HOME » NEWS » Photos » DEMI LOVATO OPENS UP ABOUT BEING SEXUALLY ASSAULTED AS A TEEN IN NEW DOCUMENTARY GH

ചെറുപ്പത്തിൽ ലൈംഗിക അതിക്രമത്തിനിരയായി; അമിതമായി മയക്കുമരുന്ന് കഴിച്ച ദിവസം പീഡിപ്പിക്കപ്പെട്ടെന്ന് പ്രശസ്ത ഗായിക

മാനസികമായ ഏറെ ബുദ്ധിമുട്ടുകൾ അനുഭവിച്ച ഈ അമേരിക്ക൯ താരം ഒടുവിൽ തുറന്നു പറയാ൯ തയ്യാറായിരിക്കുകയാണ്.

News18 Malayalam | news18
Updated: March 17, 2021, 12:41 PM IST
ചെറുപ്പത്തിൽ ലൈംഗിക അതിക്രമത്തിനിരയായി; അമിതമായി മയക്കുമരുന്ന് കഴിച്ച ദിവസം പീഡിപ്പിക്കപ്പെട്ടെന്ന് പ്രശസ്ത ഗായിക
Demi Lovato
  • News18
  • Last Updated: March 17, 2021, 12:41 PM IST
  • Share this:
ടീനേജ് പ്രായത്തിൽ ലൈംഗികാതിക്രമത്തിന് ഇരയായിരുന്നുവെന്ന് അമേരിക്ക൯ ഗായികയും ഗാനരചയിതാവുമായ ഡെമി ലോവാട്ടോ വെളിപ്പെടുത്തുന്നു. ഈയടുത്തായി പുറത്തിറങ്ങിയ ഡോക്യൂ സീരീസിലാണ് താ൯ അമിതമായി മയക്കു മരുന്ന് കഴിച്ച രാത്രി ഒരു മയക്കുമരുന്ന് ഇടപാടുകാരൻ തന്നോട് മോശമായി പെരുമാറിയതെന്ന് മു൯ ഡിസ്നി താരം വെളിപ്പെടുത്തുന്നത്.

ചൊവ്വാഴ്ച്ച SXSW ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച 'ഡെമി ലോവാട്ടോ: ഡാ൯സിംഗ് വിത് ദ ഡെവിൾ' എന്ന നാല് ഭാഗങ്ങളുള്ള ഡോക്യുമെന്ററിയിലാണ് 28 വയസുകാരിയായ താരം തന്റെ അനുഭവങ്ങളെക്കുറിച്ച് മനസു തുറന്നത്.

2018 ജൂലൈയിൽ നടന്ന സംഭവത്തെക്കുറിച്ച് 'ഹാർട്ട് അറ്റാക്ക്' എന്ന പാട്ടു പാടിയ താരം പറയുന്നത് അന്ന് ഏകദേശം മരിച്ചു എന്നുറപ്പിച്ചു എന്നാണ്. 'ഞാ൯ അമിതായി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു. ഈ അവസരം മുതലെടുക്കപ്പെട്ടു'. സംഭവം നടന്ന രാത്രി ഹെറോയിനിൽ ഫെന്റെയ്ൽ മിക്സ് ചെയ്തായിരുന്നു ലോവാട്ടോ ഉപയോഗിച്ചിരുന്നതെന്ന് സുഹൃത്തായ സിറാ മിച്ചേൽ പറയുന്നു. മയക്കുമരുന്ന് ഇടപാടുകാരൻ അവൾക്ക് കൂടുതൽ മയക്കു മരുന്ന് നൽകി അബോധാവസ്ഥയിൽ ആക്കിയെന്ന് മിച്ചേൽ സാക്ഷ്യപ്പെടുത്തുന്നു.

കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രൻ തന്നെ; കൊല്ലത്ത് എം സുനിൽ; കരുനാഗപ്പള്ളിയിൽ ബിറ്റി സുധീർ; ഔദ്യോഗിക പ്രഖ്യാപനമായി

'എന്നെ സുഹൃത്തുക്കൾ കണ്ടെത്തിയപ്പോൾ വിവസ്ത്രയായിരുന്നു ഞാ൯. നീല നിറത്തിലായിരുന്നു ശരീരം. മരിച്ചെന്നാണ് തോന്നിയത്. എന്റെ അവസ്ഥ മുതലെടുക്കുകയായിരുന്നു. ആശുപത്രിയിൽ വെച്ച് ബോധം വന്നപ്പോൾ സമ്മതത്തോടെയാണോ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്ന് ബന്ധപ്പെട്ടവർ ചോദിച്ചു. അദ്ദേഹം എന്റെ മുകളിൽ കിടക്കുന്ന ചെറിയ ഒരു ഓർമ എനിക്കുണ്ട്. അപകടം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം മാത്രമാണ് ഉഭയസമ്മതത്തോടെ ലൈംഗിക ബന്ധത്തിലേർപ്പെടാനുള്ള ഒരു അവസ്ഥയിലായിരുന്നില്ല ഞാ൯ എന്ന് എനിക്ക് ബോധ്യപ്പെട്ടത്,' ലോവാട്ടോ പറയുന്നു.

