TRENDING:

പരസ്പരം കുറ്റം പറഞ്ഞ് നടക്കാതെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നോക്കണം; ബിജെപി നേതാക്കളോട് ഒ രാജഗോപാല്‍

Last Updated:

ശോഭ സുരേന്ദ്രന്‍ മികച്ച നേതാവാണ്. വളര്‍ന്നു വരുന്ന വനിതാ നേതാക്കളില്‍ പ്രമുഖയാണ് ശോഭ. അക്കാര്യത്തില്‍ സംശയമില്ല.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: വലിയ ഭൂരിപക്ഷത്തിനാണ് ബി ജെ പിയെ രണ്ട് തവണ രാജ്യത്തെ ജനങ്ങള്‍ തെരഞ്ഞെടുത്തതെന്ന കാര്യം മറക്കരുതെന്ന് ഒ രാജഗോപാല്‍. പരസ്പരം കുറ്റം പറഞ്ഞ് നടക്കാതെ ജനങ്ങളുടെ ആവശ്യമെന്തോ അത് നിറവേറ്റി കൊടുക്കാന്‍ ബാധ്യതയുള്ളവരാണ് നമ്മള്‍. കേന്ദ്ര സര്‍ക്കാറില്‍ നിന്ന് ജനങ്ങള്‍ ഒരുപാട് പ്രതീക്ഷിക്കുന്നുണ്ടെന്നും അദേഹം പറഞ്ഞു. കുന്ദമംഗലം എൻ ഡി എ സ്ഥാനാര്‍ഥി വി കെ സജീവന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഒ രാജഗോപാല്‍.
advertisement

കണ്ണൂര്‍ പിണറായില്‍ തെരഞ്ഞെടുപ്പ് പരിപാടിക്ക് പോയി മടങ്ങുമ്പോഴാണ് കോഴിക്കോട്ടേക്ക് എന്നെ വിളിച്ച് ഒരു പരിപാടി തട്ടിക്കൂട്ടിയത്. കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് തടയാന്‍ മുന്‍കാലങ്ങളില്‍ ബി ജെ പിയില്‍ കോണ്‍ഗ്രസിന് വോട്ടു കൊടുത്തിട്ടുണ്ടെന്നത് വസ്തുത തന്നെയാണ്. ഇപ്പോൾ അങ്ങനെയൊന്നുമില്ല. വോട്ടിന്റെ ശതമാനം കൂട്ടുകയല്ല, ജയിക്കുകയാണ് ഇപ്പോള്‍ ഞങ്ങളുടെ ലക്ഷ്യമെന്നും ഒ രാജഗോപാല്‍ പറഞ്ഞു.

Explained: അടുത്ത 30 വർഷത്തിനുള്ളിൽ അരിയുടെ ലഭ്യത കുറയുമോ, പഠനം പറയുന്നത് ഇങ്ങനെ

advertisement

ഈ തെരഞ്ഞെടുപ്പില്‍ ബി ജെ പി - സി പി എം രഹസ്യധാരണ ഉണ്ടെന്ന് പറയുന്നതില്‍ വാസ്തവമില്ലെന്ന് ഒ രാജഗോപാല്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. ആര്‍ ബാലശങ്കറിന്റെ ആരോപണത്തില്‍ കഴമ്പില്ലെന്നാണ് മനസ്സിലാക്കുന്നത്. അദേഹത്തിന്റ ആരോപണം തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് ഒരു തരത്തിലും തിരിച്ചടിയുണ്ടാകില്ല.

ചെറുപ്പത്തിൽ ലൈംഗിക അതിക്രമത്തിനിരയായി; അമിതമായി മയക്കുമരുന്ന് കഴിച്ച ദിവസം പീഡിപ്പിക്കപ്പെട്ടെന്ന് പ്രശസ്ത ഗായിക

ശോഭ സുരേന്ദ്രന്‍ മികച്ച നേതാവാണ്. വളര്‍ന്നു വരുന്ന വനിതാ നേതാക്കളില്‍ പ്രമുഖയാണ് ശോഭ. അക്കാര്യത്തില്‍ സംശയമില്ല. ശോഭ സുരേന്ദ്രന്‍ കഴക്കൂട്ടത്ത് മത്സരിക്കുന്നതില്‍ യാതൊരു കുഴപ്പവുമില്ല. മിക്ക മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നതെന്നും ഒ രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
പരസ്പരം കുറ്റം പറഞ്ഞ് നടക്കാതെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നോക്കണം; ബിജെപി നേതാക്കളോട് ഒ രാജഗോപാല്‍
Open in App
Home
Video
Impact Shorts
Web Stories