പെൻഷൻ മുടങ്ങിയത് ചോദ്യം ചെയ്താണ് ഇടുക്കി സ്വദേശി മറിയക്കുട്ടി ഹൈക്കോടതിയെ സമീപിച്ചത്. അഞ്ച് മാസത്തെ പെന്‍ഷന്‍ മുടങ്ങിയെന്നാണ് മറിയക്കുട്ടിയുടെ ഹര്‍ജിയിൽ പറയുന്നത്. ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെയും അടിമാലി ഗ്രാമപഞ്ചായത്തിന്റെയും വിശദീകരണം തേടിയിരുന്നു. ഹര്‍ജി ഇന്നലെ പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ച് സർക്കാർ നടപടിയെ രുക്ഷമായി വിമർശിച്ചിരുന്നു.
advertisement
കെവി തോമസിന് സർക്കാരിൻ്റെ ക്രിസ്മസ് സമ്മാനം; 12.5 ലക്ഷം ഓണറേറിയം അനുവദിച്ചു
പെൻഷൻ മുടങ്ങിയതിനെ തുടർന്ന് അടിമാലിയിൽ വയോധികരായ അന്നക്കുട്ടിയും മറിയക്കുട്ടിയും ഭിക്ഷ യാചിച്ചത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനു പിന്നാലെ, മറിയക്കുട്ടിക്ക് ഭൂമിയും വീടുമുണ്ടെന്ന തരത്തിൽ സാമൂഹമാധ്യമങ്ങളിൽ വ്യാജപ്രചരണം നടന്നിരുന്നു. മറിയക്കുട്ടിക്ക് ഒന്നര ഏക്കര്‍ ഭൂമി, അതില്‍ വീട് കൂടാതെ 5000 രൂപ മാസവാടക കിട്ടുന്ന മറ്റൊരു വീട്, മക്കൾക്ക് വിദേശത്ത് ജോലി എന്നിവയുണ്ടെന്നായിരുന്നു മറിയക്കുട്ടിക്കെതിരായ പ്രചരണം. ഇതെല്ലാമുണ്ടായിട്ടും പെന്‍ഷന് വേണ്ടി ഭിക്ഷ യാചിക്കുന്നത് രാഷ്ട്രീയമാണെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരണമുണ്ടായിരുന്നു.
'പണമില്ലെന്നു വച്ച് സർക്കാർ ആഘോഷത്തിനൊന്നും കുറവില്ലല്ലോ? മറിയക്കുട്ടി കോടതിക്ക് VIP' ഹൈക്കോടതി
വാര്‍ത്തയ്ക്ക് പിന്നാലെ, തന്റെ പേരിലുണ്ടെന്ന് പറയപ്പെടുന്ന ഭൂമി കണ്ടെത്തി നല്‍കണമെന്ന് ആവശ്യപ്പെട്ട് മറിയക്കുട്ടി വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കി. തുടര്‍ന്ന് മറിയക്കുട്ടിയുടെ പേരില്‍ ഭൂമി ഇല്ലെന്ന് ചൂണ്ടിക്കാട്ടി വില്ലേജ് ഓഫീസര്‍ കത്തു നൽകി.