TRENDING:

പ്രതിപക്ഷ നേതാവിന് ഇനി പുതിയ റോൾ; അപ്പൂപ്പൻ ആയതിന്റെ സന്തോഷം പങ്കുവച്ച് ചെന്നിത്തല

Last Updated:

അപ്പൂപ്പനായ സ്ഥിതിക്ക് 'ഡൈ'യെക്കുറിച്ച് പുനർവിചിന്തനം ഉണ്ടാവണം എന്നായിരുന്നു ഒരു രസികന്റെ കമന്റ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഇനി പുതിയ റോൾ. അപ്പൂപ്പൻ ആയ സന്തോഷം ചെന്നിത്തല തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. താനും അനിതയും അപ്പൂപ്പനും അമ്മൂമ്മയുമായ വിവരം സ്നേഹപൂർവ്വം
advertisement

അറിയിക്കുന്നെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.

വ്യക്തിപരമായി ഒരു സന്തോഷവാർത്ത എന്നു പറഞ്ഞു തുടങ്ങുന്ന കുറിപ്പിൽ തങ്ങളുടെ കുടുംബത്തിൽ ഒരു പുതിയ

അംഗം എത്തിയെന്ന് ചെന്നിത്തല കുറിച്ചു. മകൻ ഡോ. രോഹിത്തിന്റെയും ഡോ. ശ്രീജയുടെയും മകനാണ് പുതിയ

അംഗമെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നെന്നും ചെന്നിത്തല കുറിച്ചു.

You may also like:Local Body Elections 2020 | കോട്ടയത്ത് സീറ്റുകള്‍ കോണ്‍ഗ്രസും ജോസഫും പങ്കിട്ടെടുത്തു; ആര്‍എസ്പിക്ക് പ്രതിഷേധം [NEWS]കൊച്ചിയിൽ വൻ ജ്വല്ലറി കവർച്ച; ലോക്കർ തകർത്ത് ഒന്നര കോടി രൂപയിലധികം വിലവരുന്ന ആഭരണങ്ങൾ കവർന്നു [NEWS] പൂന്തുറ സിറാജിനെ ചൊല്ലി സിപിഎം- ഐഎൻഎൽ തർക്കം; സ്ഥാനാർത്ഥിയായി അംഗീകരിക്കില്ലെന്ന് സിപിഎം [NEWS]

advertisement

നിരവധി പേരാണ് അപ്പൂപ്പനായ പ്രതിപക്ഷ നേതാവിനെ അഭിനന്ദിച്ചത്. എല്ലാ ദിവസവും രാഷ്ട്രീയ കാര്യങ്ങളാണ്

രമേശ് ചെന്നിത്തല ഫേസ്ബുക്കിൽ പങ്കു വെയ്ക്കാറുള്ളത്.

വ്യക്തിപരമായി ഒരു സന്തോഷവാർത്ത. ഞങ്ങളുടെ കുടുംബത്തിൽ ഒരു പുതിയ അംഗം എത്തി. മകൻ ഡോ. രോഹിത്തിന്റെയും ഡോ. ശ്രീജയുടെയും...

Posted by Ramesh Chennithala on Monday, 16 November 2020

എന്നാൽ, പതിവില്ലാതെ വ്യക്തിപരമായ സന്തോഷം

advertisement

പങ്കുവച്ച പ്രതിപക്ഷ നേതാവിനോട് 'വീട്ടുവിശേഷങ്ങളും ഇവിടെ പറയാറുണ്ടോ. ആശംസകൾ' എന്നായിരുന്നു

ഒരാളുടെ കമന്റ്.

അപ്പൂപ്പനായ സ്ഥിതിക്ക് 'ഡൈ'യെക്കുറിച്ച് പുനർവിചിന്തനം ഉണ്ടാവണം എന്നായിരുന്നു ഒരു രസികന്റെ കമന്റ്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്രതിപക്ഷ നേതാവിന് ഇനി പുതിയ റോൾ; അപ്പൂപ്പൻ ആയതിന്റെ സന്തോഷം പങ്കുവച്ച് ചെന്നിത്തല
Open in App
Home
Video
Impact Shorts
Web Stories