Also Read- സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കേണ്ടെന്ന് മുസ്ലീംലീഗ് തീരുമാനം
പലസ്തീന്‍ വിഷയത്തില്‍ കേരളത്തില്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്നും പി കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. മുന്നണിയുടെ ഭാഗമായതുകൊണ്ട് മാത്രമാണ് പങ്കെടുക്കാത്തതെന്നും അദ്ദേഹം വ്യക്തമാക്കി. കെ സുധാകരന് മറുപടി ലീഗ് സെക്രട്ടറി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ രാഷ്ട്രീയ വിവാദങ്ങള്‍ക്കും അതീതമായി എല്ലാവരും പലസ്തീന്‍ ജനതക്ക് പിന്തുണ കൊടുക്കണം.
Also Read- മുസ്ലിം ലീഗിനെ ചൊടിപ്പിച്ച കെ. സുധാകരന്റെ പട്ടി പരാമർശം എന്ത്?
advertisement
പലസ്തീന്‍ വിഷയത്തില്‍ ആരു റാലി നടത്തിയാലും പിന്തുണച്ചാലും സ്വാഗതം ചെയ്യണമെന്നും പിന്തുണക്കണമെന്നുമാണ് ഇ ടി പറഞ്ഞതെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു. സിപിഎം റാലി നടത്തുന്നതില്‍ സന്തോഷമാണുള്ളത്. ലീഗ് പങ്കെടുക്കാത്തത്തില്‍ കുറ്റം കാണേണ്ട കാര്യം ഇല്ല. സിപിഎം റാലിയില്‍ മത സംഘടനകള്‍ പങ്കെടുക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.