ഗുണഭോക്താവിന് ആധാർ എടുക്കാൻ കഴിഞ്ഞിട്ടില്ലെന്ന് അക്ഷയയിൽനിന്ന് ഒരു മാസത്തിനുള്ളിൽ ലഭിച്ച രേഖ ഉൾപ്പെടെ സമർപ്പിക്കാനാണ് നിർദേശം. കൂടാതെ ഗുണഭോക്താവ് മറ്റ് പെൻഷനുകൾ വാങ്ങുന്നില്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് റേഷൻ കാർഡിന്റെ പകർപ്പ് സഹിതം സാമൂഹിക സുരക്ഷാ പെൻഷൻ അപേക്ഷയോടൊപ്പം തദ്ദേശ സ്വയംഭരണ സെക്രട്ടറിക്ക് സമർപ്പിക്കണം.
TRENDING:'അളമുട്ടിയാൽ കോൺഗ്രസും കടിക്കും'; ജോസ് വിഭാഗത്തെ എന്തുകൊണ്ട് യു.ഡി.എഫ് പുറത്താക്കി? [NEWS]59 Chinese apps banned including TikTok | ടിക് ടോക് ഉൾപ്പടെ 59 ചൈനീസ് ആപ്പുകൾ സർക്കാർ നിരോധിച്ചു [NEWS]മുടി വെട്ടാൻ സ്വർണ്ണ കത്രിക; ലോക്ക് ഡൗണിന് ശേഷം സലൂൺ തുറന്ന സന്തോഷത്തിൽ ബാർബർ [NEWS]
advertisement
ഗുണഭോക്താവ് ആധാർ എടുക്കാത്ത വ്യക്തിയാണെന്ന് തദ്ദേശ സെക്രട്ടറിക്ക് ഉത്തമബോധ്യം ഉണ്ടാകണം. സേവനയിൽ ആധാർ എടുക്കാൻ കഴിയാത്ത വ്യക്തിയെന്ന് അടയാളപ്പെടുത്തണം. തുടർന്ന് ഗുണഭോക്താവിെൻറ റേഷൻ കാർഡ് നമ്പർ സേവനയിൽ ഉൾപ്പെടുത്തണം.
മാനസികരോഗം ഉള്ളവർ, ഒാട്ടിസം ബാധിച്ചവർ എന്നിവരിൽ രോഗാധിക്യം കാരണം ആധാർ എൻറോൾമെൻറ് ഏജൻസിയിൽ എത്താൻ കഴിയാത്തതിനാൽ ആധാർ എടുക്കാൻ കഴിയാത്തവർക്ക് ഇളവ് അനുവദിച്ചു. ഇൗ വിഭാഗത്തിലുള്ളവർക്ക് ആധാർ ഇല്ലാതെ തന്നെ പെൻഷൻ അനുവദിക്കും. ആധാറിന് പകരം പെൻഷൻ അപേക്ഷകർ മാനസികരോഗിയോ ഒാട്ടിസം ബാധിച്ച വ്യക്തിയോ ആണെന്ന് സാക്ഷ്യപ്പെടുത്തുന്ന മെഡിക്കൽ ബോർഡിെൻറ സർട്ടിഫിക്കറ്റ് ലഭ്യമാക്കണം.