവരണം ഒരു സംഘപരിവാർ അജണ്ടയാണ്. അത് ഈ സംസ്ഥാനത്തെ പിന്നാക്ക ജനതയുടെ ജീവിതം കൂടുതൽ ദുഷ്‌കരമാക്കും. കേരള സർക്കാർ നടപ്പിലാക്കിയ സാമ്പത്തിക സംവരണം പിൻവലിക്കുക @CMOkerala pic.twitter.com/ASxu1iix8F
— Chandra Shekhar Aazad (@BhimArmyChief) November 2, 2020
advertisement
മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. പട്ടികവിഭാഗത്തിലോ മറ്റു പിന്നാക്ക വിഭാഗത്തിലോ ഉൾപ്പെടാത്തവർക്കും ജാതിയില്ലാത്തവർക്കും സാമ്പത്തികമായി പിന്നാക്കമാണെങ്കിൽ സംവരണം ലഭിക്കും.
ഉത്തരവ് പുറത്തിറങ്ങിയ ഒക്ടോബര്‍ 23 മുതൽ ഇതിനു പ്രാബല്യമുണ്ടായിരിക്കും. കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസസ് ചട്ടം ഭേദഗതി ചെയ്ത് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പാണു വിജ്ഞാപനമിറക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Nov 04, 2020 3:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സംഘപരിവാർ അജണ്ട'; സാമ്പത്തിക സംവരണം പിൻവലിക്കണമെന്ന് മുഖ്യമന്ത്രിയോട് മലയാളത്തിൽ ആവശ്യപ്പെട്ട് ചന്ദ്രശേഖർ ആസാദ്