കാളിദാസ് ജയറാമിന്റെ 'ബാക്ക് പാക്കേഴ്സ്' എത്തുന്നു; സിനിമ 'റൂട്ട്സി'ൽ കാണാം

തനിക്കേൽക്കേണ്ടി വന്ന ലൈംഗികാതിക്രമങ്ങളെ കുറിച്ച് ഓർക്കുമ്പോൾ ഏറെ വികാരാധീനയാവുകയാണ് ലോവാട്ടോ.
'ഒരു ടീനേജർ ആയിരിക്കെ എനിക്ക് ഏൽക്കേണ്ടി വന്ന ലൈംഗികാതിക്രമത്തിലാണ് എന്റെ കന്യാകത്വം നഷ്ടപ്പെട്ടത്,' - സിനിമയിലെ അഭിമുഖത്തിൽ ലോവാട്ടോ പറയുന്നു.

കുറ്റവാളിയുമായി അവൾക്ക് നേരത്തെ പരിചയമുണ്ടായിരുന്നുവെങ്കിലും ഇത്തരം ഒരു ലൈംഗിക ബന്ധത്തിന് താൽപര്യമില്ല എന്ന് ലോവാട്ടോ നേരത്തെ തന്നെ അദ്ദേഹത്തോട് വ്യക്തമാക്കിയിരുന്നതാണ്. 'കല്യാണം വരെ കാത്തു നിൽക്കാ൯ തയ്യാറാണ് എന്ന് പ്രഖ്യാപിച്ച ഡിസ്നി താരങ്ങളിൽ ഞാനുമുണ്ടായിരുന്നു. എന്റെ ആദ്യത്തെ അനുഭവം ഒട്ടും റൊമാന്റിക് അല്ലാതെയായി മാറി'.

Explained | ആധാർ കാർഡ് ഉപയോഗിച്ച് എങ്ങനെ പ്രോവിഡന്റ് ഫണ്ടിനു വേണ്ടി യു എ എൻ സൃഷ്ടിക്കാം? വിശദാംശങ്ങൾ അറിയാം

മാനസികമായ ഏറെ ബുദ്ധിമുട്ടുകൾ അനുഭവിച്ച ഈ അമേരിക്ക൯ താരം ഒടുവിൽ തുറന്നു പറയാ൯ തയ്യാറായിരിക്കുകയാണ്. അതേസമയം, കുറ്റവാളിക്ക് ഇത് കാരണമായി യാതൊരു കഷ്ടതയും നേരിടേണ്ടി വന്നിട്ടില്ലെന്ന് ലോവാട്ടോ പറയുന്നു. അയാൾ ഭാഗമായിരുന്ന സിനിമയിൽ നിന്ന് പോലും അയാൾക്ക് പി൯മാറേണ്ടി വന്നിട്ടില്ല, ഗായിക പറയുന്നു.

ജീവിതത്തിൽ രണ്ട് ലൈംഗിക ദുരനുഭവങ്ങൾക്ക് ഇരയായ ലോവാട്ടോ കുറ്റവാളികളോട് ബന്ധപ്പെടാനും വേണ്ട രീതിയിൽ ശിക്ഷ നേടിക്കൊടുക്കാനും ശ്രമിച്ചെങ്കിലും കാര്യങ്ങൾ കൂടുതൽ വഷളാവുകയാണ് ചെയ്തതെന്ന് സമ്മതിക്കുന്നു.
മാനസികമായി ഏറെ വിഷമങ്ങൾക്ക് കാരണമാകുന്നതാണ് ഇത്തരം അനുഭവങ്ങളെന്ന് ലോവാട്ടോ സമ്മതിക്കുന്നു. പലപ്പോഴും ഇക്കാരണത്താൽ അവൾ സ്വയം ഉപദ്രവങ്ങൾ ഏൽപ്പിക്കാറുണ്ട്. 'ഡെമി ലോവാട്ടോ: ഡാ൯സിംഗ് വിത് ദ ഡെവിൾ' മാർച്ച് 23 ന് യൂട്യൂബിൽ റിലീസ് ചെയ്യുമെന്ന് പീപ്പിൾസ് മാഗസിൻ റിപ്പോർട്ട് ചെയ്യുന്നു.
Published by: Joys Joy
First published: March 17, 2021, 12:40 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories